0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41K

പറച്ചിൽ….

തുടങ്ങി കൊറിയേട്ടൻ പുരാണം….അതാണെലോ ക്രിഞ്ച് ഫെസ്റ്റും….സിപ്പപും കൂട്ടി പിറുപിറുത്തു അമ്മു മുന്നോട്ട് നടന്നു…

”ചിന്നുവേ…..“

”ഓയ്….“ പ്രോഗ്രാം ചെയ്തു വച്ച പോലെ വിളികേട്ടുകൊണ്ട് തിരിഞ്ഞതും ശാരീയേച്ചി….അവരുടെ വീടിന്റെ മുന്നിൽ നിൽപ്പുണ്ട്..

”ദൈവമേ….പെട്ട്…..“

”എന്താടി….“

”ഇതാണ് മോളേ ഇവിടത്തെ മെയിൻ പാഷാണം…രാവിലേ കണ്ടതൊക്കെ ഇതിനെ വച്ച് നോക്കുമ്പോ എന്ത്….“

”എന്തേച്ചി….“ നിഷ്കു ലുക്ക്‌ വാരി വിതറി തിരിഞ്ഞു നോക്കി….

”നീ നേരെ വീട്ടിലോട്ടല്ലേ…..ദാ ഇത് ഒന്ന് മായേനെ ഏല്പിച്ചേരെ….ഒരു ചുരിദാറിന്റെ തുണിയാ…“

ചിന്നുവത് കയ്യിലേക്ക് വാങ്ങി മുന്നോട്ട് നടക്കാനാഞ്ഞു…

” അവിടെ നിന്നേടി….ആ ചെറുക്കൻ ആ മതിലോത്തെ പെണ്ണിനേം കൊണ്ട് വന്നു കേറീന്ന് കേട്ടല്ലോ ശെരിയാണോ….“ അടുത്തേക്ക് വന്നു കൊണ്ട് അവർ ഒതുക്കത്തിൽ ചോദിച്ചു….

തള്ള സമ്മതിക്കൂല….

”ചേച്ചിയേ ഇതിന്റെ അളവോ അപ്പൊ…“ ചിന്നു വിഷയം മാറ്റി…

”അളവ് മായേടെ കയ്യിൽ കാണും…ഇല്ലേൽ നാളെ അളവുചുരിദാർ തന്ന് വിടാംന്നു പറഞ്ഞേക്ക്ട്ടാ….“

”ആ….ശെരിയച്ചീ…..“

”വേം പോ പെണ്ണേ…നീയാരാന്ന് മനസിലായിട്ടില്ല….“ തപ്പിത്തടഞ്ഞു നടക്കുന്നവളെ തള്ളികൊണ്ട് പറഞ്ഞു…

”ഏതാടീ കൂടെയൊരു കൊച്ച്….ഇതാണോ ഇനി….“

”എന്റെ ഫ്രണ്ടാ….“ മുന്നോട്ട് വേഗം നടന്നോണ്ട് മറുപടി കൊടുത്തു…

”ഞാൻ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ….“ എത്തി വലിഞ്ഞു അമൃതയെ തന്നെ നോക്കി നിപ്പുണ്ട്….

”കൊറച്ചു മാറിയുള്ളതാ….“ ഉറക്കെ പറഞ്ഞോണ്ട് അമൃതയേം വലിച്ചു മുന്നോട്ട് നടന്നു…

”ഒന്നങ്ങ് അനങ്ങി നടക്ക് ശവമേ…..ഹോ ജസ്റ്റ്‌ മിസ്സ്‌…“

ചെമ്പരത്തിവേലി കടന്നു മുറ്റത്തേക്ക് കയറുമ്പോൾ മായ നടക്കല്ലിൽ ഇരിപ്പുണ്ട്…

മുൻ വശത്തു മാത്രമാണ് ചെമ്പരത്തി..ബാക്കിയിരുവശവും വേലിചീരയും വെയില് കുറഞ്ഞിടത്തു കൊക്കോയും ഒക്കെ ആണ്..

അവരെ കണ്ടോണ്ട് മായ പേറ്റികൊണ്ടിരുന്ന അരി മുറത്തോടെ മാറ്റിവെച്ചിട്ട് എണീറ്റു…

💬 Comments

View all comments