0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167K

രാക്ഷസി അറിഞ്ഞു….ഗർഭം കലക്കിയെത്തി….കൂട്ടുകാരിയെ അറിയിച്ചാൽ  അവളുടെ ഏട്ടനെ അറിയിച്ചാൽ  കൊന്നുകളയുമെന്ന ഭീഷണിയെത്തി……

നാടറിയും മുന്നേ അവളുടെ അച്ഛൻ അവളെ ഒരാളുടെ തലയിൽ വച്ചൊഴിവാക്കി വിട്ടു…..അവനാ വിവാഹരാത്രി അവളുടെ ആഭരണങ്ങളുമായി തന്നെ കാത്തിരിക്കുന്ന രഹസ്യഭാര്യക്കടുത്തേക്ക് ഒളിച്ചോടി….

അവിടം കൊണ്ടും തീർന്നില്ല…..

കുത്തികലക്കിവിടാൻ നോക്കിയിട്ടും ഒരു തുടം ചോരയ്‌ക്കൊപ്പം ഒഴുകിപ്പോകാതെ പിടിച്ചു നിന്നവൻ ആ  പെൺകുട്ടിയുടെ ദുരിതങ്ങൾക് കൂട്ടായിട്ട് ഒരു ദിവസം ഭൂമിയിലേക്ക് വന്നു…….“

അമ്മു തുറിച്ചു നോക്കി കിടപ്പാണവനെ….ഉള്ളിൽ എന്തൊക്കെയോ തിളച്ചു മറിയുന്നുണ്ടോ അതോ ഹരിയുടെ തോന്നലോ….

”ആ പെൺകുട്ടി ആരെന്നറിയോ നിനക്ക്….എന്റമ്മ…

കൂട്ടുകാരി നിന്റെ അമ്മയും…..“

ഹരി അവളുടെ മുഖത്തെ ഭാവങ്ങളിലേക്ക് ഉറ്റുനോക്കികൊണ്ട് പറഞ്ഞു……

”കുഞ്ഞ് നീയും കുഞ്ഞിന്റെ അച്ഛൻ എന്റമ്മാവനും പിന്നിതിലെ രാക്ഷസി എന്റെ അമ്മമ്മയും അല്ലെ……“

ഹരിയുടെ മടിയിൽ നിന്നും എണീറ്റ് അലസമായി മുടി വാരിക്കെട്ടി കല്പടവിലേക്ക് ഇറങ്ങിയിരുന്ന് അമ്മു ചോദിച്ചു…..

ഹരി നടുങ്ങി തെറിച്ചു നിൽപ്പാണ്……

”നീ….നീയെങ്ങനെ…..“ അവന്റെ സ്വരം വിറച്ചു…..

”നീയെന്താ വിചാരിച്ചേ രഹസ്യം സൂക്ഷിപ്പും ട്രെഷർ ഹണ്ടും മായക്കും പൊന്നുമോൻ ഹരികൃഷ്ണനും ദൈവം അങ്ങ് തീറെഴുതി തന്നേക്കുവാണെന്നോ……ഈ ഞാൻ വിചാരിച്ചാലും ഒളിപ്പിക്കാനൊക്കെ പറ്റും പലതും…..“

ആദ്യത്തെ അലസഭാവമല്ല ദേഷ്യമാണവളുടെ മുഖത്ത്….ഹരി മിഴുങ്ങസ്യാന്ന് ഇരിപ്പുണ്ട്…..

”എന്തേയ്……അണ്ണാക്കിലെ പിരി വെട്ടിയോ…..ഒന്നും പറയാനില്ലേ…..ഇനി എന്തൊക്കെ ഉണ്ട് പോലും ഉള്ളിൽ ഞാനറിയാണ്ട്…….“

ഇന്റർവെലിനു മുട്ടായി വാങ്ങാൻ പോയി ഹെഡ്മാസ്റ്ററുടെ മുന്നിൽ പെട്ട കുട്ടിയെപ്പോലെ ഹരിയാ കല്പടവിൽ അവൾക്കു മുന്നിൽ നിന്നു…..

”ദാവൂദ് ഇബ്രാഹിം നിന്റെ വല്യച്ഛനാന്നും സുകുമാരക്കുറുപ്പ് നിന്റെ ചെറിയച്ഛനാന്നും കൂടെ പറയെടാ….അതായിട്ടിനിയെന്തിനാ കുറയ്ക്കുന്നെ….“ ദേഷ്യം പരിഹാസത്തിലേക്ക് വഴിമാറിയിട്ടുണ്ട്…..

”ഓഹ്….നിനക്ക് അങ്ങേരെ കൂടാണ്ട് ഇങ്ങനെ രണ്ടമ്മാവന്മാര്

💬 Comments

View all comments