Chapter Title : മഴനീർതുള്ളികൾ 7 [Anamika]
മതിലകത്തെയീ രാജകുമാരിയെ എന്റെ ഭാര്യയാക്കി അവിടേക്ക് ആ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ…...അവിടെ നിനക്കായി ഞാൻ ഒരുക്കിയ അറയിലേക്ക്…..എന്നിട്ടെല്ലാ അവകാശത്തോടെയും ഈ പെണ്ണിനെയെനിക്കെന്റെ മാത്രം ആക്കണം…..ഞാൻ നിന്റേതും……
സമ്മതിക്കില്ലേ അമ്മു……“
ഓരോ വാക്കിനും ആ കണ്ണുനീരിൽ കുതിർന്ന കവിളിൽ മാറിമാറി ഓരോ ഉമ്മ നൽകി അവനതു പറഞ്ഞു നിർത്തുമ്പോൾ അമ്മു പാതിയും അലിഞ്ഞിരുന്നു…..അവന്റെ ആഗ്രഹം അമ്മയുടെ ആഗ്രഹം ന്യായമല്ലേയെന്ന് തോന്നി തുടങ്ങിയിരുന്നു…….
”എത്ര നാളെടുക്കും അതിന്…..“ താടിരോമങ്ങൾക്കിടയിലൂടെ വിരൽ കടത്തി അവന്റെ മുഖം അവൾ ഉള്ളംകയ്യിൽ പിടിച്ചു…..
”ഒരു……ഒരാറ് മാസം…..“ ഒറ്റക്കണ്ണിറുക്കി ഒരു വളിച്ച ചിരിയോടെ ഹരി പറഞ്ഞുനിർത്തുമ്മുന്നേ ആ മുഖം പിടിച്ചൊറ്റ തള്ളായിരുന്നു അമ്മു……
”അങ്ങ് പള്ളിപ്പോയി പറഞ്ഞാ മതി……ആറു മാസേ…..“ മലർന്നുകിടന്നു ചിരിക്കുന്നവന്റെ നെഞ്ചിൻ കൂട് നോക്കി ഒന്ന് കൊടുത്തു……
”structuring കഴിഞ്ഞില്ലേ……ചോയ്ക്കവരോട്….മൂന്ന് മാസം….മൂന്നേ മൂന്ന് മാസം കൊണ്ട് തീർത്ത് തന്നാൽ നീയീ പറഞ്ഞത് ഞാൻ അനുസരിക്കാം…..അതിനെത്ര എമൗണ്ട് എക്സ്ട്രാ കൊടുക്കേണ്ടിവന്നാലും ഞാൻ കൊടുത്തോളാം…..മൂന്ന് മാസം കഴിഞ്ഞാൽ നീ പറഞ്ഞപോലെ എന്നെ താലികെട്ടി കൊണ്ട് പോണം….പറ്റില്ലെങ്കിൽ നീ കൊണ്ടുപോയാലും ഇല്ലെങ്കിലും അമ്മ കേറ്റിയാലും ഇല്ലെങ്കിലും ഞാൻ അവിടേക്ക് ഇന്ന് തന്നെ വരും……പറ്റുവോ……“
അമ്മു ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് ഇരുകയ്യും കെട്ടി അവനെ നോക്കി……
”ഡീൽ…..“ ഹരി നിറഞ്ഞചിരിയോടെ തള്ളവിരലുയർത്തിക്കാട്ടി….
താടിയ്ക്ക് കയ്യും കൊടുത്ത് മായയെ തന്നെ കണ്ണിമ വെട്ടാതെ വായിനോക്കിയിരിക്കുന്ന നന്ദന്റെയും ആ നോട്ടത്തിൽ പ്രകടമായ അനിഷ്ടം കാണിച്ചു മുഖം ചെരിച്ചിരിക്കുന്ന മായയുടെയും മുന്നിലേക്ക് അമ്മുവിന്റെ കയ്യും പിടിച്ചു വന്നു നിന്നു ഹരി….
“ഞങ്ങളൊന്ന് പുറത്തേക്ക് ഇറങ്ങുവാ… അമ്മൊന്ന് വെയിറ്റ് ചെയ്യാമോ അൽപനേരം…..”
മായ തലയാട്ടി….
💬 Comments
View all comments