0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

അതിൽ കൈ വച്ച് എന്തോ ചിന്തിരിപ്പുണ്ട് ഹരി…..

അവനടുത്തേക്ക് കയറി ഇരുന്നു തോളിലേക്ക് മുഖം ചേർത്തിരുന്നു……

“എന്നോടെന്തെങ്കിലും പറയാനുണ്ടോമ്മാ……” അൽപനേരം കഴിഞ്ഞപ്പോൾ ഹരി ചോദിച്ചു…

“ങ് ഹും…..”

ഹരി മായയെ ഒന്നുകൂടി ചേർത്തു പിടിച്ചു….മായ ഒന്നും മിണ്ടാതെ ഭിത്തിയിലേക്ക് കണ്ണും നട്ട് അവന്റെ തോളിൽ ചായ്ഞ്ഞു കിടന്നു….

അമ്മുവിനെ വിളിച്ചു വച്ചിട്ട് വിളക്കുമാടത്തിൽ കിടക്കുകയാണ് ഹരി….തറവാട്ടിൽ കട്ട പോസ്റ്റ്‌ ആയതുകൊണ്ട് തുരുതുരാ വിളിക്കുമവൾ….

ഇപ്പോൾ തന്നെ മിണ്ടി മിണ്ടി വന്നപ്പോൾ വീഡിയോകോൾ വാടിയെന്നു പറഞ്ഞു റൂട്ട് മാറ്റിപിടിക്കാൻ നോക്കിയതും വച്ചിട്ട് ഓടിയതാണ് കക്ഷി….

പാവം അതിനോട് എങ്ങനെ ഞാൻ പറയും രണ്ടാഴ്ച കഴിഞ്ഞിട്ട് കൊണ്ടുവരില്ലെന്ന്….

എന്ത് പറഞ്ഞു മനസിലാക്കിയെടുക്കും…..അതിലുപരി ഉള്ളിൽ കിടന്ന് വേവുന്നതൊക്കെ എങ്ങനെ ഇറക്കി വെക്കും അവളുടെ അടുത്ത്…..

പറ്റുന്നില്ലിങ്ങനെ ശ്വാസം മുട്ടി…..

അയാൾ കടന്നു വരേണ്ടിയിരുന്നില്ല…എങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല….

അത്ര നിറമുള്ള കുട്ടിക്കാലം ഒന്നും ആയിരുന്നില്ല….പട്ടിണി ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാം അത്ര മാത്രം….പകല് ലളിതമ്മേടെ കൂടെ കിട്ടുന്ന പണിക്കെല്ലാം പോയും രാത്രിയിരുന്നു തയ്ച്ചും രാവും പകലുമില്ലാതെ അമ്മ കഷ്ടപ്പട്ടിരുന്നതുകൊണ്ട് അന്നത്തിനു മുട്ടില്ലാതെ കഴിഞ്ഞുപോയിട്ടുണ്ട്….

ഡ്രെസ്സാണെങ്കിലും അങ്ങനൊക്കെ തന്നെ…എല്ലായ്‌പോഴും ഒന്നും എടുക്കില്ല ആടി സെയിൽ ഒക്കെ വരുമ്പോൾ ഒരുമിച്ചു രണ്ട്മൂന്നെണ്ണം എടുത്ത് തരും അമ്മ…സൈസൊന്നും കറക്ട് ആയിരിക്കില്ല…അത് വീട്ടിൽ കൊണ്ടുവന്നു അമ്മയുടെ വക മിനുക്കുപണി നടത്തിക്കഴിയുമ്പോൾ കറക്ട് ആകും….അരുണിനും അങ്ങനെ തന്നെ ആയിരുന്നു…അതുകൊണ്ട് തന്നെ ഒറ്റയ്ക്കാണെന്ന വിഷമം തോന്നിയിട്ടില്ല അല്ലെങ്കിൽ തോളിൽ നിന്നും കയ്യെടുക്കാത്ത അവൻ അങ്ങനെ തോന്നിപ്പിച്ചിട്ടില്ല….

സ്വർഗം ആയിരുന്നു സ്നേഹം കൊണ്ടും സമാധാനം കൊണ്ടും….രണ്ടമ്മമാരും ഇരട്ടയെപ്പോലൊരു കൂടപ്പിറപ്പും പിന്നൊരു കുഞ്ഞു

💬 Comments

View all comments