0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 134105

ചോദിച്ചൊരു ചോദ്യം….

എന്റെ വയറ്റില് കുഞ്ഞു വളരുന്നുണ്ടോന്ന്…..

പകച്ചുപോയി….ഞൊടിനേരം കൊണ്ട് വിയർത്തുകുളിച്ചു…..

ചോദിച്ചു ചോദിച്ചു വന്നപ്പോളാണ് ഉമ്മ വച്ചാ കുഞ്ഞുണ്ടാവുമെന്ന് തെക്കേലെ കാർത്തു പറഞ്ഞിട്ടുണ്ടെന്ന്……..

കല്യാണം കഴിയാത്തോര് ഇങ്ങനൊക്കെ ചെയ്യണത് പാപമാണെന്ന്…..

അതിലും അവളെ ഏറെ സങ്കടപെടുത്തിയ മറ്റൊന്ന് കൂടെ കാത്തു പറഞ്ഞിട്ടുണ്ടായിരുന്നു…..

മേലെപ്പാട്ടെ ആണുങ്ങള് ചന്തൊള്ള പെണ്ണുങ്ങൾക് വയറ്റിലുണ്ടാക്കീട്ട് കൊന്ന് കളയുമെന്ന്…….

ഒരായിരം വട്ടം പറഞ്ഞിട്ടും മനസിലായില്ലവൾക്….

ഒന്നും കഴിക്കാതെ ഒന്നിലും ശ്രദ്ധയില്ലാതെ ഇങ്ങനെ  വിഷാദം മൂടിയ കണ്ണുകളുമായി നടക്കുന്നത് നന്ദന് സഹിക്കുന്നില്ലായിരുന്നു…..

കയ്യിൽ കൂട്ടിവച്ചിരുന്ന ഒരു തുകയുമായി കുറച്ചു ടൂരെയുള്ള ടൗണിലെ ജ്വല്ലറിയിൽ എത്തിയത് അതിനൊരു പ്രതിവിധി തേടിയാണ്…..

ഒരു പൊട്ടുതാലി……

ഒരു ഗോതമ്പു മണിയേക്കാൾ അല്പം കൂടി വലിപ്പമുള്ളത്…..

വെള്ളമുണ്ടിന്റെ ഈരിഴകീറി അടുക്കളയിൽ നിന്നെടുത്ത മഞ്ഞളിൽ കുഴച്ച് ആരും കാണാതെ ഉണക്കിയെടുത്തു…..

ഒരു സന്ധ്യക്ക്‌ കാവിൽ വിളക്ക് വച്ചു തിരിഞ്ഞവൾക്ക് അനുവാദം പോലും ചോദിക്കാതെയത് കഴുത്തിൽ കെട്ടികൊടുത്തു……

അന്നാണ് പിന്നാ മുഖത്തൊരു ചിരി കാണുന്നത്…

മേലെപ്പാട്ടെ ആണുങ്ങളെല്ലാം ഒരുപോലെല്ലെന്നുള്ളൊരു ഉറപ്പ്…..

ഒരു ജോലികിട്ടിയാൽ വന്നു വിളിക്കും അന്ന് കൂടെ പോരണം എന്നൊരു വാഗ്ദാനം….

കാത്തിരിക്കണമെന്നൊരു അപേക്ഷ…..

പത്തൊൻപതു വയസ്സിന്റെ എടുത്തുചാട്ടമോ ആവേശമോ…..

രണ്ടിലെന്തായാലും നഷ്ടപ്പെടുത്താൻ മനസ്സില്ലായിരുന്നു….

അതിന്റെ ബാക്കിയെന്നോണം അരങ്ങേറിയ അവകാശം സ്ഥാപിക്കലുകൾ……

ആരും കാണാതെ അറിയാതെ വീണുകിട്ടുന്ന നിമിഷങ്ങൾക്കിടയിൽ ഭ്രാന്തമായി ഇണചേർന്ന പകലുകൾ……

കാത്തിരിക്കണമെന്നും കൂടെ കൂട്ടുമെന്നും വാക്കുകൊടുത്തിരുന്നു ആ കുളപ്പുരയ്ക്കുള്ളിലെ അവസാന വേഴ്ചയിലും…..

പിന്നവളെ കാണുന്നത്……

ചങ്കിലെ പച്ചമുറിവിൽ മുളകരച്ചു തേച്ചപോലെ നീറിപിടഞ്ഞു നന്ദൻ…..

നെഞ്ചോന്നു തിരുമ്മി എഴുന്നേറ്റിരുന്നതും ഫോൺ ബെല്ലടിച്ചു…..

അനിലാണ്……

കാവിലെ പരിഹാര കർമ്മങ്ങൾ ചെയ്ത് തീർക്കാനുള്ളത് ഓർമിപ്പിക്കാനാണ്……

പിറ്റേന്ന് വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് അമ്മുവും ചിന്നുവും വന്ന് കയറുമ്പോൾ കൊണ്ടുപിടിച്ചു പച്ചക്കറി അരിയൽ ആണ് ലളിതമ്മയും മായയും കൂടെ…..

പിറ്റേന്നത്തെ വാർക്കക്ക് പണിക്കാരും അവരിരു വീട്ടുകാരും ഹരിയുടെകൂട്ടുകാരും പിന്നെ തൊട്ടയല്പക്കത്തുള്ള രണ്ടുമൂന്ന്

💬 Comments

View all comments