Chapter Title : മഴനീർതുള്ളികൾ 5 [Anamika]
വെള്ളം അവളുടെ മുഖത്തേക്ക് തന്നെ കുടഞ്ഞു അതിന് പുറം വഴി ഒന്നു വാങ്ങുകേം ചെയ്ത് ഹരി ദീവാനിൽ വന്നു കിടന്നു റീൽസ് തോണ്ടാൻ തുടങ്ങി….
അല്പം കഴിഞ്ഞതും കയ്യിൽ ഒരു ബൗളിൽ കറ്റാർവാഴയുടെ കഷ്ണവുമായി അമ്മുവും കയറിവന്നു….
അവന്റെ കയ്യിൽ പിടിച്ചു വലിച്ചെണീപ്പിച്ചു മുറിക്കകത്തേക്ക് കയറ്റി….
ബെഡിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ നിലത്തേക്ക് ഇരുന്നു….
അവന്റെ കാലെടുത്തു മടിയിലേക്ക് വച്ചു….
“ഇതെന്താ സംഭവം…..”
ഹരിയവളെ തന്നെ നോക്കിയിരിപ്പാണ്…
“ഗൂഗിളിൽ കണ്ടതാ….അലോവേര ഇട്ടാൽ പെട്ടെന്ന് ഈപൊള്ളൽ മാറുമെന്ന്….നിനക്ക് കാലിൽ അല്ലെ കൂടുതൽ..നമുക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കാം…..”
അമ്മു ഒരു കറ്റാർവാഴയുടെ കഷ്ണം എടുത്തു കാലിൽ പൊള്ളൽ ഉള്ള ഭാഗത്ത് ഉരച്ചു….
എന്നിട്ട് ഇടതുകാൽ തുടയിൽ കൈമുട്ടൂന്നി അതിലേക്ക് മുഖം വച്ചു അവന്റെ കാലും നോക്കിയിരിപ്പാണ്….
ഹരിക്കാ ഇരുപ്പ് കണ്ടു ചിരിയും പൊട്ടുന്നുണ്ട്….
പത്തു സെക്കന്റ് പോലും കഴിഞ്ഞില്ല ചൊറിച്ചിൽ കൊണ്ടവന്റെ മുഖം ചുളിഞ്ഞു….
“എടീ ഭയങ്കരായിട്ട് ചൊറിയുന്നു….അത് മാറ്റിക്കെ…..”
ഹരി കാല് പിൻവലിച്ചുകൊണ്ട് പറഞ്ഞു….
അതെന്താ പറ്റിയെന്നും ചോദിച്ചമ്മു കറ്റാർവാഴകഷ്ണം എടുത്തുമാറ്റി….പെട്ടെന്ന് തുണിയൊന്നും കിട്ടാത്തതുകൊണ്ട് അവളിട്ടിരുന്ന ടീഷർട്ട് വലിച്ചുപിടിച്ചു കാൽ തുടച്ചു…..
പോയോ എന്ന ഭാവത്തിൽ അവനെ നോക്കി…..
“കുറയുന്നില്ല….നീ കുറച്ച് വെളിച്ചെണ്ണയോ പൌഡറോ എടുത്തേ…..”
ഹരി ചൊറിച്ചിൽ കാരണം പല്ലുകടിച്ചുപിടിച്ചിട്ടുണ്ട്….
“അത് പാടില്ല….പഴുക്കൂടാ…..” അമ്മുവിന് അവന്റെ അസ്വസ്തമായ മുഖം കണ്ടിട്ട് സങ്കടവും വരുന്നുണ്ട്….
“എന്തേലും കാണിച്ചൊന്നു കളയ് പെണ്ണേ….എനിക്ക് ചൊറിഞ്ഞിട്ട് വയ്യാ….” അവൻ കണ്ണടച്ചു പല്ലുകടിച്ചു പറഞ്ഞു നിർത്തിയതും കാലിലെന്തോ ഇഴയുംപോലെ….
കറ്റാർവാഴ തൂത്ത ഇടത്തു നാവുനീട്ടി നക്കിയെടുക്കുന്ന അമ്മു….ചുണ്ടുകൊണ്ട് നുണഞ്ഞും വിടുന്നുണ്ട്….
ഹരി ഞെട്ടി
💬 Comments
View all comments