0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167.1K

കുളിയും ചായകുടിയും കഴിഞ്ഞിട്ടുണ്ടാകും…….

ഹെൽമെറ്റ്‌ വച്ചാൽ സംസാരിക്കാൻ വയ്യെന്ന് ചായ്ഞ്ഞുകിടക്കാൻ വയ്യെന്ന് പറഞ്ഞാ ചെറുക്കനെ മെയിൻറോഡ് കയറാൻ സമ്മതിക്കാതെ ഉള്ള ഇടവഴി മുഴുവൻ കയറ്റി പെട്രോൾ തീർത്ത് വീട്ടിലെത്തിക്കുന്നതാണവൾ…..

ഒതുക്കത്തിൽ വല്ല ഇടവും കിട്ടുമ്പോൾ ഒന്ന് ഫ്രഞ്ചടിക്കട്ടെടിയെന്നും പറഞ്ഞു വരുന്നവന് ഫ്രഞ്ച് പോയിട്ടൊരു സംസ്കാരി ഉമ്മ പോലും അവൾ കൊടുത്തില്ല….

മൂന്ന് മാസ കണക്ക് പറഞ്ഞവളെ അകറ്റി നിർത്തിയെക്കുന്നതിനുള്ള ശിക്ഷ ആണെന്ന്….

എന്നാലോ ആരുമില്ലാത്ത സ്ഥലം വല്ലതും കാണുമ്പോൾ അവന്റെ പുറത്തും കഴുത്തിലും എത്താവുന്നിടത്തുമെല്ലാം ഉമ്മ വച്ചും നുണഞ്ഞും വേണ്ടാത്തിടത്തൊക്കെ തൊട്ടും പിടിച്ചും  പരമാവധി പിടിയിളക്കി വിടുന്നുമുണ്ട്….

അങ്ങനെ ഒരു ദിവസം അവന്റെ പുറത്ത് ചായ്ഞ്ഞിരുന്നു വിശേഷവും പറഞ്ഞ് പോകുന്നതിനിടയ്ക്കാണ് രണ്ട്ദിവസം കഴിഞ്ഞാൽ സീനിയഴ്സ് ന്റെ ഗ്രാജുയേഷൻ ആണെന്നും അമ്മയുടെ കയ്യിൽ ഒരു ഫ്ലോർ ലെങ്ത് ഗൗൺ സ്റ്റിച്ച് ചെയ്യാൻ കൊടുത്തിട്ടുണ്ട് നാളെ വരുമ്പോൾ നീയത് കൊണ്ടുവരണേയെന്ന് അമ്മു പറയുന്നത്……

“പോണോന്ന് നിർബന്ധാണോ നിനക്ക്…..” ഓണാഘോഷത്തിന് പോലും പോകാൻ വല്യ താല്പര്യം ഇല്ലാത്തവളെ ഓർത്ത് ഹരി ചോദിച്ചു….ആ ഊടുവഴിയിൽ എതിരെ വന്നൊരു വണ്ടിക്ക് കടന്നുപോകാൻ അവൻ അരികിലെ പുല്ലിലേക്ക് കയറ്റി ബൈക്ക് നിർത്തി….

“അങ്ങനൊന്നുല്ല….എല്ലാരും പോണുണ്ട്….അതോണ്ട് ഞാനും പോണു അത്രേ ഉള്ളു……”

ഹരി മുഖം ചെരിച്ചവളെ നോക്കി..

“എങ്കിൽ അന്ന് കോളേജിൽ കയറാണ്ട് എന്റെ കൂടെ വരുന്നോ….ഒരു കുഞ്ഞ് കറക്കം….നിനക്കിഷ്ടോള്ള എവിടെയെങ്കിലും….”

അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി ഹരി ചോദിച്ചു….

അമ്മു മിഴിച്ചിരിപ്പാണ്…..

“ബീച്ചിൽ പോവാം…..” കണ്ണുവിടർത്തിയുള്ള ചോദ്യത്തിന് ഹരി തലയാട്ടി……

“എന്തേയ് ഇത്ര സന്തോഷം…..നീ ആദ്യായിട്ട് പോണെ ഒന്നും അല്ലല്ലോ…..”

“നിന്റെ കൂടെ ആദ്യമായിട്ടല്ലേ……എവിടേം പോയിട്ടില്ലല്ലോ നമ്മളിങ്ങനെ

💬 Comments

View all comments