Chapter Title : മഴനീർതുള്ളികൾ 7 [Anamika]
തുമ്പ് വെള്ളത്തിലേക്ക് മുക്കാൻ ആഞ്ഞതും തോടിന്റെ മണ്ണ് കൊണ്ടുള്ള തിട്ട് ഇടിഞ്ഞു മായ തോട്ടിലേക്ക് വീണു…..
മുട്ടൊപ്പം മാത്രം വെള്ളം ഉണ്ടായിരുന്ന കൈത്തോട്ടിൽ നിന്നും ഒരുവിധം എഴുന്നേറ്‌നിന്നു…..
മേലാകെ നനഞ്ഞിട്ടുണ്ട്….ഈ കോലത്തിൽ എങ്ങനെ വീട്ടിലേക്ക് പോകും…..കരയ്ക്ക് വച്ച ഫോൺ എടുത്ത് ഹരിയെ വിളിക്കാൻ ആഞ്ഞതും മുന്നിൽ രണ്ട് കാലുകൾ വന്നുനിന്നു……
ഞെട്ടി നനഞ്ഞ ദേഹം മറയാത്ത വെപ്രാളത്തിൽ തലയുയർത്തി നോക്കുമ്പോൾ നന്ദൻ ആണ്……
ഒരു പുഞ്ചിരിയോടെ അയാൾ കൈനീട്ടി….
മായ മുഖം വെട്ടിച്ചു തിരിഞ്ഞുനിന്നു….
“നേരമിരുട്ടി തുടങ്ങി അവിടേ തന്നെ നിൽക്കാനാണോ ഭാവം….”
“എനിക്ക് സൗകര്യമുള്ളിടത്ത് നിൽക്കും….എന്റെ മുന്നിൽ വരരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ….മാറിപോയ്‌ക്കെ നിങ്ങളിവിടന്ന്…..” നേര്യതിന്റെ തുമ്പു പിഴിഞ്ഞു അത് വിടർത്തി പുതയ്ക്കാൻ നോക്കി പരാജയപ്പെട്ടു നിന്ന മായ പൂച്ച ചീറുംപോലെ ചീറി……
“അതെന്തേയ് ഈ പറയുന്ന സൗകര്യം നിനക്ക് മാത്രേ പാടുള്ളോ……ഇതെന്റെ മണ്ണാ…തല്കാലം മാറാൻ എനിക്ക് സൗകര്യമില്ല……” ഒന്ന് തിരിഞ്ഞ് ആൽമരത്തിനു നേർക്ക് കണ്ണോടിച്ച് അവിടാരും ഇല്ലെന്ന് ഉറപ്പുവരുത്തി നന്ദൻ രണ്ടു ചുവടു കൂടി മുന്നോട്ട് നീങ്ങി…..
“തന്തയേതല്ലി എന്ന പേര് കൂടെയേ ഇനിയെന്റെ മോനു കിട്ടാൻ ബാക്കിയുള്ളു…അതൂടെ വൈകാതെ ആയിക്കോളും ഇക്കണക്കിനാണേൽ……”
സന്ധ്യയുടെ തണുപ്പിൽ ചെറുതായി വിറച്ചു തുടങ്ങി മായ…ഇട്ടിരുന്ന മുണ്ടും നേര്യതുമെല്ലാം നനഞ്ഞു ദേഹത്തേക്കൊട്ടിയിട്ടുണ്ട്….പാടത്തെ കാറ്റിൽ കുളിർന്നു വിറയ്ക്കുന്നുണ്ട്….അയാളോന്ന് മാറിയിരുന്നെങ്കിൽ കയറിപോകാമായിരുന്നു……
“അതവൻ ചെയ്യുവോ നീ ചെയ്യിക്കുവോ ഇല്ലെന്ന് കഴിഞ്ഞ കുറെ കൊല്ലം കൊണ്ടെനിക്ക് മനസിലായതാ….ആ കാര്യം വിട് നീയിപ്പോ കയറി വാ….”
ഇനിയും ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്ന് മായക്ക് തോന്നി….പിന്നിൽ നിൽക്കുന്ന ആൾക്ക് എന്ത് പറഞ്ഞാലും യാതൊരു ഉളുപ്പും ഇല്ലെന്ന് നല്ല ബോധ്യം
💬 Comments
View all comments