0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

വന്നതാണ്….

നനഞ്ഞ  മുടി വാരി മുന്നിലേക്കിട്ട് പിഴിഞ്ഞെടുത്ത മുന്താണി തുമ്പ് കൂടെ കൂട്ടിപിടിച്ചു മാറും വയറും മറച്ചു മായ തിരിഞ്ഞു…..

നന്ദൻ കൈതപ്പൂവിന്റെ ഭംഗി നോക്കുമ്പോലെ മുഖം ചെരിച്ചു നിൽപ്പുണ്ട്…..വേറൊരു പൂവിന്റെ ഭംഗി കാണുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലേ എന്നാണെങ്കിൽ ഇല്ല അങ്ങനൊരു പിശക് നിൽപ്പ്…..

“നാണോം മാനോം പിന്നെ പണ്ടേ ഇല്ലല്ലോ….വായ്നോക്കി…..”പല്ലു ഞെരിച്ചുകൊണ്ട് തിട്ടിൽ പിടിച്ചു കയറാൻ നോക്കുമ്പോൾ നനഞ്ഞ മുണ്ടും പാവാടയും തമ്മിൽ ഒട്ടി ദേഹത്തേക്ക് ചുറ്റിയാണ് നിൽക്കുന്നത്…കാലുയർത്താൻ പറ്റുന്നില്ല…പിന്നെയും ശ്രമിച്ചുനോക്കി….

ഒളി കണ്ണിട്ടു നോക്കുന്ന നന്ദൻ കാണുന്നുണ്ടെല്ലാം…..

അവസാനം ഒരു രക്ഷയും ഇല്ലാഞ്ഞിട്ട് വലിഞ്ഞു തിട്ടിന്റെ മുകളിലേക്ക് കയറി ഇരുന്നിട്ട് കാലുയർത്തി എടുത്തുവച്ചു എഴുന്നേറ്റ് നിന്നു മായ…..

അത്‌ കൂടെ കണ്ടതും പിടിച്ചു വച്ച ചിരി പൊട്ടിപ്പോയി നന്ദന്……

മായയുടെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ ചിരിയടക്കി കയ്യുയർത്തി സുല്ലുവച്ചു തിരിഞ്ഞുനിന്നു…..

“ഒന്ന് പിഴിഞ്ഞുടുക്ക്….വണ്ടിയിൽ എന്റെയൊരു മുണ്ട് ഉണ്ട് അതെടുത്തു വരാം ഞാൻ…..”

മായ എതിർത്തു പറയാൻ ആഞ്ഞെങ്കിലും നടന്നു കഴിഞ്ഞിരുന്നു നന്ദൻ…..

അയാൾ എത്തും മുന്പേ പോകണം എന്ന വാശിക്ക് കൈതപടർപ്പിന് അടുത്തേക്ക് ആരും കാണാത്ത രീതിക്ക് നീങ്ങിനിന്നു  വേഗം തന്നെ മുണ്ടും പാവാടയും കൂടെ കൂട്ടിപിഴിഞ്ഞു…ഒന്ന് എത്തിനോക്കിയിട്ട് അരയിൽ കുത്തിയുറപ്പിച്ചിരുന്ന നേര്യത് അഴിച്ചു ആ അറ്റം കൂടെ പിഴിയാൻ ആഞ്ഞപ്പോളാണ് തിട്ടിലെ മണ്ണ് മുഴുവൻ പുതഞ്ഞിരിക്കുന്നത് കാണുന്നത്…..

വീണ വീഴ്ച വച്ചിട്ട് ഒന്നുകൂടെ വെള്ളത്തിൽ ഇറങ്ങാൻ ധൈര്യം ഇല്ലാ…..

മുണ്ടുമെടുത്തു ഓടിയിറങ്ങി വന്ന നന്ദൻ ഒരു മാത്ര ചലിക്കാനാവാതെ നിന്നുപോയി…..

ചളി പറ്റിയ നേര്യതിന്റെ ഭാഗം വെള്ളത്തിലെ ഒഴുക്കിലേക്ക് നീട്ടിപിടിച്ചു

💬 Comments

View all comments