0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 167.2K

വെച്ചു….

ഓരോ കറികളും ഇച്ചിരിച്ചേ എടുത്ത് രുചി നോക്കിയവൻ ചോറിൽ തൊടാതെ ഇരിക്കുന്നവളെ കണ്ട് തൊട്ട് അവളുടെ നാവിലും വച്ചുകൊടുത്തു….

അവൾക്കിഷ്ടമുള്ള കറികൾ മാത്രം നോക്കി കൂട്ടികുഴച്ച് ഒരുരുള എടുത്ത് നീട്ടി….അമ്മു വായ് തുറന്നത് വാങ്ങിച്ചു….

കെട്ടഴിച്ചു വച്ചിരുന്ന തന്റെ പൊതി മടക്കിവെച്ചു…

വായിലുള്ളത് കഴിച്ച് കഴിഞ്ഞിട്ട് അവനെ നോക്കി…

ഹരിയടുത്തതും ഉരുട്ടി അവൾക്കു നേരെ നീട്ടി…..

ഇടയ്ക്കാ കണ്ണ് നനഞ്ഞപോലെ തോന്നിയപ്പോൾ ചമ്രം പടിഞ്ഞിരുന്നവൻ കാൽതുടയിൽ തട്ടി മടിയിലേക്കിരിക്കാൻ കാണിച്ചു…..

“എന്തിനാ എന്റെ കുഞ്ഞിന് സങ്കടം…..അമ്മേം വാരിത്തരാറുള്ളതല്ലേ പിന്നെന്താ…..”

മടിയിൽ ഇരിക്കുന്നവളെ ഒന്നോതുക്കിപിടിച്ചു നിലത്തു വച്ച പൊതിയിൽ നിന്നും ചോരുരുട്ടുന്നതിനിടയ്ക്ക് ഹരി വാത്സല്യത്തോടെ ചോദിച്ചു…..

“ങ്‌ഹും….”

“പറയ്ന്നേ……”

“അമ്മ തരുമ്പോലല്ല  നീ വാരിതരുമ്പോ മടീൽ ഇരുത്തുമ്പോ ഒക്കെ അച്ഛനാന്ന് തോന്നിപ്പോകും എനിക്ക്……

എന്റെ നെഞ്ചിലൊക്കെ എന്തോ ഇങ്ങനെ വന്നിരിക്കുമ്പോലെ തോന്നിപോകും…..”

പൊള്ളുന്ന ചൂടിൽ ഐസിട്ടൊരു കരിക്ക് കുടിച്ചപോലെ കുളിർന്നു ഹരിക്ക്…..

“അതിനെന്താ…..എന്റെ കുഞ്ഞല്ലേ നീയ്…..എനിക്ക് നോക്കാനും വളർത്താനും താലോലിക്കാനും കണ്ണൻ കൊണ്ടുതന്ന പത്തിരുപത്തിമൂന്ന് വയസുള്ളൊരു മുതുക്കി കുഞ്ഞാവ….”

ചെറുവിരലിൽ അച്ചാറ് തൊട്ടെടുത്തു അവളുടെ നാക്കിലേക്ക് തേച്ചുകൊടുത്തു അത്‌ നുണഞ്ഞിറക്കുന്നവളുടെ ചുണ്ടിൽ ഒന്ന് മുത്തി വിട്ടു….

“എന്റെ മോളാ…..എന്റമ്മുക്കുഞ്ഞ്……”

പിന്നെയും പിന്നെയും മുത്തി…..

ആ സ്നേഹകടലിൽ മുങ്ങിതപ്പുന്നതിനിടയ്ക്കും ബോധം വന്നപോലെണീറ്റ് ചുറ്റും നോക്കി അമ്മു ആരേലും കാണുന്നുണ്ടോന്ന്……

ഒരു മരത്തിന്റെ തണലിലും മരവിലും ആണവർ….ആരും കാണില്ല

അവന്റെ തോളിലേക്ക് തന്നെ ചായ്ഞ്ഞു കിടന്നു…

“എന്നിട്ട് വളർന്നോ ഞാൻ…..അതോ വീണ്ടും കുഞ്ഞായിപോയോ….”

“അങ്ങനെ ചോദിച്ചാല്……

മനസു കൊണ്ടിപ്പോളും കുഞ്ഞ് തന്നെയാ…..

പക്ഷേ ശരീരം…..അത്‌ വളർന്നിട്ടുണ്ടെന്നെനിക്ക് ഒരു ഒരു മാസം

💬 Comments

View all comments