Chapter Title : മഴനീർതുള്ളികൾ 7 [Anamika]
അഡ്രെസ്സ് പോലും തനിക്കറിയില്ലായിരുന്നു…ആരും ഒന്നും അറിയാതിരിക്കാൻ കത്തയക്കാറ് പോലും ഇല്ലായിരുന്നു…
അടിവയറ് വീർക്കും മുന്നേ പിടിച്ചിറക്കിവിടൻ അച്ഛൻ കഴിയുന്നതിനേക്കാൾ വലിയ സ്ത്രീധനം വാഗ്ദാനം നടത്തി അലഞ്ഞു കിട്ടിയതായിരുന്നു മനോജിന്റെ ആലോചന….
ഇളയ രണ്ട് പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചതിന്റെ സ്ത്രീധനബാക്കി കൊടുക്കാൻ വേറെ വഴിയില്ലാതെ പങ്കജാക്ഷിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി പെണ്ണ് കാണാൻ വന്നതാണ് അയാൾ….
വിഷക്കുപ്പി എക്കിടിയിൽ തിരുകി നിന്ന് അച്ഛൻ നടത്തിയ ഭീഷണിക്ക് മുന്നിൽ വഴങ്ങി അന്നയാളോടൊന്നും തുറന്നു പറഞ്ഞില്ല താൻ….
വിവാഹരാത്രിയിൽ കാലിൽ വീണെല്ലാം പറഞ്ഞതിനൊടുവിൽ അയാൾ പറഞ്ഞത് അയാൾക്കൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന്..തെങ്കാശിയിൽ പണിയെടുക്കുന്ന ഓട് കമ്പനിക്ക് അടുത്തുള്ളൊരു തമിഴത്തിയാണത്രെ….
കേട്ടപ്പോൾ ആശ്വാസമാണ് സമാധാനമാണ് തോന്നിയത്….
തന്റെ കുഞ്ഞിന്റെ അച്ഛൻ വന്നു വിളിച്ചാൽ പൊയ്ക്കോട്ടെയെന്നു ചോദിച്ചപ്പോൾ ഇഷ്ടംപോലെ ചെയ്തോളുന്ന മറുപടി…..
രാവിലെ എഴുന്നേറ്റപ്പോൾ അയാൾ ആ മുറിയിൽ ഇല്ലായിരുന്നു…മുറിയിലെന്നല്ല വീട്ടിലോ നാട്ടിലോ പോലും….ഒപ്പം കിടക്കാൻ നേരം അലമാരയിൽ അഴിച്ചുവച്ച തന്റെ ആഭരണങ്ങളും……
അന്ന് തുടങ്ങിയതാണ് ആ വീട്ടിലെ നരകജീവിതം…..മകൻ പോയതിന് താൻ ആണ് കാരണക്കാരിയെന്ന് ഉറച്ചു വിശ്വസിച്ച പങ്കജാക്ഷിയമ്മ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു…..
അവിടെ ചെന്നുകയറി ഒരു മാസം കഴിഞ്ഞപ്പോൾ ഛർദിയും ക്ഷീണവുമെല്ലാം തുടങ്ങി….മകന്റേതല്ലെന്ന് അവർക്ക് മാത്രം ഉറപ്പായിരുന്നു….പിന്നങ്ങോട്ട് പിഴച്ചു കയറിവന്നവൾക്കുള്ള പീഡനകാലമായിരുന്നു…..
പെറ്റുകിടന്നപ്പോൾ പോലും വിശപ്പിന്റെ വിളി നന്നായറിഞ്ഞിട്ടുണ്ട്……എല്ലാം പക്ഷേ തന്നോട് മാത്രം ആയിരുന്നു ഹരിയെ അന്നും ഇന്നും ജീവനാണവർക്ക്….
തന്റെ ആരുമല്ലാതിരുന്നിട്ടും അവർക്കാദ്യം ഉണ്ടായ ചെറുമകനായി തന്നെയാണ് കൂട്ടിയത്….
ചിന്തയിലാണ്ട് നിന്ന മായ ടാപിലെ വെള്ളം നിറഞ്ഞു കവിഞ്ഞതൊന്നും അറിഞ്ഞുകൂടെയില്ല….പങ്കു വന്നത് ഓഫ് ചെയ്യുമ്പോളാണ് സ്ഥലകാലബോധം തിരികെകിട്ടുന്നത്……
“ഹരീ…….” നീട്ടിപിടിച്ചൊരു വിളി…….
💬 Comments
View all comments