0%

Chapter Title : മഴനീർച്ചാലുകൾ [കത്തനാർ]

Author : കത്തനാർ Read All Parts 25770

ചിരിക്കുകയായിരുന്നു.

പക്ഷേ ആ ചിരിയുടെ പിന്നിൽ എവിടെയോ പറയാതെ വച്ച ഒരു പ്രതീക്ഷയുടെ നേരിയ നിഴൽ ഉണ്ടായിരുന്നു.

ഒരു അമ്മയുടെ സ്വപ്നം പോലെ.

ഒരു കുടുംബത്തിന്റെ ആഗ്രഹം പോലെ.

അതൊന്നും ആരും വാക്കുകളാക്കി പറഞ്ഞില്ല.

പറയേണ്ട സാഹചര്യമുമുണ്ടായില്ല.

അരവിന്ദ് ഇതൊന്നും തിരിച്ചറിഞ്ഞില്ല.

അവൻ ഇപ്പോഴും അവരുടെ ചിരിയും കളിയുമാത്രമാണ് കണ്ടത്.

അന്ന് വൈകുന്നേരം മംഗലശ്ശേരി പതിവുപോലെ മഴയുടെ മൃദുസംഗീതത്തിനുള്ളിൽ മുങ്ങിക്കിടക്കുകയായിരുന്നു.

വരാന്തയിലെ പഴയ മരക്കസേരയിൽ ഇരുന്നുകൊണ്ട് അരവിന്ദ് പുറത്തേക്ക് നോക്കുകയായിരുന്നു. കാറ്റിനൊപ്പം മഴത്തുള്ളികൾ ഇടയ്ക്കിടെ വരാന്തയിലേക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു. മുന്നിലെ മുറ്റം മുഴുവൻ നനഞ്ഞുകിടന്നു.

മഴവെള്ളം കല്ലുപാകിയ വഴികളിലൂടെ ചെറിയ തോടുകളായി ഒഴുകിക്കൊണ്ടിരുന്നു.

തറവാട്ടിലെ എല്ലാവരും ഓരോ കാര്യങ്ങളിലായി തിരക്കിലായിരുന്നു.

അപ്പൂപ്പൻ പത്രം വായിച്ചുകൊണ്ടിരുന്നു.

അമ്മ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.

പാറു എവിടെയോ പോയിരുന്നു.

ആ തിരക്കുകൾക്കിടയിൽ അരവിന്ദ് മാത്രം വെറുതെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

അപ്പോഴാണ് അവന്റെ ശ്രദ്ധ പെട്ടെന്ന് കിഴക്കുവശത്തേക്ക് വഴുതിയത്.

പത്തായപ്പുരയിലേക്കുള്ള വഴിയിലൂടെ ഒരാൾ നടന്നു പോവുകയായിരുന്നു.

ദേവിക.

കൈയിൽ പുസ്തകങ്ങളുണ്ടായിരുന്നു.

മഴ നനയാതിരിക്കാൻ ഒരു ഷാൾ തലമുകളിലേക്ക് വലിച്ചിട്ടിരുന്നെങ്കിലും കാറ്റ് അതിനെ വീണ്ടും വീണ്ടും പറത്തിക്കൊണ്ടിരുന്നു.

അവൾ വേഗത്തിൽ നടക്കുകയായിരുന്നു.

എവിടെയെങ്കിലും എത്തേണ്ട ഒരു തിരക്കുള്ളതുപോലെ.

അരവിന്ദ് അറിയാതെ തന്നെ അവളെ നോക്കിനിന്നു.

ഇപ്പോൾ അത് പതിവായി മാറിയിരുന്നു.

ദൂരെയെങ്കിലും ദേവുവിനെ കണ്ടാൽ അവന്റെ ശ്രദ്ധ സ്വാഭാവികമായി അവളിലേക്ക് നീങ്ങിപ്പോകും.

എന്താണ് അവളിൽ ഇത്രയും വ്യത്യസ്തം?

അതിന്റെ ഉത്തരം അവന് ഇപ്പോഴും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.

അവളുടെ സൗന്ദര്യമോ?

ശാന്തതയോ?

സംസാരത്തിലെ ലാളിത്യമോ?

അതോ എല്ലാവരിൽ നിന്നും വ്യത്യസ്തമായി ഒരുതരം അകലം സൂക്ഷിക്കുന്ന സ്വഭാവമോ?

അവന് അറിയില്ലായിരുന്നു.

പക്ഷേ അറിയാനുള്ള ആഗ്രഹം ദിവസേന കൂടിക്കൊണ്ടിരുന്നു.

അപ്പോഴായിരുന്നു ദേവിക പെട്ടെന്ന് തല ഉയർത്തിയത്.

ഒരു നിമിഷത്തേക്ക് അവളുടെ നോട്ടം നേരെ വരാന്തയിലേക്കുവന്നു.

അരവിന്ദിനെ കണ്ടു.

അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.

വളരെ

💬 Comments

View all comments