0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33119

അനങ്ങി നടക്ക് ശവമേ…..ഹോ ജസ്റ്റ്‌ മിസ്സ്‌…“

ചെമ്പരത്തിവേലി കടന്നു മുറ്റത്തേക്ക് കയറുമ്പോൾ മായ നടക്കല്ലിൽ ഇരിപ്പുണ്ട്…

മുൻ വശത്തു മാത്രമാണ് ചെമ്പരത്തി..ബാക്കിയിരുവശവും വേലിചീരയും വെയില് കുറഞ്ഞിടത്തു കൊക്കോയും ഒക്കെ ആണ്..

അവരെ കണ്ടോണ്ട് മായ പേറ്റികൊണ്ടിരുന്ന അരി മുറത്തോടെ മാറ്റിവെച്ചിട്ട് എണീറ്റു…

“മടുത്തു പോയോ….” അമ്മുവിന്റെ വാടിയ മുഖം കണ്ട് ചോദിച്ചു….

“ഹേയ്….ഇല്ലാമ്മ..”

“ഉവ്വാ….തീരെ ഇല്ല….ഇതിങ്ങനേ കൊണ്ടോയി ആ കട്ടിലിൽ പ്രതിഷ്ടിച്ചേക്ക് ആ പരുവം ആയിട്ടുണ്ട്….” ചുരിദാർ തിണ്ണയിലെ അരപ്രൈസിലേക്ക് വച്ചുകൊണ്ട് അർച്ചന പറഞ്ഞു…

ഒരു വിളറിയ ചിരി ചിരിച്ചു അമ്മു…

“ചെന്നു കുളിച്ചിട്ട് വാ…അമ്മ ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്…

ഒന്നു കുളിച്ചു ചായ കുടിച്ചതും ഒരാശ്വാസം തോന്നി അവൾക്കു….

ഒരഞ്ചു മിനിറ്റ് കിടക്കാമെന്നോർത്ത് ബെഡിലേക്ക്‌ കിടന്നതേ ഉള്ളൂ ബോധം കെട്ട പോലെ ഉറങ്ങിപ്പോയി…

പതിവുകൾ തെറ്റി…വിളക്ക് വെക്കുന്ന നേരത്ത് പോത്തുപോലെ ഉറക്കം തന്നെ…

മായ ഇടക്ക് വന്നു നോക്കി….ഷീണം കൊണ്ടല്ലേ ആദ്യായൊണ്ടായിരിക്കും ഉറങ്ങട്ടെന്ന് കരുതി…അവളൂരിയിട്ട യൂണിഫോം എടുത്തുകൊണ്ടുപോയി കഴുകി ഇട്ടു..

ആറുമണിയെന്നത് ഏഴായി എട്ടായി ഒൻപതായി….

ഹരിയിടക്ക് സാധനങ്ങളുമായി കയറിവന്നതും അതു അടുക്കളയിൽ വച്ചിട്ട് തിരിച്ചു ക്ലബ്ബിൽ പോയി പിന്നെയും വന്നതൊന്നും അവൾ അറിഞ്ഞിട്ടേ ഇല്ല….

അവൻ ബാഗിലേക്ക് വെക്കാനുള്ളത് എടുക്കാനായി മുറിയിലേക്ക് ചെല്ലുമ്പോൾ ബെഡിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുന്നുണ്ട്….

കവിൾ ചെരിച്ചു വച്ചിരിക്കുന്നു…ഒരു കൈ തലയിണയിലേക്ക് കയറ്റി വച്ചിട്ടുണ്ട്…തലയിലെ തോർത്തുകെട്ട് അഴിച്ചിട്ടില്ല….

സ്റ്റീൽ അലമാരിക്ക് മുന്നിലെ മങ്ങിതുടങ്ങിയ കണ്ണാടിക്കു മുന്നിൽ നിന്നു ഷർട്ട്‌ അഴിച്ചു മാറുന്നതിനിടെ അവൻ അവളെ ആകെ മൊത്തമൊന്നു നോക്കി…ഒരു കൗതുകം…വെറും കൗതുകം…ഏത്…

ക്രീം കളർ കുർത്തയും വയലറ്റ് ലെഗ്ഗിങ്‌സും…ദേഹത്തിട്ട് തയ്പ്പിച്ച പോലുണ്ട്… സ്ലിം ആണേലും കുഴപ്പമില്ലാത്ത സ്ട്രക്ചർ...

…നനഞ്ഞ മുടി കെട്ടിവെച്ച തോർത്തുലഞ്ഞു ഏതാനും മുടിയിഴകൾ മുഖത്തേക്ക് വീണു കിടപ്പുണ്ട്….

അപ്പൊ മുരിങ്ങക്കോല് മാത്രം അല്ല…മീശത്തുമ്പ് കടിച്ചു പിടിച്ചവൻ ടോപ് പാതി തെന്നിമാറികിടന്ന പിന്നഴക് നോക്കി….ഒരു

💬 Comments

View all comments