0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.9K

പോയ കുഞ്ഞിക്കിളിയെ തിരികെ കിട്ടിയ അമ്മക്കിളിയെപ്പോൾ അമ്മുവിനെ ഉമ്മകൊണ്ട് മൂടുന്നുണ്ട് മായ……

നന്ദൻ അതുനോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടു എന്തിനെന്നറിയാത്ത ഒരു അസ്വസ്ഥതയോടെ ഹരി മുഖം വെട്ടിച്ചു…..വീട് പുറമെ നിന്നൊന്ന് നോക്കി….

റോഡിലൂടെ പോകുമ്പോൾ ദൂരെയായി കൂറ്റൻമരങ്ങൾക്കിടയിൽ നിൽക്കുന്ന പതിനാറുകെട്ട് അത്രക്കൊന്നും വ്യ്കതമല്ലായിരുന്നു….അടുത്തുകണ്ടിട്ടിപ്പോ ദേവാസുരത്തിലെ വീട് പോലുണ്ട്….ഇങ്ങേർക്കിത് വല്ല ഷൂട്ടിനും കൊടുത്തൂടെയെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ അമ്മു അവന്റെ കയ്യിൽ പിടിച്ചകത്തേക്ക് വലിച്ചു…..

അകത്തളത്തിലേക്ക് വലതുകാൽ കുത്തിയതും അറിയാതെ അടിവയറ്റിലേക്ക് കയ്യമർന്നു മായയുടെ…..സ്വയമറിയാതെ അടിവയറ് പൊതിഞ്ഞുപിടിച്ചു…….

എന്റെ കുഞ്ഞിനെ കൊന്നുകളയല്ലേയെന്ന തന്റെ നിലവിളി ആ ചുവരുകൾക്ക് കാതുണ്ടായിരുന്നെങ്കിൽ അവ കെട്ടിട്ടുണ്ടാകും…..

പണിക്കിടയിൽ തലച്ചുറ്റി വീണൊരു ദിവസം…..

അന്ന് അടുക്കളപ്പണിക്ക് കൂടെയുണ്ടായിരുന്ന പ്രായം ചെന്ന മുത്തിയമ്മ വയറ്റില് തൊട്ടിട്ട് കുളി തെറ്റികിടക്കണോന്ന് ചോദിച്ചത്…..

വാല്യക്കാരിപെണ്ണ് പിഴച്ചുണ്ടാക്കിയതിന് മേലെപ്പാട്ടെ ചെക്കന്റെ കണ്ണും മൂക്കും വേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് തന്നെ തലങ്ങും വിലങ്ങും മുളം ചൂരലിന് അടിച്ചു ബോധം കെടുത്തിയ രാജേശ്വരിയമ്മ…..

കവിള് കുത്തിപിടിച്ചു വായിലേക്കൊഴിച്ച എരിവും കയ്പുമുള്ളൊരു കൊഴുത്ത പച്ചമരുന്ന് നീര്…….മൂന്നാം ദിവസം കലങ്ങിപോക്കോളുമെന്ന പേറ്റിച്ചി തള്ളയുടെ മുറുക്കാൻ കറ കലർന്ന പല്ലുകാട്ടിയുള്ള കൊലച്ചിരി……

അലറിക്കരഞ്ഞു താൻ……എവിടേക്കെങ്കിലും പൊയ്ക്കോളാം കൊന്നുകളയല്ലേയെന്റെ കുഞ്ഞിനെയെന്ന തന്റെ കരച്ചിൽ ആ അകത്തളത്തിൽ ഒടുങ്ങി തീർന്നു……

അവിടെനിന്നും കാലിൽ പിടിച്ചു സ്റ്റോർ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നത് മയങ്ങിപോകുന്നതിനിടയ്ക്കും താൻ അറിയുന്നുണ്ടായിരുന്നു……

അതേ വീടിനുള്ളിലെ സ്വീകരണ മുറിയിൽ മാലയിട്ട് വച്ച രാജേശ്വര്യമ്മയുടെ ഫോട്ടോയ്ക്ക് മുന്നിലായുള്ള സോഫയിൽ ഹരിയോടൊപ്പം മായ ഇരുന്നു……

കലങ്ങിപ്പോയില്ലെന്റെ കുഞ്ഞ്…….പിടിച്ചുനിന്നവൻ അമ്മയ്ക്ക് വേണ്ടി…..ഇപ്പൊ ദാ എനിക്കൊപ്പം ഇവിടെ നിൽപ്പുണ്ട് ഈ തറവാട്ടിൽ ആര് പെറ്റിട്ടത്തിനേക്കാൾ തലയെടുപ്പോടെ…..

കണ്ണിലെരിയുന്ന തീയുമായി

💬 Comments

View all comments