Chapter Title : മഴനീർതുള്ളികൾ 7 [Anamika]
തിരിഞ്ഞുപോകാൻ തുടങ്ങുമ്പോളാണ് നെഞ്ചിലൊരു മിന്നൽ അടിക്കുന്നത്…. ആ ചിത്രത്തിന്റെ മുഖം പൂർണ്ണമാക്കിയിട്ടുണ്ട്…
അത് പക്ഷേ……
ഒന്നുകൂടൊന്ന് നോക്കി…..
മായമ്മ!!....
തലകുടഞ്ഞുപോയി താൻ….നോക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി…
അമ്മയെ ഇങ്ങനൊരു കണ്ണിൽ നോക്കാൻ മാത്രം ചെറ്റയായിരുന്നോ മാമൻ……അറപ്പും വെറുപ്പും ദേഷ്യവും കൊണ്ട് അമ്മുവിന് കണ്ണു കാണാതായി…..
ആ ചിത്രം വലിച്ചു കീറി……
അടുത്തുകിടന്ന ചില്ലലമാര തുറന്ന് അതിലെ വരച്ചു പൂർത്തിയാക്കിയിരുന്ന ക്യാൻവാസ് ചുരുളുകൾ എടുത്ത് തറയിലേക്ക് എറിഞ്ഞു……
ഗ്ലാസ് ജാറിലെ ലൈൻസീഡ് ഓയിലിൽ മുക്കി വെച്ചിരുന്ന പെയിന്റ് ബ്രഷുകൾ ജാർ അടക്കം എടുത്ത് ആ ക്യാൻവാസുകൾക് മുകളിലേക്ക് ഇടാൻ ആയുമ്പോളാണ് പാതിവിടർന്നൊരു ചിത്രത്തിൽ കണ്ണുടക്കുന്നത്……
അമ്മയെയും മാമനെയും ഇരുകൈകൊണ്ടും ചേർത്തുപിടിച്ചു നിൽക്കുന്ന ഹരി….കണ്ടിട്ട് ടീൻ ഏജ് ആണെന്ന് തോന്നുന്നു…..
തലയ്ക്കുള്ളിൽ ഒരു പെരുപ്പ് കയറി….
വിറയ്ക്കുന്ന കൈകളോട് ഓരോ ക്യാൻവാസും വിടർത്തിനോക്കുമ്പോൾ മൂന്ന് മനുഷ്യരുടെ ജീവിതം തന്നെ മുന്നിൽ ചുരുളഴിഞ്ഞു വീണു……
വാതിൽക്കലെ നിഴലനക്കം കണ്ട് തലയുയർത്തുമ്പോൾ മാമൻ…..
ഒരു ഭ്രാന്തിയെപ്പോലെ ഓടിച്ചെന്ന് ഇതെന്തൊക്കെയാണെന്ന് ചോദിച്ചപ്പോൾ കുനിഞ്ഞ മുഖത്തോടെ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്….എന്റെ ജീവിതമാണവരെന്ന്….
നിലത്തേക്കൂർന്നു വീണിരുന്നു താൻ……
തളർന്നുപോയിരുന്നു….ഇത്ര വലുതൊന്ന് തനിക്കുമുന്നിൽ ഹരിയൊളിപ്പിച്ചു വച്ചല്ലോ എന്നോർത്തിട്ട്……
അവനെയും അമ്മയെയും വെറുക്കരുതെന്ന് സ്നേഹം മാത്രം കൊടുക്കാൻ അറിയുന്ന രണ്ട് ജന്മങ്ങളാണെന്ന് തെറ്റ് പറ്റിയത് തനിക്കാണെന്ന് പറഞ്ഞുകൊണ്ട് മാമൻ പറഞ്ഞുവച്ച അവരുടെ ജീവിതം…..
ഒന്ന് നിശ്വസിച്ചു കൊണ്ടവൾ അവന്റെ കൈത്തുടയിലേക്ക് കവിൾ ചേർത്തുവച്ചു ചാരി നിന്നു…..
“ദേഷ്യമുണ്ടോ എന്നോട്…..വെറുപ്പ് തോന്നുന്നുണ്ടോ….”
“എന്തിന്….”
“പറയാത്തതിന്……”
“ആഹ്….വിളിച്ചുകൂവി നടക്കാൻ പറ്റിയ കാര്യം ആണല്ലോ…ഒന്ന് പോടാ…..”
അവളത് കളിയായി തള്ളിക്കളഞ്ഞു…..
“പറയണമെന്ന് ഒരു നൂറുവട്ടം കരുതിയതാ. …പേടിയായിരുന്നു
💬 Comments
View all comments