0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.9K

അവരുടെ ചിത്രത്തിലേക്ക് നോക്കി മായ……

ഭൂമിയോളം ക്ഷമയുള്ളവളാ പക്ഷെയിവരോട് മാത്രം മരണം വരെയും പൊറുക്കില്ല മായ……

അപ്പോഴും അതിനടുത്തു തന്നെ പുഞ്ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന ശ്രീദേവിയുടെ ഫോട്ടോ കണ്ട് നെഞ്ച് കലങ്ങുന്നുണ്ട് മായയ്ക്ക്…..

അതിനിടയിൽ അമ്മു വിശേഷങ്ങൾ പറയുന്നുണ്ട് ഹരിയും നന്ദനും അതിനെന്തൊക്കെയോ മറുപടിയും പറയുന്നുണ്ട്….

ഹരിയുടെ നെഞ്ചിൽ ഒരു വെടിക്കെട്ടിനുള്ള അരങ്ങോരുങ്ങുന്നുണ്ട്…..എങ്ങനെ അവതരിപ്പിക്കും….യാതൊരു ഐഡിയയും ഇല്ലാ……

“അമ്മേ……നമുക്ക് കഴിച്ചാലോ….ഇവിടെ നോൺ കയറ്റാൻ പാടില്ല അതോണ്ട് വെജ് മാത്രേ ഉള്ളൂട്ടോ….ഇഷ്ടാവോന്നറീല്ല……” തൊട്ടുകൂട്ടാൻ ഉണക്കമീൻ എങ്കിലും ഇല്ലാതെ ചോറിറങ്ങില്ലാത്ത ഒരുത്തനെ പാളിനോക്കി അമ്മു പറഞ്ഞു….

അവൻ പിന്നെയീ ലോകത്തെങ്ങും അല്ല……

“അതവിടെ നിക്കട്ടെ മോളേ…..ഇപ്പൊ അമ്മയ്‌ക്കൊരു കാര്യം പറയാനുണ്ട്……” മായ അമ്മുവിന് നേർക്ക് തിരിഞ്ഞു….സോഫയിൽ ഹരിക്കും മായയ്ക്കും നടുവിൽ ഇരുന്നവൾ മായയെ ഉറ്റുനോക്കി…..

“അമ്മയ്ക്ക് ഒരാഗ്രഹം ഉണ്ട്……പുഴക്കര കണ്ണന്റെ മുന്നിൽ വച്ചിട്ട് ഹരി മോൾടെ കഴുത്തിലൊരു താലി കെട്ടുന്നത് അമ്മയ്ക്ക് കാണണം…..”

അമ്മുവിന്റെ മുഖത്ത് പൂനിലാവ് ഉദിച്ച വെട്ടം ആണ്…..ഒളിപ്പിച്ചു വയ്ക്കാൻ കഴിയാത്ത പുഞ്ചിരിയോടെ അവൾ ഹരിയെ ഇടങ്കണ്ണിട്ടു നോക്കി….

അപ്പോളും ഹരിയുടെ മുഖത്തെ തെളിച്ചക്കുറവ് നന്ദൻ ശ്രദ്ധിച്ചു അതുകൊണ്ട് തന്നെ ബാക്കികേൾക്കാൻ അയാൾ കാത് കൂർപ്പിച്ചു……

“പുതിയ വീടിന്റെ പണിയൊക്കെ തീർന്നിട്ട് എന്റെ മോള് അവന്റെ കയ്യും പിടിച്ച് അവിടേക്ക് കയറണം….ആ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് മതി കല്യാണം….” അമ്മുവിന്റെ പുരികം ചോദ്യഭാവത്തിൽ ചുളിഞ്ഞു…..

“അതുവരെ….athuvareമോളിവിടെ നിൽക്കണം….ഇനിയെല്ലാം കഴിഞ്ഞിട്ട് മതി രണ്ടാളും ഒരുമിച്ചൊരു വീട്ടിൽ നിൽക്കുന്നത്…..”

“പറ്റൂല….പറ്റൂല….പറ്റൂല……” കൊച്ചു കുഞ്ഞിനെപോലെ ഇടം വലം തല വെട്ടിച്ചു സോഫയിൽ നിന്നെഴുന്നേറ്റു അമ്മു…..ഒരു തുലമഴപെയ്തിനുള്ള കാറും കോളും വന്ന് മൂടിയിട്ടുണ്ട്……

💬 Comments

View all comments