0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167K

നീട്ടി നിറചിരിയോടെ ചാരിയിരിക്കുന്ന പതിനേഴോ പതിനെട്ടോ വയസു തോന്നിക്കുന്ന അമ്മ…അമ്മയുടെ മടിയിൽ തലവച്ചു മലർന്നു  കിടക്കുന്ന നന്ദൻ ഒരു വയസ് തോന്നുന്നൊരു ആൺകുട്ടിയെ കയ്യിൽ ഉയർത്തിപിടിച്ചു കളിപ്പിക്കുന്നു ആ കുഞ്ഞ് ആർത്തു ചിരിക്കുന്നുണ്ട്…….

ആ രൂപവും ഭാവവും വച്ച് താനാണെന്ന് ഉറപ്പ്……

ഒന്നുകൂടെ ആ ചിത്രത്തിലേക്ക് നോക്കി…

തൊണ്ടക്കുഴിയിൽ എന്തോ കനക്കും പോലെ…..

മുഖം വെട്ടിതിരിച്ചു മാറ്റി……

“ഇതുപോലത്തെ ഒരായിരം സ്കെച്ച് ഉണ്ടവിടെ….നിന്റെ പല പ്രായത്തില്….നിങ്ങള് മൂന്നാളുടെയും……” അമ്മു പടവിലേക്കിറങ്ങി കൈകെട്ടി ദൂരെ താമരക്കൂട്ടത്തിന് നേർക്ക് കണ്ണുപായിച്ചു നിൽക്കുന്നവന്റെ പിന്നിലേക്ക് ചെന്നു….

വെറുതേ ഇരുന്ന് ബോറടിച്ച നേരം  ജേർണൽ എഴുതാനൊരു തീം കിട്ടിയപ്പോൾ വരയ്ക്കാനായി രണ്ട് ബ്രഷ് തപ്പി മാമന്റെ ആർട്ട്‌ റൂമിൽ കയറിയതായിരുന്നു രണ്ട് ദിവസം മുൻപ്…..

ആളങ്ങനെ ഒന്നും ഒളിപ്പിക്കാറില്ല തന്നോട്…ഒരു റെസ്ട്രിക്ഷൻസ് ഉം വച്ചിട്ടുമില്ല അതുകൊണ്ട് തന്നെയാണ് ആ നേരം പുറത്തേക്ക് പോയിരുന്ന മാമനോട് അനുവാദം ചോദിക്കാതെ എപ്പോഴും പൂട്ടിയിടാറുള്ള ആർട്ട്‌ റൂമിന്റെ കീ  മുറിക്കുള്ളിലെ കബോർഡിൽ തപ്പി എടുത്ത് പൂട്ട് തുറന്ന് കയറിയത്….പക്ഷേ താനാ തുറന്നത് നന്ദൂസ് പൊത്തി പൊതിഞ്ഞോളിപ്പിച്ചു കൊണ്ടുനടന്ന രഹസ്യക്കോട്ടയുടെ പൂട്ടാണെന്ന് വൈകാതെ മനസിലായി…..

ചായക്കൂട്ടുകളുടെ മണം തങ്ങിനിൽക്കുന്ന മുറിക്കുള്ളിൽ നാലഞ്ച് ഈസലുകൾ കിടപ്പുണ്ട്….അതിലൊന്നിൽ മാത്രമേ ക്യാൻവാസ് വച്ചിട്ടുള്ളു….ബാക്കിയെല്ലാം ശൂന്യമാണ്…..

ഒരു കൗതുകത്തിന് അടുത്തു ചെന്നു നോക്കിയപ്പോൾ ഏതോ ഒരു ചിത്രം ബേസിക് സ്കെച്ച് ചെയ്തിട്ടിട്ടെ ഉള്ളു പൂർത്തിയാക്കിയിട്ടില്ല….

അരയിൽ മുണ്ട് പോലെന്തോ ചുറ്റി നിൽക്കുന്ന വളരെ സെക്സി ആയൊരു സ്ത്രീ….നിറഞ്ഞ  മാറിനു കുറുകെ ഒരു കുല കണിക്കൊന്ന പൂ കൊണ്ട് നഗ്നത പാതി മറച്ചിരിക്കുന്നു…..

അയ്യേന്ന തോന്നലിൽ

💬 Comments

View all comments