0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.7K

ഇതുവരേം ഒന്നും കഴിച്ചില്ലേ അമ്മൂ……”കേട്ടപാതി വിഷമത്തിനൊക്കെ ബ്രേക്ക്‌ കൊടുത്തിട്ട് മായ അമ്മ മോഡിലേക്ക് തിരിച്ചുകയറി….

“അവിടേ ഒറ്റയ്ക്കുള്ളോ നിങ്ങള്……പണിക്കൊന്നും ആരും ഇല്ലേ…..” വല്ലതും വച്ചുണ്ടാക്കുന്നുണ്ടോ അതോ പുറത്തുന്നാണോ കഴിപ്പ് എന്ന രീതിക്ക് ചോദിച്ചതാണ്….

“ഒരു അക്ക വരും അമ്മാ….എല്ലാം ഉണ്ടാക്കി വച്ചിട്ട് പോകും….പിന്നെ തൂക്കാനും തുടയ്ക്കാനും ഒക്കെ ആഴ്ച്ചേൽ മൂന്നുദിവസം ഒരു ചേച്ചിയും വരും…..”

“മ്മ്മ്…..”

“എനിക്ക് പക്ഷേ അമ്മേടെ ചായ പോലാവില്ല വേറെവിടെന്ന് ആണെങ്കിലും…..” കറങ്ങി കറങ്ങി എങ്ങോടോ ലക്ഷ്യം വയ്ക്കുന്നുണ്ട്…..

“മ്മ്മ്…..” അതിനും മായക്ക് മൂളല് മാത്രേയുള്ളു….

“അപ്പൊ ഇങ്ങനെ മൂളിക്കൊണ്ടിരിക്കാതെ ഒരു ഫ്ലാസ്കിൽ ഇച്ചിരെ ചായേം വച്ച് മോന്റെ കയ്യിൽ കൊടുത്തിങ്ങു വിടെന്റെ മായക്കൊച്ചേ……” ഓരോളത്തിൽ അമ്മുവങ്ങ് പറഞ്ഞു നിർത്തി ഒരു കണ്ണിറുക്കി സ്പീക്കറിലിട്ടിരിക്കുന്ന ഫോണിലേക്ക് നോക്കിയങ്ങ് ഇരുന്നു…..

“അയ്യോടി മനമേ…..ചായ മാത്രം മതിയോപോലും….കൂട്ടത്തിലേ കടിക്കാനായിട്ട് അവനെ ഞാൻ നീളത്തിലും വീതിക്കും മുക്കിപൊരിച്ചൂടെ കൊടുത്തുവിട്ടേക്കാം….എന്തേയ്……..” ലക്ഷ്യത്തിൽ എത്തും മുന്നേ അടിച്ചു തെറിപ്പിച്ചു….

“ഹാവൂ…..ആ വായൊന്ന് തുറന്നല്ലോ സന്തോഷം…എന്തൊരു കനം ആയിരുന്നു ഒന്ന് മിണ്ടാൻ….ഈ പിണങ്ങികൂടി മിണ്ടാതെയിരിക്കാൻ നിങ്ങളമ്മേം മോനും ബെസ്റ്റാട്ടോ……” അവളാ ഇട്ടുകൊണ്ടിരുന്ന നെയിൽ പോളിഷിന്റെ ബോട്ടിൽ അടച്ചിട്ട് അവളിരിക്കുന്ന സ്റ്റെപ് കയറി മുകളിലേക്ക് നടക്കാൻ ആഞ്ഞ നന്ദനെ ഏല്പിച്ചു കൊണ്ടുവയ്ക്കാൻ ആംഗ്യം കാണിച്ചിട്ട് തിരിഞ്ഞു ഫോൺ എടുത്തു…

“പൊയ്ക്കെ നീ……ഓരോരോ കുണുങ്ങല് പെണ്ണിന്…..അമ്മയെ അമ്പലത്തിൽ ഒന്ന് പോവാ…തൊഴുതിട്ട് വരാം….”

“പോവാണോ….കുറച്ച് നേരം കൂടെ മിണ്ട്മ്മാ…..”

“ചെല്ല്….ചെല്ല്…..മിണ്ടണോങ്കിലെ ഇന്നലെ ഒരുത്തൻ പാതിരാത്രിക്ക് ഇവിടെ കിടന്ന് കയറുപൊട്ടിക്കുന്നുണ്ടായിരുന്നു ആരെയോ കാണാഞ്ഞിട്ട് ആരുടെയോ മതിൽ ചാടാഞ്ഞിട്ട്…..വേണെങ്കി അവനെ വിളിച്ചങ്ങ് മിണ്ടിയാൽ മതി മോള്….ഞാൻ പോയിട്ട് കണ്ണനോട്

💬 Comments

View all comments