0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

പൊള്ളിച്ചു കളഞ്ഞു……

എന്ത് ചെയ്താലും ഒടുങ്ങാത്ത തീരാ കുറ്റബോധക്കയത്തിലേക്ക് വീണ്ടും കൂപ്പുകുത്തി നന്ദൻ….

വർഷങ്ങളുടെ  അവളില്ലായ്മയിൽ ഉറഞ്ഞുകൂടിയ സങ്കടകടൽ ഉരുകിയിറങ്ങാൻ വെമ്പിയത് കണ്ണിറുക്കിയടച്ചു എന്നതെയുംപോലെ ബോധപൂർവ്വം തടഞ്ഞുവച്ചു…..

”മരണം വരേ സാധിക്കില്ലെനിക്ക്….നിന്നേം മോനേം മറന്നിട്ടൊന്ന്…..അടുത്ത ജന്മം പുഴുവായി പിറന്നാൽ പോലും അത്‌ നിനക്കരികിൽ ആകണെയെന്ന എന്റെ പ്രാർത്ഥന…

വിളിച്ചതല്ലേ ഞാൻ….ആട്ടിപ്പായിച്ചില്ലേ നീയ് ഓരോ വട്ടവും…എന്റെ കുഞ്ഞിനെപോലും ഒന്ന് തൊടാൻ അനുവദിക്കാതെ……“

മുന്നോട്ട് നടന്ന മായ ഒന്ന് നിന്നു…..

”പഠിത്തം തീർന്ന് ജോലിയും നേടി വരുന്നുണ്ടവൻ….നിന്റടുത്തേക്ക് തന്നെയാവും വരവ്…എനിക്കറിയാം…

തറവാട്ടിലെ ആണുങ്ങള് മൂടും മുലേം നോക്കി വയറ്റിലുണ്ടാക്കികൊടുത്ത കുറെയേറെ തന്തയില്ലാത്തതുങ്ങൾ ഈ നാട്ടിലുണ്ട് നാടറിഞ്ഞും അറിയാതെയും…അതിലൊന്നിനെ പുഴുവിനെ കൊല്ലുന്ന ലാഘവത്തിൽ ചവിട്ടിയരച്ചുവിട്ടാൽ ഒരു പട്ടിയും ചോദിക്കില്ലെന്നോട്……അവനൊപ്പം കെട്ടിലമ്മയായിട്ട് കയറാൻ ആണ് പൂതിയെങ്കിൽ ഇവനെ നീയങ്ങു മറന്നേക്ക്……“ തന്റെ നൈറ്റിത്തുമ്പിൽ മറഞ്ഞുനിന്ന രണ്ട് വയസുകാരനെ പുഴുത്ത പട്ടിയെ കാണുന്ന  അവജ്ഞയോട് നോക്കി വീട്ടുമുറ്റത്തു വന്നുനിന്ന് അവർ പറഞ്ഞിട്ട് പോയ വിഷപ്പെയ്ത്ത്……..

ദിവസങ്ങൾക്കു ശേഷം ലോകം വെട്ടിപിടിച്ച സന്തോഷത്തിൽ മുന്നിൽ വന്നുനിന്നൊരാളെ ആട്ടിയിറക്കിയത്….വാതിൽ കൊട്ടിയടച്ചത്……

ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ആരുമറിയാതെ വന്നു വിളിക്കുമെന്ന്…..കൊണ്ടുപോകുമെന്ന്…

പക്ഷേ അതുണ്ടായില്ല…..

തറവാട്ടമ്മയുടെ മരണം വരെയും…..പക്ഷേ മറ്റൊരു വിവാഹം കഴിച്ചതുമില്ല…..

കാത്തിരുന്നു കാത്തിരുന്നു പ്രതീക്ഷകളെല്ലാം വാശികളായി മാറിയിരുന്നു…..

ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ നനഞ്ഞ വസ്ത്രങ്ങൾക്ക് മീതെ മുണ്ടും പുതച്ചു വരുന്ന അമ്മയെ കണ്ട ഹരി ബൈക്ക് വേഗം അടുത്തേക്ക് കൊണ്ടുപോയി നിർത്തി….

“ഇതെന്താമ്മ ആകെ നനഞ്ഞിട്ട്….”

“കാല് തെറ്റി വെള്ളത്തിൽ വീണതാടാ…..”

“ഈ സന്ധ്യാ നേരത്ത് എന്തിനാമ്മ വെള്ളത്തിനടുത്ത് പോണത്….അല്ലേലെ അമ്മേം വെള്ളോം ചങ്കും കരളുമാ എപ്പോ കണ്ടാലും

💬 Comments

View all comments