0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41K

ടിൻ കാലിയാകാറായിട്ടുണ്ട്..അരി ബക്കറ്റ് നോക്കിയപ്പോൾ പകുതിയോളം ഉണ്ട്..

പരിപ്പ് പിന്നമ്മേടെ ആസ്ഥാന കറി ആയോണ്ട് അതും തീർന്നിട്ടുണ്ട്…

മൊത്തം ഒന്ന് കണ്ണോടിച്ചുനോക്കി അത്യാവശ്യം ഉള്ളതവൻ ഫോണിൽ ടൈപ്പ് ചെയ്‌തിട്ടു…ഇനിയൊരാഴ്ച ഇവിടെ കാണില്ലലോ അമ്മ എപ്പോളും കടേലേക്ക് ഓടണ്ടേ…

ആശാനോട് പണിക്കാശ് മുൻ‌കൂർ വാങ്ങിക്കാം…നാട്ടുകാർ എന്തൊക്കെ പറഞ്ഞാലും തന്നെ വലിയ കാര്യമാണ് ആശാന്….

__________________________

വൈകിട്ട് അർച്ചനയോടൊപ്പം ആണ് അമൃത വന്നത്…

രാവിലത്തെ ഇടിയേക്കാൾ വലിയൊരു ഇടിയാണ് വൈകിട്ട് ബസിൽ…അവളുടെ നടുവെള്ളം ആയപോലുണ്ട്….

ബാഗും പിടിച്ച് റോഡിലൂടെ വാടിയുള്ള നടപ്പ് കണ്ടപ്പോ ഒരു ചെറിയ പാവമൊക്കെ തോന്നി അർച്ചനക്ക്…

“ടീ…”

“മ്മ്മ്….”

“ഇനിം കൊറേ നടക്കാനുണ്ടോ….”

“രാവിലെ വന്ന വഴി തന്നല്ലേ…പിന്നെന്തേ….”

“മടുത്തെടീ…..”

“ഞാനൊക്കെ ഡെയിലി ഇങ്ങനെ കഷ്ടപെട്ടാ വരണേ…ഇതൊക്കെ എന്ത്…ഇപ്പോ സ്കൂൾ പിള്ളാർക്ക് ലീവ് ആയോണ്ടല്ലേ..അവരൂടെ ഉണ്ടേൽ സൂചികുത്താൻ ഇട കിട്ടൂല….പോരാത്തതിന് അതുങ്ങടെ ബാഗ് വച്ചുള്ള ഇടീം….”

പറഞ്ഞുംകൊണ്ട് അമ്മുവിനെ നോക്കി….

അവളുടെ വെയിലുകൊണ്ട് ചുവന്ന മുഖോം പാറിപറന്ന മുടീം കണ്ടപ്പോ ഹരിയെ ഓർത്തു…അങ്ങേരാ പണി കാട്ടീലേൽ എങ്ങനെ നടക്കണ്ട കൊച്ചാ….

ചിന്നു st പൈസേടെ ബാക്കി കയ്യിലുണ്ടായിരുന്നത് കൊണ്ട് രണ്ട് സിപപ് വാങ്ങി…ഒന്ന് അമ്മുവിന് നേരെ നീട്ടി….

“റോട്ടിക്കൂടെയോ…അയ്യേ…നാണമാവും….” അമ്മുവിനാകെ മടിയാണ്….

“ഇതതിനു നടുറോഡല്ലല്ലോ….ഇനിയാണേൽ തന്നെയെന്താ…സിപ്പപ്പല്ലേ…”

വേണേൽ പിടിയെന്നും പറഞ്ഞവൾ ഒന്നൂടെ നീട്ടിയപ്പോ അമ്മു വാങ്ങി…സൈഡ് പൊട്ടിച്ചു വായിലേക്ക് വച്ചു ചുറ്റും നോക്കി…ആരുമില്ല…കുടിച്ചു….

“ഇന്നിപ്പോ നീയും കൂടെ ഉള്ളോണ്ട…ഇല്ലേൽ ഹരിയേട്ടനോ അരുണേട്ടനോ വരും വിളിക്കാൻ പണി ഇല്ലാത്ത ദിവസം….”

”ഹരിയേട്ടനാണേൽ ദാ ആ കടേന്നു ചായേം ബോളീം വാങ്ങിച്ചു തരും….“ കുറച്ചപ്പുറെ കാണുന്ന ചായക്കടയിലേക്ക് നോക്കിയാണ്

💬 Comments

View all comments