Chapter Title : മഴനീർതുള്ളികൾ 7 [Anamika]
അറിഞ്ഞു മാറ്റ് കൂടിയതോ….
“കിണിക്കല്ലേ…..നമ്മള് വിചാരിച്ചപോലൊന്നും അല്ല….മൂപ്പത്തിക്ക് നല്ല ഡൌട്ട് കുടുങ്ങീട്ടുണ്ടായിരുന്നു….എല്ലാം അറിഞ്ഞു വച്ച മട്ടാ ചോദിച്ചത്……”
“നമ്മളല്ല….നീ….നീ വിചാരിച്ചപോലൊന്നും അല്ലാന്ന് പറയ്….എന്താ നീ പറഞ്ഞേ പൊട്ടത്തിയാ അമ്മയ്‌ക്കൊന്നും മനസിലാകൂലാന്ന്ല്ലേ ….ആ പൊട്ടാസ് എന്നെ നന്നായിട്ടൊന്ന് വാരി എല്ലാം ചൂണ്ടിയത് മോന് അറിയില്ലല്ലോ….നിന്റമ്മയ്ക്കെ പണ്ടേക്കും പണ്ടേ കത്തിയതാ എല്ലാം…..“
അമ്മുവിനിപ്പോളും ചിരിയാണ്….
”നിന്നോട് ചോദിച്ചോ….എന്ന്….എപ്പോ…..“ അവൻ കട്ടിലിൽ നിവർന്നിരുന്നു….
”ഒരു രണ്ട് മാസം മുന്നേ….“
”എല്ലാം തത്ത പറയുംപോലെ പറഞ്ഞും കാണുമല്ലേ…..“
”അങ്ങനൊന്നും ഇല്ലാ കുറച്ചൊക്കെ…..“
”ശേ…..അമ്മയെന്ത് കരുതൂടി…..ഞാൻ ആയിട്ട് പറയേണ്ടത് അല്ലായിരുന്നോ……“
”ഒന്നും കരുതില്ല…..അല്ലേൽ തന്നെ നീയെന്തെങ്കിലും കാര്യം ആരോടേലും പറഞ്ഞിട്ടാണോ ചെയ്യാറ്….എല്ലാമങ്ങ് മൂടിവച്ചേക്കുവല്ലേ….കുഴിച്ചു കുഴിച്ചു ചെല്ലുമ്പോൾ അറിയാ എന്തൊക്കെയാ ആ പാതാളകിണറ്റിൽ നീ ഒളിപ്പിച്ചേക്കുന്നെന്ന്….“
അമ്മു അവന്റെ പഠിത്തം ഉദേശിച്ചത് ആണെങ്കിലും ഹരിയുടെ ഉള്ളിലത് നന്നായിട്ട് കൊണ്ടു….അവളോട് പറയാൻ ഇനിയും ഒരു കുന്ന് ബാക്കിയുണ്ടല്ലോ…..
ഞൊടിയിടയിൽ ആ ഭാവമാറ്റം അവൻ മറച്ചെങ്കിലും അമ്മു അത് കൃത്യമായി ക്യാച്ച് ചെയ്തിരുന്നു…..
”ഞാൻ വെറുതേ പറഞ്ഞതാടാ….അങ്ങനെയൊന്നും കൊട്ടിഘോഷിക്കാതെ എക്സ്പ്രസ്സീവ് ആകാതെ സിംപിൾ ആയി ജീവിച്ചു പോകുന്ന നിന്നെ തന്നെയാ എനിക്കിഷ്ടം…“ പറഞ്ഞിട്ട് ബഡ്‌സ് എടുത്ത് ചെവിയിലേക്ക് വച്ചിട്ട് തലയിണ മാറ്റി ഇരുകയ്യിലും മുഖം താങ്ങി അമ്മു ഹരിയെ തന്നെ നോക്കിക്കിടന്നു…..
അവിടേ മുഖത്തിന് വലിയ മാറ്റം ഒന്നുമില്ല….ചെറിയൊരു കാറെവിടെയോ ഉരുണ്ടുകയറിയിട്ടുണ്ട്……
മനഃപൂർവം തന്നെയവൾ ഒന്നുയർന്ന് കേസ് എടുത്ത് മാറ്റിയിടുമ്പോലെ ഇട്ടിട്ട് ക്യാമെറയിൽ പെടാതെ ഉടുപ്പിന്റെ രണ്ട് ബട്ടൺ അഴിച്ചിട്ട് ഒന്നുമറിയാത്ത മട്ടിൽ പഴയപോലങ്ങ് കിടന്നു……
സ്വാഭാവികമായും അപ്പുറത്തുള്ളവന്റെ ആക്രാന്തം തീരെയില്ലാത്ത കണ്ണ് രണ്ടും ആ വിടവിൽ നിറഞ്ഞു
💬 Comments
View all comments