0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167K

വിട്ട് നോക്കി…..

”എന്താടാ….ഇന്ന് വന്നപ്പോൾ അങ്ങനൊരാൾ കൂടെയുണ്ടായിരുന്നെങ്കിലെന്ന് തോന്നിയോ….“ അവന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ അവൾ ചോദിച്ചു….

ഹരി ഒന്ന് ചിരിച്ചു….ആത്മനിന്ദയോടൊരു ചിരി….

”അതിനയാൾ മുന്നിൽ തന്നെയുണ്ടായിരുന്നല്ലോ…..“

അവളുടെ കുറുനിരകൾ തഴുകിയൊതുക്കി ഹരി….

അമ്മു കടങ്കഥ കേൾക്കുമ്പോലെ നോക്കികിടപ്പാണ്….

”ഞാനൊരു കഥ പറയട്ടെ…..ഒരു ടിപ്പിക്കൽ ക്ലിഷേ സാധനം ആണ്…കേട്ട് നോക്ക് നീ…ചിലപ്പോൾ കത്തും…“

അമ്മു തലയാട്ടി…

”ഒരു നാട്ടിലെ അതിസമ്പന്നമായൊരു തറവാട്….അവിടെ അടുക്കളപ്പണിക്ക് വന്നിരുന്നൊരു സ്ത്രീയുടെ കൂടെ വന്നിരുന്നൊരു കൊച്ചു പെൺകുട്ടി…..അവൾക്കവിടെയൊരു കൂട്ടുകാരിയെ കിട്ടി….വർഷത്തിലൊരിക്കൽ വെക്കേഷന് വരുന്ന ഏട്ടനെ കാത്തിരിക്കുന്ന കൂട്ടുകാരില്ലാത്തൊരു അനിയത്തികുട്ടിയെ…..ജന്മിത്വവ്യവസ്ഥിതിയിൽ ഇപ്പോളും വിശ്വസിച്ചു രാക്ഷസിയെ പോലെ വാണിരുന്ന അമ്മയുടെ വാക്കുകളെ മറികടന്ന് വേലക്കാരിയുടെ മോളേ കളിക്കൂട്ടുക്കാരിയാക്കിയ, അവൾക്ക് തന്റെ വെള്ളി കൊലുസ് അഴിച്ചുകൊടുത്ത നിറമുള്ള ഉടുപ്പുകൾ കൊടുത്തൊരു നല്ല മനസുള്ള പാവം കുട്ടി….

അവരൊരുമിച്ചു സ്കൂളിൽ പോയി ഒരു ബെഞ്ചിൽ ഇരുന്നു എത്ര പഠിച്ചാലും തലയിൽ കേറാത്തയാ പൊട്ടത്തിപെണ്ണ് ആ കൂട്ടുകാരിക്ക് വേണ്ടി മാത്രമായിരുന്നു സ്കൂൾ കണ്ടത് ഇഷ്ടപ്പെട്ടത്……

അങ്ങനെയവർ വളർന്നു വലുതായി……“

ഹരി ഒന്ന് നിർത്തി അവളെ നോക്കി….ഇതെന്ത് കഥയെന ഭാവത്തിൽ നോക്കി കിടപ്പുണ്ട് അമ്മു…..

”അങ്ങനെയിരിക്കെ ഒരു ദിവസം ആ കൂട്ടുകാരിയുടെ ഏട്ടൻ വന്നു…..രാക്ഷസിയുടെ മൂത്ത മകൻ…..

നല്ല ചൊങ്കുള്ള പഠിപ്പുള്ള പടംവരക്കാരൻ ചെക്കൻ…..

ഇതിനിടയ്ക്ക് മരിച്ചുപോയ അമ്മയ്ക്ക് പകരം ആ പെൺകുട്ടിയവിടുത്തെ അടുക്കളകാരിയായി….

ഒന്ന് രണ്ട് കൊല്ലം കാണാതെ കണ്ടും മിണ്ടാതെ മിണ്ടിയും അവര് തമ്മിലങ്ങു പ്രേമത്തിലായി…..

ദൂരെയെങ്ങോ പഠിക്കാൻ പോയ ആ ചെക്കൻ പ്രേമത്തിന്റെ ബാക്കിയായി വയറ്റിലൊരു സമ്മാനം കൊടുത്തിട്ടാണ് പോയതെന്ന് ആ പെൺകുട്ടി വൈകിയാണ് അറിയുന്നത്…..

അപ്പോളേക്കും

💬 Comments

View all comments