0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.7K

കുറച്ച് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയിരുന്നു…അതെപ്പോളും ഉള്ള പതിവാണ്….ഇവിടെ മാമൻ വരുമ്പോളെല്ലാം തന്നെയും കൊണ്ടുവന്നു നിർത്തും…പിന്നെ നാല് നേരം ഫുഡ്‌ തൊട്ട് അങ്ങ് തുടങ്ങും ഷോപ്പിംഗ് മാമാങ്കം…തനിക്കെന്തും വാങ്ങിത്തരാനും കൊണ്ടുനടക്കാനും വല്ലാത്തൊരിഷ്ടം ആണ് ആൾക്ക്….അമ്മയില്ലാത്ത പെങ്ങളുടെ കുഞ്ഞിനോടുള്ള അമിത വാത്സല്യവും ആകാം കാരണം…

എന്തായാലും മാൾ മൊത്തം വാങ്ങിക്കൂട്ടി വീട്ടിലെത്തിയപ്പോൾ സന്ധ്യ ആകാറായിരുന്നു….

ഹരിക്ക് വിളിച്ചപ്പോൾ എടുത്തില്ല വീട്ടിലെത്തികാണില്ലെന്നോർത്ത് മെസ്സേജും അയച്ചു…

തറവാട്ടിൽ നില്കുമ്പോളൊന്നും താൻ അമ്മയുടെ മുറിയിൽ കിടക്കാറില്ല…സങ്കടം വരും എന്നും പറഞ്ഞു മാമനൊപ്പം പറ്റികൂടാറാണ്….പക്ഷേ ഇത്തവണ എന്തോ അമ്മയുടെ മുറിയിൽ കിടക്കണം എന്ന് തോന്നി…

അങ്ങനൊരു പതിവ് ഇല്ലാത്തത് കൊണ്ട് ക്ലീൻ ചെയ്യിച്ചിട്ടില്ലായിരുന്നു…ജോലിക്ക് വരുന്ന തമിഴത്തി അക്ക പോവുകയും ചെയ്തു…ജസ്റ്റ്‌ ഒരു മുറിയല്ലെന്ന് വിചാരിച്ചു തന്നെ ക്ലീൻ ആക്കാൻ കയറിയതാണ്….

ഫർണിചർ എല്ലാം മൂടിയിട്ടിരുന്നത് കൊണ്ട് എടുത്തുമാറ്റി തറ ഒന്ന് അടിച്ചുതുടച്ചു ബെഡ്ഷീറ്റും പില്ലോയും മാറ്റിയാൽ മതിയായിരുന്നു….

പക്ഷേ ചെയ്ത് ശീലം ഇല്ലാത്തത് കൊണ്ടാകും വല്ലാണ്ട് മടുത്തുപോയി….കുളിച്ചിട്ട് വന്നപ്പോൾ ഒരഞ്ചു മിനിറ്റ് കിടക്കാമെന്ന് ഓർത്ത് കിടന്നതാണ്….പിന്നെ എണീറ്റത് ഇപ്പോളാ…..

ഫോൺ എടുത്തു നോക്കുമ്പോൾ അമ്മേടെ വക ഒരു നാല് മിസ്സ്ഡ് കോളും മോന്റെ വക നാൽപതിയഞ്ചും…..

ഒക്കേം കൂടി ഓർത്തപ്പോൾ കരച്ചിലിന് ആക്കം പിന്നെയും കൂടി….

“ഞാൻ അറിഞ്ഞോണ്ട് വിളിക്കാത്തെ അല്ലല്ലോ..ഉറങ്ങിപോയിട്ടല്ലേ…..”

ഏങ്ങികൊണ്ട് പറഞ്ഞൊപ്പിക്കുന്നുണ്ട്….

“ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞുപോയതാടി…ക്ഷമിക്ക് നീ…..”

“ന്നാലും എന്നെ വഴക്ക് പറഞ്ഞില്ലേ…തെറി വിളിച്ചില്ലേ…ഇങ്ങനൊന്നും ഇന്നുവരേം പറഞ്ഞിട്ടില്ലല്ലോ…”

സങ്കടം മാറുന്നേ ഇല്ല…

“ഇനിയെന്ത് പറഞ്ഞാലാ കുഞ്ഞേ ഈ കരച്ചിൽ ഒന്ന് മാറണേ…എന്താ ഞാൻ ചെയ്യണ്ടേ…..”

ഹരിയുടെ സ്വരം ദൈന്യമായി…ബെഡിൽ ഭിത്തിയിൽ

💬 Comments

View all comments