Chapter Title : മഴനീർതുള്ളികൾ 7 [Anamika]
ചുണ്ടുകൊണ്ട് മർദിച്ചു ഒരു കൈ മൂന്കഴുതിനുള്ളിലേക്ക് കുത്തിക്കടത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ മറുകൈ അവളുടെ ചുരിദാറിന്റെ പിന്നിലെ സിബ്ബിൽ പിടുത്തമിട്ടിരുന്നു….
അവനതഴിക്കും മുന്നേ അമ്മു അവനെ തള്ളിമാറ്റി…..
“അവിടെ രണ്ട് സ്കൂൾ പിള്ളേരെ തനിച്ച് ഇരുത്തീട്ടാ നമ്മള് പോന്നേ……”
അപ്പോളാണ് ഹരിയും അത് ഓർക്കുന്നത്….
പെട്ടെന്നവളുടെ ചുണ്ട് തുടച്ചുകൊടുത്ത് വെള്ളത്തിൽ വീണ ഷാൾ എടുത്ത് പിഴിഞ്ഞു കഴുത്തിന് കുറുകെയിട്ടു കൊടുത്തു….നുണഞ്ഞതും കടിച്ചതുമെല്ലാം കൃത്യമായി അടയാളം ഇട്ടിട്ട് പോയിട്ടുണ്ട് അതൊളിപ്പിക്കാൻ…
“ഡാ…ഡാ….ഹിറ്റ്ലർ മാധവൻ കുട്ടീ…..പയ്യെ പോ….അമ്മേനെ മൂപ്പര് പിടിച്ചു തിന്നത്തൊന്നും ഇല്ലാ……” പടികൾ ഓടികയറുമ്പോലെ കയറുന്നവനൊപ്പം എത്താൻ നോക്കികൊണ്ട് അമ്മു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു……
തുളസിതറയുടെ അടുത്ത് നിന്ന് അതിന്റെ ഇല നുള്ളി മണത്തുകൊണ്ടിരുന്ന മായ കുളത്തിന് നേർക്ക് നീണ്ടു കിടക്കുന്ന പഞ്ചാര മണൽവിരിച്ച വഴിയിലൂടെ എന്തോ പറഞ്ഞു ചിരിച്ചു വേഗം നടന്നു വരുന്ന ഹരിയെയും അമ്മുവിനെയും കണ്ട് ആശ്വാസത്തിൽ നെടുവീർപ്പിട്ടു…..
നന്ദൻ പൂമുഖത്തെ കൊത്തുപണികളുള്ള ഉരുളൻ തൂണിൽ ചാരി അവരുടെ വരവും നോക്കി നിൽപ്പുണ്ട്….
അകത്തായിരുന്നു രണ്ടുപേരും….ആദ്യമാദ്യം ശൃംഗാരതേൻ വാരി ഒഴുക്കിക്കൊണ്ടിരുന്ന നന്ദന്റെ നോട്ടം വന്നുവന്ന് ചവുട്ടിക്കാൻ കൊണ്ടുവന്ന സിന്ധി പശുവിനെ നോക്കുന്ന കാളക്കുട്ടന്റെ ചേലിൽ ആയപ്പോൾ സഹികെട്ട് ഇറങ്ങി മുറ്റത്തേക്ക് നിന്നതാണ് മായ…..
ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് അമ്മു മൂന്ന് മാസത്തേക്ക് ഇവിടെ നിൽക്കട്ടെ അതിന് ശേഷമൊരു ദിവസം കണ്ടെത്തി കൂട്ടികൊണ്ട്പോകാമെന്ന് പറഞ്ഞ് അവരിറങ്ങി……
ഇറങ്ങാൻ നേരം ഒറ്റയ്ക്കാക്കി പോകുവാണോടാ എന്നും ചോദിച്ചു മിഴി തുളുമ്പി നിന്നവളോട് ഒറ്റയ്ക്കല്ലല്ലോ നിന്റെ തറവാടല്ലേ നിന്റെ അമ്മാവനില്ലേ എന്ന് ചോദിച്ചപ്പോൾ ആരുണ്ടെങ്കിലും നീയുള്ള പോലാവില്ലെനിക്കെന്ന് പറഞ്ഞു കേട്ടതും അമ്മയും
💬 Comments
View all comments