Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
വലിയ വിഷമമായിരുന്നു. നിന്നെ ചങ്ങലക്കിട്ട്, താടിയും മുടിയും വളർന്ന് ഈ രൂപത്തിൽ കാണാൻ അവർക്ക് തീരെ വയ്യായിരുന്നു. അതുകൊണ്ട് പിന്നെ വരുന്നത് കുറഞ്ഞു.
എങ്കിലും അവർ എപ്പോഴും ഫോണിൽ വിളിച്ച് നിന്റെ വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു. നീ ഉണർന്ന വിവരം ഡോക്ടർ പറഞ്ഞപ്പോൾ തന്നെ ഞാൻ അവരെയും വിളിച്ചറിയിച്ചിട്ടുണ്ട്.
ഞാൻ : ഉമ്മ തനും വും നെജു എളമയും ഒക്കെ??
ഉമ്മ :എളാമ ട്രിവാൻഡ്രം ഉണ്ട് തനു ഇപ്പോൾ അവളുടെ ഹസ്ബൻഡ് കൂടെ ദുബായിൽ ആണ്
ഷെറിന്റെ കാര്യം ചോദിക്കാൻ എന്റെ നാവ് പൊന്തിയില്ല. ആ പേര് വീണ്ടും ഒരു വേദനയായി ഈ മുറിയിൽ നിറയരുതെന്ന് ഞാൻ ആഗ്രഹിച്ചു. ആ മരണത്തിന് ശേഷം നാട്ടുകാരുടെയും പോലീസിന്റെയും പ്രതികരണം എന്തായിരുന്നു എന്ന് ചോദിക്കാൻ എനിക്ക് ഭയമായിരുന്നു.
ഞാൻ മൗനമായി ഇരുന്നു.
അങ്ങനെ പഴയ കാര്യങ്ങൾ സംസാരിച്ചിരിക്കെ ഉച്ചയായി. ഡോക്ടർ വന്ന് ഉപ്പയോടും ഉമ്മയോടും എന്റെ കാര്യങ്ങൾ വിശദമായി സംസാരിച്ചു. ഒരാഴ്ച കൂടെ കഴിഞ്ഞാൽ പൂർണ്ണമായും ഡിസ്ചാർജ് ചെയ്ത് എന്നെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ഡോക്ടർ അവരോട് ഉറപ്പിച്ചു പറഞ്ഞു.
ആ വാക്കുകൾ ഉപ്പയുടെയും ഉമ്മയുടെയും മുഖത്ത് വലിയൊരു ആശ്വാസം നൽകി.
ആശുപത്രിയിലെ ആ ഒരാഴ്ചക്കാലം എന്നെ സംബന്ധിച്ച് ഒരു പുതിയ ലോകത്തേക്കുള്ള കാൽവെപ്പായിരുന്നു. പകലുകളിൽ ഉപ്പയും ഉമ്മയും ഒക്കെയായി സമയം വേഗത്തിൽ കടന്നുപോയി. എന്നാൽ രാത്രികളിലെ നിശ്ശബ്ദതയിൽ, ആ വാർഡിലെ കട്ടിലിൽ ഉറങ്ങാൻ കിടക്കുമ്പോൾ എന്നെത്തേടി ചില സ്വപ്നങ്ങൾ വന്നുകൊണ്ടിരുന്ന.
ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ എന്റെ സ്വപ്നങ്ങളിൽ ഷെറിൻ ആയിരുന്നു. പഴയതുപോലെ ദേഷ്യത്തോടെയോ സങ്കടത്തോടെയോ അല്ല അവൾ ആ സ്വപ്നങ്ങളിൽ വന്നത്.
💬 Comments
View all comments