0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

പറയുന്നവന്റെയൊപ്പം സ്വാഭാവികമായും മായയും നോക്കിപ്പോയി….

ആ തക്കത്തിന് മുണ്ടെടുത്തു മായയുടെ ദേഹത്തേക്കിട്ടിട്ട് കുറച്ച് അകലേക്ക്‌ മാറി നന്ദൻ…..

“ഈ കോലത്തിൽ ഓട്ടോയ്ക്ക് പോലും പോകാൻ നിക്കണ്ട…..അവനെ വിളിക്ക്….അല്ലെങ്കിൽ ഞാൻ കൊണ്ടാക്കാം കൂടെ വരുമെങ്കിൽ……”

മറുപടിയൊന്നുമുണ്ടായില്ല….നന്ദൻ പ്രതീക്ഷിച്ചുമില്ല….

ഫോണെടുത്തു ഹരിയെ വിളിക്കുന്നത് കേട്ടു….

ആ കൈതയ്ക്കടുത്തു തന്നെ നിന്നു മായ….അല്പം അകലെയായി ആരുടേയും കണ്ണിൽ പെടാതെ നന്ദനും….ആരെയും പേടിച്ചിട്ടല്ല….സ്വന്തം സ്ഥലമാണ്…ആരും ചോദിക്കാൻ വരില്ല പക്ഷേ അവൾക്കൊരു ചീത്തപ്പേര് അത്‌ മാത്രം വേണ്ട….

എന്നും സ്നേഹിച്ചിട്ടേ ഉള്ളു ബഹുമാനിച്ചിട്ടേ ഉള്ളു അവളെ…..തന്നെപോലെ വിദ്യാഭ്യാസത്തിന്റെയോ കുടുംബസ്വത്തിന്റെയോ പിൻബലം ഇല്ലാതെ ഒറ്റയ്ക്ക് പൊരുതി ഒന്നിനെ വളർത്തികൊണ്ടുവന്നവളോട് എന്നും അതിയായ ആരാധനയെ തോന്നിയിട്ടുള്ളു…..

ഈ ലോകത്തിന്റെ ഒരു നരച്ച ഭാവവും കാണാതിരുന്നവളോട് ഇങ്ങനൊരു ക്രൂരത കാണിച്ചിട്ട് സ്വയം ന്യായീകരിക്കുന്നതല്ല നല്ലവനായി ചമയുന്നതുമല്ല അവളെ മകളെ പോലെ നോക്കുന്നൊരു മകൻ ഇനി താൻ കാരണം നാട്ടുകാരുടെ മുന്നിൽ തല താഴ്ന്നു നിൽക്കരുത്….അവളുടെ മാനത്തെ ആരും ചോദ്യം ചെയ്യരുത്….

അടുത്ത് ആരോ വന്നു നിൽക്കുന്നതായി തോന്നിയതും തല ചെരിച്ചുനോക്കി നന്ദൻ…..

മായയാണ്…..

“ഒരുപാട് വട്ടം പറഞ്ഞതാ…എങ്കിലും ഒന്നൂടെ പറയുവാ….എന്റെയും ഹരിയുടെയും പിന്നാലെയിങ്ങനെ വരണ്ട….എല്ലാം മറന്നിട്ട് ഒന്നിച്ചൊരു ജീവിതം ഇനിയുണ്ടാവില്ല….എന്നെക്കൊണ്ട് കഴിയില്ലാതിനൊന്നും….ആഗ്രഹിച്ച മോഹിച്ചൊരു കാലം ഉണ്ടായിരുന്നു… ഇനിയില്ല….എന്നെക്കാത്തിങ്ങനെ കാലം കഴിക്കണ്ട….മറ്റൊരാളെ കൂടെ കൂട്ടാൻ ശ്രമിക്കണം…..കഥയിലൊക്കെ പോലെ കുറെ ജന്മം ഒന്നുമില്ല ഒന്നേയുള്ളു എല്ലാം മറന്നിട്ട് വേറെ ജീവിച്ചുതുടങ്ങണം….“

മുഖത്ത് നോക്കാതെ കയ്യിൽ ചുരുട്ടിപിടിച്ച മുണ്ടിലേക്ക് നോക്കി പറയുന്നവളെ വേദനയോടെ നോക്കി നന്ദൻ…..

”ഒറ്റയ്ക്കായിപോവല്ലേ…….“ അത്‌ മാത്രം കണ്ണിലേക്ക് നോക്കി പറഞ്ഞവൾ…..ആ  നോക്കിലും വാക്കിലും ഒളിഞ്ഞുകിടന്ന തീരാ നോവ് നന്ദനെ

💬 Comments

View all comments