Chapter Title : മഴനീർതുള്ളികൾ 7 [Anamika]
എവിടെയോ ഹരി അമ്മുവിന്റെ കൈ പിടിക്കുന്നത് അയാൾ കാണണമെന്ന വാശി കൂടെ കലർന്നിട്ടുണ്ടെന്ന തോന്നൽ….
നന്ദനോടുള്ള വാശിക്ക് തന്റെ കുഞ്ഞുങ്ങളുടെ നല്ല നിമിഷം കളഞ്ഞു കുളിക്കുകയാണോ താൻ എന്ന തോന്നൽ ചെന്നു കിടന്നപ്പോൾ തൊട്ട് തുടങ്ങിയതാണ്…എന്തായാലും ഹരി എണീറ്റ് വരട്ടേ ഒന്നുകൂടെ സംസാരിക്കണം…
ചിന്തിച്ചുറപ്പിച്ചു മായ ചായപാത്രം സ്റ്റോവിലേക്ക് വച്ചു…
അന്ന് വൈകുന്നേരം തൊഴിലുറപ്പ് കഴിഞ്ഞു വരുമ്പോൾ ഹരി വീട്ടിൽ ഇല്ല…കരിയില വീണു കിടന്ന മുറ്റം അടിച്ചുവാരി കുളി കഴിഞ്ഞു വന്നപ്പോളേക്ക് ചിന്നു എത്തി…കൂടെ വെയിലുകൊണ്ട് വാടികുത്തി വന്നുകയറുന്നവൾ ഇന്നുമുതൽ ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതേ ചിന്നുവിന്റെ പിന്നിൽ വേലിക്കലേക്ക് നോട്ടം പോയി….
ഒട്ടുനേരം മാറിനിന്ന സങ്കടം പലിശയടക്കം കുന്നുകൂടി…
എന്നത്തേയുംപോലെ ചായക്ക് മൂന്ന് ഗ്ലാസ് പാല് അളന്ന് ഒഴിച്ചപ്പോളാണ് മൂന്നിലൊന്ന് വേറെ കൂട്ടിലാണല്ലോ എന്ന ഓർമ്മ വരുന്നത്….
പണിക്കു കൊണ്ടുപോകുന്ന ഹരീടെ പഴയ കോളേജ് ബാഗിനുള്ളിൽ നിന്നും ഫോൺ തപ്പിയെടുത്തു നോക്കുമ്പോൾ അമ്മുവിന്റെ മിസ്സ്ഡ് കോൾ ഉണ്ട്…
കുളിക്കാൻ കയറിയപ്പോൾ വിളിച്ചതാകും ശബ്ദമൊന്നും കേട്ടിരുന്നില്ല….
“അമ്മാ……..” അപ്പുറത്ത് നിന്നും നീട്ടിയൊരു വിളിയായിരുന്നു….
മായ ചുണ്ട് കടിച്ചുപിടിച്ചു….വിതുമ്പിപോവാതിരിക്കാൻ….
ഒന്ന് മൂളി മാത്രം കൊടുത്തു…..
“ഒരൂസം കഴിഞ്ഞമ്മാ ഇനി പതിമൂന്നെണ്ണം കൂടെ….അതൂടെ കഴിഞ്ഞാൽ ഞാൻ ദാ അവിടേ എത്തിയിരിക്കും….ഇങ്ങനെ വിഷമിക്കല്ലെന്നേ……” അപ്പുറത്തെ മൗനത്തിനുത്തരം അമ്മു കണ്ടെത്തിയിരുന്നു….
“മ്മ്മ്…….” അങ്ങനെ അത്ര പെട്ടെന്ന് ഇവിടേക്ക് ഇനി നീ തിരിച്ചുവരില്ലല്ലോ കുഞ്ഞേയെന്ന് എങ്ങനെ പറയും ഇതിനോട്…..ഹരിയോടങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് തോന്നി മായക്ക്…..
“ദേ എനിക്കാണേൽ ഉറങ്ങാഞ്ഞിട്ടും പിന്നമ്മേടെ സ്പെഷ്യൽ ചായ കിട്ടാഞ്ഞിട്ടും തലയങ്ങ് വെട്ടിപൊളിക്കുവാ അപ്പൊ ഇങ്ങനെ മിണ്ടാണ്ട് പിണങ്ങി ഇരിക്കല്ലെന്നേ…….”
“മണി അഞ്ച് കഴിഞ്ഞല്ലോ
💬 Comments
View all comments