0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167.1K

നന്ദനും കാണുന്നുണ്ടെന്ന് പോലും ഓർക്കാതെ ആ മുഖം പിടിച്ചെടുത്തു നെറ്റിയിൽ അമർത്തിയമർത്തി ചുംബിച്ചു ഹരി…..ചുണ്ട് പിൻവലിക്കും മുന്നേ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി ഒഴുകിയിറങ്ങി അവളുടെ മുടിക്കുള്ളിൽ മറഞ്ഞു….

മൂന്നുമാസമൊന്നും നോക്കില്ല എന്ന് പണി തീരുന്നോ അന്ന് വന്ന് കൂട്ടിക്കൊള്ളാമെന്ന് ആ ഇരുകണ്ണിലും മുത്തി മുദ്രവച്ചു പറഞ്ഞവൻ തിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നു……

തിരിഞ്ഞു നോക്കിപ്പോയാൽ പിന്നതിനെ അവിടെ നിർത്തിയിട്ട് പോരാൻ തനിക്കാവില്ലെന്ന് അവനത്രയ്ക്കും ഉറപ്പായിരുന്നു…..

തന്റെ മാറിൽ ചാരിനിന്നവളെ തഴുകി തലോടി കണ്ണീരു തുടച്ച് യാത്ര പറഞ്ഞു മായയും ഇറങ്ങി……

അമ്മു കോളേജിൽ പോയി തുടങ്ങി….

മിക്കദിവസവും നന്ദൻ ആയിരുന്നു കൊണ്ടു വിടുന്നതും തിരികെ വിളിക്കുന്നതും….പോകുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ നിന്നും ചിന്നുവിനെയും കൂട്ടും…..അതുകൊണ്ടിപ്പോൾ അവൾക്കും ബസിൽ നിന്ന് ഇടി കൊള്ളണ്ട…..

പക്ഷേ ജ്വല്ലറിയുടെ പുതിയ രണ്ട് ഷോറൂം ഓപ്പണിങ്ങും സ്കൂളിൽ ഹയർ സെക്കന്ററിയിൽ അലോട്ട് ചെയ്ത പുതിയ ബാച്ചുകള്ക്കായി ബ്ലോക്ക്‌ പണിയുന്നതും ഒക്കെ കൂടെയായി നന്ദൻ തിരക്കിലായപ്പോൾ അവര് രണ്ടും ബസിലായി പോക്ക്….

നന്ദൻ നാട്ടിൽ സ്ഥിരം ആക്കാൻ തീരുമാനിച്ചതോടെ അതുവരെ നോക്കി നടത്തിയിരുന്ന ഹോസ്പിറ്റലും ജ്വല്ലറികളും അടക്കമുള്ള ഫാമിലി ബിസിനസ് എല്ലാം തന്നെ നന്ദനെ തിരികെ ഏല്പിച്ചിരുന്നു അനിൽ…..

പതിയെ ഓരോന്നായി കയ്യേറ്റതും നന്ദൻ നിന്നു തിരിയാൻ കഴിയാത്തത്ര തിരക്കിലും പെട്ടു…..

ഇടയ്ക്ക് പണി ഇല്ലാത്ത ദിവസം ഹരി വരും അമ്മുവിനെ വിളിക്കാൻ ആയിട്ട് വൈകിട്ട്…..ബൈക്കിന് പോയാൽ അരമണിക്കൂർ മിച്ചം മാത്രം എടുക്കുന്ന ദൂരമേ ഉള്ളെങ്കിലും ഈ രണ്ടെണ്ണവും ഉറുമ്പരിക്കുംപോലെ അരിച്ചരിച്ചു വരുമ്പോളേക്കും രണ്ട് ബസ് മാറിക്കയറിവരുന്ന ചിന്നു വീട്ടിൽ എത്തി

💬 Comments

View all comments