Chapter Title : മഴനീർതുള്ളികൾ 7 [Anamika]
പിണങ്ങിയിരിക്കുവാ ഒന്ന് നോക്കിയേക്കണേന്ന്….
ഹരിയൊന്നും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു….താൻ പറഞ്ഞത് അവളറിഞ്ഞു കഴിയുമ്പോൾ ആ പിണക്കത്തിന് എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് ഓർത്ത് മായ ഒന്ന് നെടുവീർപ്പിട്ടു…..
അവനോട് അങ്ങനെയൊന്ന് ആവശ്യപ്പെട്ടത് സ്വല്പം കടന്നുപോയോ….
റീലിലൊക്കെ ഓരോ പിള്ളേര് ചെയ്യുമ്പോലെ എള്ളോളം തരി കല്യാണോം കഴിച്ച് അവൻ വന്നുകയറിയപ്പോൾ ചങ്ക് പൊടിഞ്ഞിരുന്നു….
ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഉള്ളു…ആരെ കൈ പിടിച്ചു കൊണ്ടുവന്നാലും സന്തോഷം ആയിരുന്നു പക്ഷേ അത് ഒരു ജോലിയൊക്കെ ആയിട്ട് നാലുപേര് കാണെ താലികെട്ടി നാടടക്കം വിളിച്ചില്ലേലും വേണ്ടുന്നവരെ വിളിച്ചുകൂട്ടി സദ്യയൂട്ടി ഒരു പെണ്ണ് കയറുന്നത് സ്വപ്നം തന്നെ ആയിരുന്നു….
വെളിച്ചത്തിൽ കൈപിടിക്കാത്തൊരാളോടുള്ള വാശി ആണോയെന്ന് ചോദിച്ചാൽ അതിന് മറുപടിയില്ല തനിക്ക്…..
ആ മോഹക്കൂട്ടിലേക്ക് മേലെപ്പാട്ടെ മാണിക്യം തന്നെ വന്നു കയറുമെന്ന് ചിന്തയിൽ പോലും കടന്നുവന്നിട്ടില്ല….ഉറ്റകൂട്ടുകാരിയുടെ കുഞ്ഞായിട്ട് പോലും ഒന്ന് കാണാൻ ശ്രമിച്ചിട്ടില്ല…പക്ഷെയൊരു ദിവസം അവൻ ആ നിധിയും കൊണ്ട് വന്നുകയറിയപ്പോൾ സങ്കടവും സന്തോഷവും ഒരുമിച്ചായിരുന്നു….ഇങ്ങനെയൊരിടത്തേക്കായിരുന്നോ അവളെ കൊണ്ടുവരേണ്ടിയിരുന്നത് അതും അവർ പ്രണയത്തിൽ പോലും അല്ലാതെ….ആ വീട് അവൾക്കൊരു തടവറയോ നരകമോ ആകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് താൻ….പിന്നീടവർ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഇരട്ടിമധുരം ആയിരുന്നു…സ്വപ്നങ്ങൾക്ക് നൂറു നൂറു പുതുവർണ്ണങ്ങൾ ആയിരുന്നു…അവരൊരുമിച്ചൊരു ജീവിതം ഒന്നും തുടങ്ങിയില്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ അമ്മുവിനോട് പറയാൻ ഇരുന്നതാ പുതിയ വീട്ടിലേക്ക് മാറുന്നതിനു മുന്നേ കണ്ണന്റെ നടയിൽ വച്ച് ഒരു താലികെട്ടി തരാൻ ഹരിയോട് പറയണമെന്ന്….
മതിലകത്തെ അത്ര സൗകര്യം ഒന്നും ഇല്ലെങ്കിലും ആ വീട്ടിലേക്ക് മഹാറാണിയെപ്പോലെ അവൻ കൈപിടിച്ചു കയറ്റണം എന്നായിരുന്നു….
മകന്റെ താലികെട്ട് കാണണമെന്ന ആഗ്രഹം മാത്രം ആയിരുന്നോ എന്ന് ചോദിച്ചാൽ……അറിയില്ല ഇപ്പോൾ അതിനുള്ളിൽ
💬 Comments
View all comments