Chapter Title : മഴനീർതുള്ളികൾ 7 [Anamika]
ഒന്ന് രണ്ട് കാര്യം പറഞ്ഞിട്ട് വരാം……” മായ ഫോൺ വെച്ചു കളഞ്ഞു……
ചിന്നുവിനെ കൂടെ വരാനായിട്ട് വിളിച്ചപ്പോൾ അവൾ അരുണിനൊപ്പം ആനുവൽ ഡേയ്ക്ക് ഇടാനുള്ള ബോഡികോൺ വാങ്ങാനായി ടൗണിലേക്ക് ഇറങ്ങാൻ നിൽക്കുകയായിരുന്നതുകൊണ്ട് അവൾ വന്നില്ല….
സാരിയൊന്നും ഞൊറിഞ്ഞുടുക്കാൻ നേരവുമില്ല തേച്ചതൊന്നും ഇരിപ്പുമില്ലാത്തതുകൊണ്ട് ബെഡിനടിയിൽ ചുളിവ് വീഴാണ്ടിരിക്കാൻ മടക്കിവെക്കാറുള്ള മുണ്ടും നേര്യതും വലിച്ചെടുത്തു മായ….മൂക്കോടടുപ്പിച്ചു നോക്കിയപ്പോൾ പൂപ്പൽ മണം ഒന്നുമില്ല…..വൃത്തിയിൽ ഒതുക്കിയൊന്നുടുത്തിട്ട് വേഗം ഇറങ്ങി…
ദീപാരാധനയ്ക്ക് മുൻപേ എത്തണം….ഒരു വഴിപാട് കഴിപ്പിക്കണം…..
ഓട്ടോ വിളിക്കാൻ നിന്നില്ല കണ്ടതിന്റെ കരയിലെ തോട്ടിറമ്പ് വഴി വേഗത്തിൽ നടന്നു…..
അമ്പലത്തിൽ ആൾതിരക്ക് കുറവാണ്…വിശേഷദിവസം ആയിട്ടുപോലും അന്നെന്തോ ആള് കുറവായിരുന്നു….
“ഭഗവാനെ….എന്റെ കുഞ്ഞുങ്ങൾക്ക് സന്തോഷവും സമാധാനവും കൊടുക്കണേ….എന്റെ തീരുമാനങ്ങൾ തെറ്റാണെങ്കിൽ എന്റെ നാവുപിടിച്ചു തന്നെയത് തിരുത്തിക്കണേ….ആരും ഞാൻ കാരണം വേദനിക്കാൻ ഇടയാക്കല്ലേ……” കൈകൂപ്പി അവസാന വാചകം ഉരുവിടുമ്പോൾ ഉള്ളിലൂടോടിയിറങ്ങിയ മുഖങ്ങളിൽ അമ്മുവും ഹരിയും മാത്രമായിരുന്നില്ല…..
വഴിപാട് കഴിപ്പിച്ച് പ്രസാദവും വാങ്ങി ഇറങ്ങി….
ഇലചാന്തിൽ നിന്നും അല്പം എടുത്ത് നെറ്റിയിൽ തൊട്ടുകൊണ്ട് പടികൾ ഇറങ്ങുമ്പോളാണ് അറിയാതെ ചാണകം ചവിട്ടുന്നത്……
അല്പം ഇറങ്ങിക്കിടന്ന മുണ്ടിന്റെ ഒരറ്റത്തും ആയിട്ടുണ്ട്…..
കയ്യിലെ പ്രസാദവും ഇലക്കീറും ആൽത്തറയിൽ വച്ചിട്ട് പാടത്തു നിന്നും വീശുന്ന കാറ്റിൽ പറന്നുപോകാതിരിക്കാൻ ഒരു കല്ലും എടുത്തുവച്ച് കുറച്ചപ്പുറെ പാടത്തിന്റെ കരയിൽ കാണുന്ന തോടിന്റെ അരികിലേക്ക് നടന്നു മായ…..
ഇങ്ങേ അരിക് കൈത തഴച്ചു നിൽക്കുന്നതിനാൽ അല്പം മുന്നോട്ട് നടന്നിട്ടാണ് കാല് നനയ്ക്കാൻ ഒരു വിടവുള്ള ഭാഗം കാണുന്നത്……
കൈതമുള്ളുകൊള്ളാതെ സൂക്ഷിച്ചു നിന്ന് കാല് വെള്ളത്തിലേക്ക് ഇട്ടു കഴുകി…..ചെരുപ്പിലെയും കാലിലെയും ചാണകം കഴുകി കളഞ്ഞിട്ട് ഒന്ന് കുനിഞ്ഞു മുണ്ടിന്റെ
💬 Comments
View all comments