Chapter Title : മഴനീർതുള്ളികൾ 7 [Anamika]
അലച്ചുകുത്തി വീണോണം….”
മായ പിറകിലേക്ക് കയറിയിരുന്നു….
ഹരി ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടയ്ക്ക് മിററിലേക്ക് നോട്ടം പോയതും അമ്മ കയറി വന്ന അതേ നടപ്പ് വഴിയിൽ നിന്നും കയറി വരുന്ന നന്ദൻ…..
നെറ്റി ചുളിഞ്ഞു….
മായ പൊതിഞ്ഞുപിടിച്ചിരിക്കുന്ന മുണ്ടിലേക്ക് നോക്കി….
കടും പച്ച കര…..തനിക്കാകെ ഉള്ളത് ഒരു സിൽവറും പിന്നൊന്ന് ബ്ലാക്കും കരയാണ്….പിന്നെ ഇതേത്….
ആൽത്തറയ്ക്കടുത്ത് അവരെ തന്നെ നോക്കി നിൽക്കുന്നുണ്ട് നന്ദൻ….ഹരി മിറാറിലൂടെ കാണുന്നത് അയാൾ അറിയുന്നില്ല….
ബൈക്ക് മുന്നോട്ടെടുത്തു……
ആൽത്തറയിൽ മറന്നുവച്ചിട്ടുപോയ തൃമധുരത്തിന്റെ ചെറിയ ടിൻ തുറന്ന് പകർന്നു കഴിക്കുന്ന നന്ദനെ ഇടവഴിയിലേക്ക് മറയും മുൻപ് തിരിഞ്ഞ് നോക്കുന്ന അമ്മയെ കണ്ടപ്പോൾ കയ്യിൽ പ്രസാദം ഇല്ലാത്തതും ആ മുണ്ടിന്റെ ഉറവിടവും മനസിലായി ഹരിക്ക്……
അസ്വസ്ഥതയോടെ മിറർ തിരിച്ചുവച്ചു…..
നെഞ്ചിലൊരു പാറക്കല്ല് ആരോ ഉരുട്ടികയറ്റിയ പോലെ…..
അവൻ ശ്വാസം എടുത്തയച്ചുവിട്ടു….
അടച്ചിട്ടിരിക്കുന്ന ജനാലകമ്പിയിൽ നൂൽകമ്പി കൊണ്ട് കൊളുത്തിയിട്ടിരിക്കുന്ന ചെറിയ കണ്ണാടി കയ്യിലെടുത്തു മായ….അതിൽ പറ്റിയിരുന്ന പൌഡർ തുടച്ചിട്ട് മുഖമൊന്ന് നോക്കി…
പതിയെ ചെരിച്ചു ദേഹവും…..
വീർത്തു വീർത്തു പൊട്ടാറായെന്ന്…….
അയ്യേ….എന്തൊക്കെയാ പറയണേ…..
കയ്യിലിരുന്ന കണ്ണാടി ബെഡിലേക്ക് ഒരേറെറിഞ്ഞു…പോരാഞ്ഞിട്ട് തലയണ കൂടെ എടുത്ത് മുകളിലേക്കിട്ടു….
ഒരുപാടങ്ങ് തടിച്ചുപോയോ എല്ലാം….ചുറ്റിപ്പുതച്ചിരുന്ന മുണ്ട് അഴിച്ചു താഴേക്കിട്ടു…കൂടെയാ നനവ് വാർന്നു തുടങ്ങിയ നേര്യതും മുണ്ടും വന്നു വീണു…..
വിരൽ തുമ്പുകൾ ദേഹത്തെ ഒടിവിലൂടെയും വളവിലൂടെയും ഒന്ന് നൂർന്നിറങ്ങി….
തന്നെയിനി വരച്ചു വെക്കുമോ അന്നത്തെപോലെ…സങ്കല്പിക്കുമോ അതുപോലെയൊക്കെ…
മുഖം പൊത്തി മായ കട്ടിലിലേക്കിരുന്നു…..
വല്ലാണ്ട് ചൂടെടുക്കുന്നപോലെ…ദാഹിക്കുന്ന പോലെ….
ഇരുപത്തിയേഴ് വർഷങ്ങൾക്കപ്പുറം ഉള്ളൊരു ആറേഴ് ദിവസം ഓർമ്മകളിലേക്ക് ഇരച്ചുകയറി….
പൂപോലെ തഴുകി തലോടി വിട്ടൊരാള്…..പല്ലുപെടീക്കാതെ നഖം കൊള്ളിക്കാതെ
💬 Comments
View all comments