0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167.2K

കളിക്കുന്ന നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടികൾക്കൊപ്പം അതിലും ചെറിയൊരു കുട്ടിയായി തുള്ളിയോടുന്നവളെ ചുണ്ടിൽ ഒരു ചെറുചിരിയോടെ അങ്ങനെ കണ്ടുകൊണ്ടിരുന്നു അവൻ…..

സമ്പന്നതയുടെ മടിതട്ടിൽ ഇട്ട് വാഴിക്കാൻ ഒന്നും പറ്റിയില്ലേലും എന്റെയാ സ്നേഹക്കൂട്ടിലെ കുഞ്ഞിക്കിളിയും അമ്മക്കിളിയും അമ്മൂമ്മക്കിളിയും പിന്നെന്റെ മഹാറാണിയും എല്ലാം നീയായിരിക്കും കുഞ്ഞേയെന്ന് അവളുടെ സ്വയം മറന്നുള്ള പൊട്ടിച്ചിരി കാണുന്ന ഓരോ നിമിഷവും ഹരി ഉള്ളിൽ പറഞ്ഞു…..

ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാത്തവനെ അമ്മു കടലിലേക്ക് കൈചൂണ്ടി കാട്ടി വിളിച്ചു…..കടലിൽ കുറച്ചുകൂടെ മുന്നോട്ട് ഇറങ്ങാൻ ആണവൾക്കെന്ന് മനസിലാക്കിയ ഹരി കയ്യിൽ ഇരുന്നിരുന്ന ബാഗും സ്കാർഫും അവരിരുവരുടെയും ചെറുപ്പിന് മുകളിലേക്ക് വച്ചിട്ട് എഴുന്നേറ്റ് ചെന്നു…..

നെഞ്ചിനൊപ്പം വെള്ളത്തിൽ ഹരിയെ മുറുകെപിടിച്ചവൾ നിന്നു…..തിരയാഞ്ഞടിക്കുമ്പോൾ അവനെ വരിഞ്ഞുമുറുക്കി അവന്റെ കാൽപാദത്തിലേക്ക് കയറിനിന്നു…..അതേ തിര പിൻവാങ്ങുമ്പോൾ താഴെക്കിറങ്ങിനിന്ന് ഉള്ളം കാലിനടിയിലെ മണലൂർന്നുപോകുമ്പോൾ ആർത്തു ചിരിച്ചു…..

ഹരിയൊരു നിമിഷം പോലും കണ്ണൊന്ന് മാറ്റാതെ അവളെ തന്നെ നോക്കിനിന്നു…..

നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ തന്റെ ഉടലിൽ എറേനേരമായി വന്നിടിച്ചും ഉരുമ്മിനീങ്ങിയും നിൽക്കുന്നവൾ ഇത്തവണ അവനിലെ വികാരങ്ങളെ ആളിക്കത്തിച്ചില്ല……പകരം ആ സന്തോഷം കണ്ടിട്ട് എന്റെ കുഞ്ഞേയെന്നൊരു തേങ്ങൽ തൊണ്ടക്കുഴിയിലിങ്ങനെ കറങ്ങിക്കുരുങ്ങി കിടന്നു…..

നട്ടുച്ചയ്ക്കും തിരികെ കയറാൻ കൂട്ടാക്കാത്തവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി കരയിൽ തണലിൽ ഇരുത്തി ഹരി….

സ്വിഗ്ഗിയിൽ പൊതിച്ചോറ് ഓർഡർ ചെയ്തു അത്‌ വരുന്നനേരം കൊണ്ട് പിടിച്ചുനിർത്തിയവളുടെ തല തൂവർത്തികൊടുത്തു….

അടുത്തുള്ള ബാത്‌റൂമിൽ കയറി കുളിച്ചു വസ്ത്രം മാറ്റാൻ പറഞ്ഞപ്പോൾ കുറച്ച്നേരം കൂടെ കഴിഞ്ഞുപോകാമെന്ന് കൊഞ്ചിക്കൊഞ്ചി ചോദിച്ചവളോട് വേണ്ടെന്ന് പറയാനും ഹരിക്ക് തോന്നിയില്ല……

നിലത്ത് മണലിൽ അവളുടെ സ്കാർഫ് വിരിച്ചു പൊതിച്ചോറ് രണ്ടും അഴിച്ചു വിടർത്തി

💬 Comments

View all comments