0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167K

അമ്മു….നീ തെറ്റിദ്ധരിക്കുമോന്ന്….മനസിലാക്കാതെ എന്നെ ഇട്ടിട്ട് പോകുമെന്ന്…..”

തനിക്കെന്താ കാര്യം പറഞ്ഞാൽ മനസിലാകില്ലേ എന്നാ ചോദ്യ ഭാവത്തിൽ അമ്മു അവനെ നോക്കി…..

“നിന്നെ…നിന്നെ ഞാൻ അതിന് മുന്നേ കണ്ടിട്ട് പോലും ഇല്ലായിരുന്നമ്മു….അന്നമ്പലത്തിൽ വച്ചുപോലും തള്ളിയിട്ടത് നീയാണെന്ന് എനിക്ക് അറിയില്ലായിരുന്നു….അടിച്ചു കയറ്റിയ സാധനത്തിന്റെ പുറത്ത് പറഞ്ഞുപോയതാ ഞാൻ നീ വിളിച്ചിട്ടാ വന്നതെന്ന്….അല്ലാതെ ഞാൻ…..” നിർത്തി ഹരി അമ്മുവിനെ ചെരിഞ്ഞു നോക്കി….

“അല്ലാതെ നീ……”പുരികം ചുളിഞ്ഞു….

“വെയിറ്റ്…വെയിറ്റ്….വെയിറ്റ്…..ബാക്കി ഞാൻ പറയാം….” അമ്മു കയ്യുയർത്തി തടഞ്ഞുകൊണ്ട് ഇടയ്ക്ക് കയറി….

“നീയപ്പോൾ അറിയാതെ പറഞ്ഞതല്ലല്ലേ….പറ്റിപോയതല്ലല്ലേ……

നിന്നേം അമ്മയേം ദ്രോഹിച്ചതിനുള്ള പ്രതികാരമായിരുന്നോ ഉദ്ദേശം…..തറവാടിന്റെ പടി ചവിട്ടാൻ യോഗ്യത ഇല്ലെന്ന് അമ്മമ്മ  പറഞ്ഞ അതേ പെണ്ണിന്റെ കരുണയിൽ മേലെപ്പാട്ടെ ഇനിയവശേഷിക്കുന്ന അവകാശിയെ കൊണ്ടിട്ടിട്ട് പ്രതികാരം തീർത്തതായിരുന്നോടാ…. “

”അമ്മു…..ഡീ…..“ ചങ്കുപൊടിഞ്ഞു ഹരി വിളിച്ചു…..

”അതോ നല്ലവനായെന്റെ മുന്നിൽ അഭിനയിച്ചു പ്രണയ നാടകം കൊട്ടിയാടി എനിക്ക് വയറ്റിലുണ്ടാക്കി തന്ന് അപമാനിച്ചിറക്കി വിടാനോ….എന്തായിരുന്നു നിന്റുദേശം……“

”നീ….നീ….നിർത്തിക്കോ…..ഇവിടം വച്ച് നിർത്തിക്കോ…..കയ്യീന്ന് പോയി നിക്കാ എന്റെ….ചങ്ക് പറിച്ചു കാണിച്ച് തന്നതാടി ഞാൻ….“

അവൾക്ക് നേരെ വിരൽ ചൂണ്ടി വിറച്ചു ഹരി…..

”എന്നിട്ടും മനസ്സിലായില്ലേൽ മനസിലാക്കിയില്ലേൽ നിർത്തുവാ ഞാനിവിടം വച്ച് എല്ലാം…..ഇത്…ഇത് പേടിച്ചാ ഞാനെല്ലാം ഒളിപ്പിച്ചു വച്ചത്….പക്ഷേ……“

”ആഹാ….എന്നിട്ട്…..“ അമ്മുവിന്റെ മുഖത്ത് പരിഹാസചിരിയാണ്….

ഹരിയവളെ തുറിച്ചുനോക്കി…..

അതും കൂടെയായപ്പോൾ അവളുടെ മുഖത്തെ ചിരിയൊരു പൊട്ടിച്ചിരിയായി മാറിയിരുന്നു……

”അയ്യേഹ്…….ബ്ലാആഹ്‌…..എന്തോന്നഡാ ഇത്…..ഹിന്ദി സീരിയലോ…..അമ്മയോട് ചെയ്ത അപമാനത്തിന് പ്രതികാരം ചെയ്യാൻ അതേ വീട്ടിലെ പെണ്ണിനെ പ്രേമം നടിച്ചു കെട്ടുന്ന വില്ലൻ……അയ്യേഹ്ഹ്……..

നിനക്കാ കിട്ടിയ jrf ഒക്കെ ഉള്ളത് തന്നെയാണോ……“

കണക്കിന് കളിയാക്കുന്നുണ്ട് അമ്മു……

പല്ലു കടിച്ചു നോക്കുന്നുണ്ട് ഹരി……

💬 Comments

View all comments