0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.7K

ചാരി തലമുടി വലിച്ചു പിടിച്ചിരിക്കുകയാണ് അവൻ…

പെട്ടെന്ന് കോൾ കട്ട് ചെയ്തിട്ട് വീഡിയോകോൾ വിളിച്ചവൻ….ആദ്യത്തെ റിങ്ങിനു തന്നെ അവൾ കോളെടുത്തു….

“ദെന്താ പറ്റിയേ……കരഞ്ഞോ നീയ്……” അവന്റെ ചുവന്നു ചീർത്ത കൺപോളയും മൂക്കും കണ്ടതും അമ്മു ചോദിച്ചു….

ഹരി അവളുടെ മുഖത്തേക്ക് നോക്കാതെ മറ്റെവിടെയോ നോട്ടം ഇട്ട് ഇരിക്കുവാണ്……

“ഇങ്ങോടൊക്കിയേ……എന്തിനാ കരഞ്ഞേ…..”

അവന്റെ മുഖം കണ്ടപ്പോളേക്ക് പിണക്കവും അവൻ ചീത്ത വിളിച്ചതിൽ ഉള്ള സങ്കടവും ഒന്നും പോയ വഴി കണ്ടില്ല…

“എന്നെ കാണാഞ്ഞിട്ടാ……മിണ്ടാഞ്ഞിട്ടാ…..”

ഇപ്പോളൊരു ചെറുചിരിയുണ്ട്….

“ചിരിച്ചോടി ചിരിച്ചോ…..ഇട്ടിട്ട് പോയിട്ട് ഇരുന്നു കൊലച്ചിരി ചിരിച്ചോ നീയ്….ഇവിടുണ്ടാരുന്നപ്പോ എന്റെ വാലെന്ന് മാറില്ലായിരുന്നു എന്നിട്ടിപ്പോ ഒരു മാമനെ കിട്ടിയപ്പോൾ അവൾ തിരിഞ്ഞ് നോക്കുന്നില്ല…”അവളെ ചൊടിപ്പിക്കുന്നതാണെങ്കിലും അതിൽ പാതി അവന്റെ സങ്കടം ആയിരുന്നു….ബെഡിലേക്ക്‌ കിടന്നിട്ടാ തലയിണ എടുത്ത് നെഞ്ചിലേക്ക് വച്ചു ഹരി….

“അയ്യോടാ…..ആരാണ്ടോ പറയുവായിരുന്നല്ലോ…ഞാനെന്തോ യക്ഷിയാന്നോ ചോരയൂറ്റി കുടിക്കാൻ നടക്കുവാന്നോ പച്ചയ്ക്ക് പിച്ചിക്കീറി തിന്നുവാന്നോ ഒക്കെ….എന്നിട്ടിപ്പോ എന്തേയ് യക്ഷിയെ കാണാഞ്ഞിട്ട് ഗന്ധർവ്വന് ഉറക്കം വരണില്ലേ…..”അമ്മുവും സങ്കടം ഒക്കെ മറന്ന് ഫോമിലായി….

“ഹ്മ്മ്…..ഗന്ധർവ്വൻ…..ഗന്ധർവ്വൻറെ കാര്യം ഒന്നും പറയണ്ട മാനായും മയിലായും നട്ടപാതിരക്ക് മതിൽ ചാടാൻ വരാൻ നോക്കിയതാ അമ്മ പൊക്കി……”

“ങേഹ്…..എന്തെന്ന്…..”അമ്മു ഫോൺ ഹെഡ് റെസ്റ്റിലേക്ക് ചാരി വച്ചിട്ട് പില്ലോ താഴേക്ക് വലിച്ച് അതിനുമുകളിലേക്ക് കൈകുത്തി കിടന്നു….

“അതോ…..അത് ഞാനിങ്ങനെ മെസേജും കോളും ഒന്നും ഇല്ലാണ്ട് വട്ട് പിടിച്ചപ്പോൾ അങ്ങൊട് വരാൻ വേണ്ടി ഇറങ്ങിയതാ….ഒത്താൽ  ഒരു മതിൽ ചാട്ടം …..പക്ഷേ  ചീറ്റി….അമ്മ നല്ല വെടിപ്പായിട്ട് പൊക്കി…..”

അപ്പുറത്ത് ഒരു പൊട്ടിച്ചിരി ആയിരുന്നു….

ഹരിയ്ക്കാ ചിരി കണ്ടിട്ട് കണ്ണെടുക്കാൻ തോന്നിയില്ല….

വല്ലാത്തൊരു അഴകാണ്….അതോ കയ്യിലിപ്പോൾ കിട്ടില്ലെന്ന്‌

💬 Comments

View all comments