Chapter Title : മഴനീർതുള്ളികൾ 7 [Anamika]
ഒന്നിച്ച്…..”
“പിന്നെന്നെ കടലിൽ ഇറങ്ങാൻ സമ്മതിക്കോ നീയ്……”
“ബീച്ചിൽ പോണത് പിന്നെന്തിനാ മണൽ വാരാനോ…..”
“ഞാൻ അതിന് മാത്രേ പോയിട്ടുള്ളൂ….” വാടിയൊരു പറച്ചിൽ……
കഴിഞ്ഞ കൊല്ലം ആമിയിട്ടൊരു ബീച് ഹോളിഡേ റീൽ ഓർമ വന്നവന്…..ഒരേ വീട്ടിൽ രണ്ട് മക്കൾക്ക് രണ്ട് ജീവിതം….രണ്ട് സ്വാതന്ത്ര്യം……അമ്മയുള്ള ഒന്നിന് സകല സൗഭാഗ്യം….അമ്മയില്ലാതെ വളർന്ന ഒന്നിന് തടയും വിലക്കും….എന്ത് മനുഷ്യരാണോ….ഉള്ളിലോർത്തു ഹരി….അവന്റെ വയറില് ചുറ്റിയിരുന്ന അവളുടെ കൈ പിടിച്ചെടുത്തു മുത്തി വിട്ടു…..
“ഒരു ജോഡി ഡ്രസ്സ് കൂടെ കയ്യിൽ കരുതിക്കോ…..പിന്നെയീ ബൈക്കിൽ പോക്ക് നടക്കില്ല വേറെതേലും കിട്ടുവോന്നു നോക്കട്ടേ ഞാൻ……”
“മ്മ്മ്……..” അവനെ ഒന്നൂടെ ഇറുക്കിക്കട്ടിപിടിച്ചു അമ്മു മൂളി…..
“അമ്മ വിളിക്കുമ്പോൾ പറയാൻ നിൽക്കണ്ട….കോളേജിലേക്ക് ആണെന്ന് തന്നെ പറഞ്ഞാ മതി….”
മേലെപ്പാട്ടെ പടിപ്പുരയ്ക്ക് മുന്നിൽ ബൈക്ക് നിർത്തുമ്പോൾ ഹരി പറഞ്ഞു….അമ്മു പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുന്ന അവളുടെ ബാഗുമെടുത്തു തലയാട്ടി……
“ഇത് നമ്മുടെ കുഞ്ഞി സീക്രെട്…..” കണ്ണുചിമ്മി ചിരിച്ചു ഹരി….
രാവിലെ അമ്മുവിനെ വിളിക്കാനായി ദീപുവിന്റെ മീറ്റിയോറും എടുത്ത് എത്തിയപ്പോൾ കണ്ണൊഴികെ ബാക്കിയെല്ലാം സ്കാർഫ് കൊണ്ട് മൂടിക്കെട്ടി ഇറങ്ങി വരുന്നവളെ കണ്ട് ഹരിക്ക് ചിരി പൊട്ടി……
ടാനടിക്കുമെന്നും പറഞ്ഞ് ആ കളിയാക്കൽ തെല്ലും ഗൗനിക്കാതെ ഹെൽമെറ്റ് വാങ്ങി അവന്റെ പിന്നിലേക്ക് കയറി ഇരുന്നു അമ്മു…..
“എടാ…..വാ….വാന്ന്……”
നെറുകും തല വരെ തിരയടിച്ചു നനഞ്ഞിട്ടും മണിക്കൂറോന്ന് വെള്ളത്തിൽ കളിച്ചിട്ടും മതിയാകാതെ തന്നെ കയ്യാട്ടി വിളിക്കുന്നവളെ നോക്കി ഹരി മണലിനു മുകളിൽ ഇരുന്നു…..
വന്നപ്പോൾ തൊട്ട് തുടങ്ങിയതാണ്….വെയിൽ മൂത്ത് തുടങ്ങിയപ്പോൾ പിടിച്ചു വലിച്ചു കൊണ്ടുവന്ന് തണലത്ത് ഇരുത്തിയതാണ് അവിടെ നിന്നും പിന്നെയും എഴുന്നേറ്റ് പോയതാണവൾ…..
കൂടെ
💬 Comments
View all comments