Chapter Title : മഴനീർതുള്ളികൾ 7 [Anamika]
നന്ദനെ താക്കീത് ചെയ്യുമ്പോലൊന്നു നോക്കിയിട്ട് പുറത്തേക്കിറങ്ങി ഹരി….പിന്നാലെ അമ്മുവും……
വെള്ളത്തോടെടുത്തു കിടക്കുന്ന പടവുകളൊന്നിൽ ഇരിക്കുന്ന അമ്മുവിന്റെ പിന്നിലെ പടവിൽ ഇരുന്നിട്ട് അവളെ ഇരുകാലുകൾക്കും ഇടയിലിട്ട് പൂട്ടി പൊതിഞ്ഞുപിടിച്ചു നെറുകിൽ താടയൂന്നി ഇരിക്കുവാണ് ഹരി…….
ചൂടും പിടിച്ചു കുറുകിയിരിക്കുന്ന കുറിഞ്ഞിയെപ്പോലെ അവളും….ഇടയ്ക്കവന്റെ വട്ടം ചുറ്റിയ കൈത്തണ്ടയിലെ രോമം ചുണ്ടുകൊണ്ടിറുക്കി വലിച്ചു കളിക്കുന്നുണ്ടവൾ….
“നീയെന്താ പറയാനുണ്ടെന്ന് പറഞ്ഞിട്ടൊന്നും മിണ്ടാത്തെ ഹരീ…..”
അൽപനേരം കഴിഞ്ഞിട്ടും ആ ഇരിപ്പ് ഇരിക്കുന്നതല്ലാതെ അവന് വാ തുറക്കുന്നില്ലെന്ന് കണ്ടമ്മു ചോദിച്ചു….
“നിനക്കെന്നെ ഇഷ്ടാണോടി…..” അങ്ങേയറ്റം ആർദ്രമായൊരു ചോദ്യം….
അതെന്ത് ചോദ്യം…അമ്മു വായ് പൊളിച്ചു…..
“എന്താടാ ഒരുമാതിരി രാമായണം മൊത്തം വായിച്ചിട്ട് രാമൻ സീതേടെ ആരാന്ന് ചോയ്ച്ച പോലായിലോ ഇത്……”
ഹരിയവളെ ആ പൂട്ടിനുള്ളിൽ തന്നെ ഒന്ന് തിരിച്ചിരുത്തി….കുത്തി വച്ചിരുന്ന ഒരു കാല് നീട്ടിവെച്ചിട്ട് മുണ്ട് ഒന്നൊതുക്കി പിടിച്ച് അമ്മുവിന്റെ ഇരുകാലുകളും കോരിയെടുത്തു തുടയ്ക്ക് മുകളിലേക്ക് വച്ചു….
അവന്റെ ഒരു കയ്യിൽ തല ചായ്ച്ച് മടിയിൽ കിടക്കുമ്പോലെയാണ് അവൾ….
ഹരി മറുകൈ കൊണ്ടാ ഇടംകവിള് പൊതിഞ്ഞെടുത്തു…..
കണ്ണിലേക്ക് നോക്കി…..
”പറയ് നീ…..ഇഷ്ടാണോ നിനക്കെന്നെ…..“
അമ്മു ആ കൊരുത്തിയിട്ട നോട്ടത്തിന് മുന്നിൽ അടിയറവു വച്ചു മൂളിക്കൊടുത്തു…..
”എന്നെ പറ്റി എന്ത് കേട്ടാലും വിട്ടിട്ട് പോവാത്തത്ര ഇഷ്ടം? ……“
ആ ചോദ്യത്തിന്റെ അർത്ഥം മനസിലാകാതെ അവൾ നോക്കി…..
”പറയ്……“ ഹരി വിടുന്നില്ല….
”നീ കിടന്ന് ക്വിസ് മാസ്റ്റർ കളിക്കാണ്ട് കാര്യം പറയ് ചെക്കാ…..“ ചൊടിച്ചുകൊണ്ടവൾ അവന്റെ മൂക്കിൻത്തുമ്പോന്ന് തിരുമ്മിവിട്ടു…..
”എന്റെ അച്ഛൻ ആരാന്ന് അറിയുവോ നിനക്ക്…..“
ഈ തലേം വാലും ഇല്ലാത്ത ചോദ്യോക്കെ നിനക്കെവിടുന്ന് കിട്ടുന്നെന്ന ഭാവത്തിൽ അമ്മു അന്തം
💬 Comments
View all comments