Chapter Title : മഴനീർതുള്ളികൾ 7 [Anamika]
നിറഞ്ഞൊഴുകി……
ചുണ്ടുകടിച്ചു കരച്ചിലടക്കിയവൾ ഇല്ലെന്ന് തലയാട്ടി…..ഒരു കൈകൊണ്ട് ആ താടിയിൽ പിടിച്ചുയർത്തി മറുകൈ കൊണ്ട് കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ചു നീക്കി….
അയാളുടെ അടുത്ത് ആ നിലത്തേക്കിരുന്നു….
“ഇങ്ങനൊന്നും പറയല്ലേ….സങ്കടപ്പെടല്ലേ….കാണാൻ പറ്റുന്നില്ലെനിക്ക് ഇങ്ങനൊരാവസ്ഥേല്…..”
വിതുമ്പിപോയതും മായ വാ പൊത്തി പിടിച്ചു …..അനുവാദത്തിന് കാക്കാതെ ഇനി തനിക്ക് അർഹതയുണ്ടോയെന്ന് ചിന്തിക്കാതെ നന്ദനവളെ കൈത്തുടയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു……
മുട്ടുകുത്തി നിൽക്കുന്നയാളുടെ ദേഹത്തേക്ക് വീണ് മായ നിലവിട്ടു പൊട്ടിക്കരഞ്ഞു….
ഇക്കാലമത്രയും അയാളിൽ പെയ്തുതൊരാതെ കടം കിടന്നതെല്ലാം ഇറക്കി വെക്കുംപോലെ അയാളെ ഇറുക്കെ ഇറുക്കെ കെട്ടിപിടിച്ചു മായ കരഞ്ഞു…..
കലങ്ങിയൊഴുകട്ടെ….അവളൊന്ന് തെളിയട്ടെയെന്ന് നന്ദനും ആഗ്രഹിച്ചിരുന്നു…..
ഏറെനേരം കഴിഞ്ഞതും അവൾ മുഖം ഉയർത്തി….
തള്ളിപ്പിടച്ചെണീക്കാൻ ആഞ്ഞതും അവളെയും കൊണ്ട് നന്ദൻ ആ വെറും നിലത്തേക്ക് ഇരുന്നു…..വാരിയടുക്കി തന്നെ പിടിച്ചു……
“നോവൊക്കെ ഇറക്കി വെച്ചോ…..” വാത്സല്യത്തോടെയാവളുടെ കരഞ്ഞു ചുവന്നു ചാമ്പക്ക പോലെയായ മുഖത്തേക്ക് നോക്കി നന്ദൻ….കണ്ണീരിലും വിയർപ്പിലും ഒട്ടി മുഖത്തോട് പറ്റിച്ചേർന്ന മുടിയിഴകൾ ഒതുക്കിവച്ചു……തന്റെ കൈക്കുള്ളിൽ തന്നെത്തന്നെ ഉറ്റുനോക്കി കിടക്കുന്നവൾക്കിന്നും പതിനേഴു തന്നെയെന്ന് തോന്നിപോയി നന്ദന്…..അതേ നിഷ്കളങ്കഭാവം……
“തെറ്റ് ചെയ്തത് നമ്മളായിരുന്നെങ്കിലും നരകിച്ചു ജീവിച്ചതെന്റെ കുഞ്ഞാ…..അവൻ അനുവദിക്കാതെ അംഗീകരിക്കാതെ ഞാനൊന്നും ചെയ്യില്ല…..ഇനിയൊരു ജീവിതവും ഉണ്ടാകില്ല അവന് തൃപ്തിയില്ലാതെ…..”
“നമ്മളെന്ത് തെറ്റ് ചെയ്തെന്നാ…..ഞാൻ കെട്ടിയ താലിയും ഇട്ടെന്റെ പെണ്ണ് എനിക്കൊപ്പം കിടന്നിട്ടുണ്ടേൽ എന്റെ കുഞ്ഞിനെ വയറ്റില് ചുമന്നിട്ടുണ്ടേൽ അതെവിടെയാണ് തെറ്റാകുന്നത് മായേ…..”
മറുപടി ഒന്നും വന്നില്ല…..
“അഴിച്ചു മാറ്റേണ്ടി വന്നല്ലേ അത്…..” നോവോടെ അതിലധികം കുറ്റബോധത്തോടെ നന്ദൻ ചോദിച്ചു…..
“അവിടത്തെ അമ്മ…..പൊട്ടിച്ചുകളഞ്ഞു…….” ഏങ്ങിക്കരഞ്ഞു കൊണ്ട് മായ നന്ദന്റെ നെഞ്ചിൽ കുഴഞ്ഞുകിടന്നു…..
നന്ദനൊന്നും മിണ്ടിയില്ല പകരം
💬 Comments
View all comments