0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

നിന്നു കഴുകുന്ന മായ…..

പിന്നിൽ നിന്നും നോക്കുമ്പോൾ നനഞ്ഞു  കടുക്കെ ചുവന്നുപോയ ബ്ലൗസും പാതി മറച്ചുകിടക്കുന്ന മുടിക്കെട്ടും കുതിർന്നൊട്ടിയ മുണ്ടും മാത്രം….

ഇടുപ്പിലെ മടക്കുകൾ…..

വല്ലാത്തൊരു പരവേശം വന്നു പൊതിഞ്ഞു നന്ദനെ…..

കണ്ണുകൾ താഴെക്കിഴഞ്ഞ് ഒരിടത്തുടക്കിനിന്നു…..

സരസ്വതി വീണയെ ഒളിപ്പിച്ചു വച്ചപോലൊരു പിന്നഴക്….

വിളിക്കണമെന്നുണ്ടെങ്കിലും ഒച്ച പുറത്തേക്ക് വരാതെ കുഴങ്ങിപ്പോയി നന്ദൻ…..

അടുത്ത നിമിഷം മായ തുമ്പ് വെള്ളത്തിൽ മുക്കാനായി ഒന്ന് കുനിഞ്ഞു പിന്നെ നിവർന്നു…….നന്ദൻ കണ്ണിറുക്കിയടച്ചു വെട്ടിത്തിരിഞ്ഞു നിന്നു…..

ആ തണുത്ത കാറ്റിലും വല്ലാതെ വിയർത്തുപോയി അയാളെ…..

തിരിഞ്ഞ മായ കുറച്ച് പിന്നിൽ നിൽക്കുന്നയാളെ കണ്ടൊന്ന് ഞെട്ടിയിരുന്നു….തിടുക്കത്തിൽ തുമ്പ് എളിയിലേക്ക് കുത്തി ഒട്ടിയ പാവാടയും വലിച്ചു വിടർത്തി നന്ദനെ കടന്ന് മുന്നോട്ട് പോകാൻ ആഞ്ഞു….

അരികിലൂടെ കടന്നില്ല അതിന് മുന്നേ നന്ദൻ കൈമുട്ടിൽ പിടിച്ചു വലിച്ച് പിന്നോട്ടാക്കി നിർത്തിയിട്ട്  മുണ്ടെടുത്തു കയ്യിൽ പിടിപ്പിച്ചു…

മായയത് വാങ്ങാതെ കൈ തട്ടിമാറ്റി….

“എന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ…..”

“ഉടുത്തിട്ട് പോയാ മതി നീ….”

“സൗകര്യപ്പെടില്ലെനിക്ക്….നിങ്ങളെന്താന്ന് വച്ചാ ചെയ്യ്….” ഈ കോലത്തിൽ എങ്ങോടും പോകാൻ പറ്റില്ലെന്നറിയാമെന്നാലും നന്ദന്റെ മുന്നിൽ തോൽക്കില്ലെന്ന പൊട്ടവാശി…..

“അന്നത്തെപ്പോലെയെന്തേലും വാരി ചുറ്റി പോകാൻ ആ പഴേ സ്ലേറ്റ് പെൻസിലല്ല നീയിപ്പോ….വീർത്തു വീർത്ത് പൊട്ടാറായി ഓരോന്നൊക്കെ…..” അവസാനം പറഞ്ഞതല്പം പതുക്കെയാണെങ്കിലും മായ കേട്ടെന്ന് മനസിലായത് ഭദ്രകാളിയിലേക്കുള്ള പരകായ പ്രവേശം കണ്ടപ്പോഴാണ്….

“വൃത്തികേട് പറഞ്ഞാൽ പല്ലടിച്ചു കൊഴിക്കും ഞാൻ…..” നന്ദന് നേരെ വിരൽ ചൂണ്ടി നിന്നു വിറച്ചു മായ…..

“ഞാനാ തെങ്ങിന്റെ രണ്ട് കുല കണ്ടിട്ട് പറഞ്ഞതാണെന്റെ ദേവിയേ……” അങ്ങേയറ്റം നിഷ്കളങ്കമായി തോട്ടിന്റെ അക്കരക്കരയിൽ നിൽക്കുന്ന തെങ്ങ് നോക്കി

💬 Comments

View all comments