0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

സുഗന്ധത്തിൽ അലിഞ്ഞുചേർന്നിരുന്നെങ്കിലും, അതിൽ വ്യക്തമായി വേറിട്ടുനിന്നത് ആ പരിചിതവും ആകർഷകവുമായ വിയർപ്പിന്റെ നേർത്ത ഗന്ധം തന്നെയായിരുന്നു....

ഒരു നിമിഷത്തേക്ക് ഞാൻ എല്ലാം തന്നെ മറന്നു, ഏതോ മായിക ലോകത്തേക്കെന്ന പോലെ എത്തിയിരുന്നു…

"""പോവണ്ടായോ..??"""

ചേച്ചിയുടെ കള്ള ചിരിയോടെയുള്ള ആ ചോദ്യമാണ് എന്നെ വീണ്ടും സ്വബോധത്തിലേക്ക് തിരികെ എത്തിച്ചത്....

ഞാൻ ചെറിയ ഒരു ചമ്മലോടെ വിട്ടു മാറി...

അപ്പോഴും ചേച്ചിയുടെ ട്രോളി ബാഗും പിടിച്ചു കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ മറ്റേ പുള്ളിക്കാരൻ ചേച്ചിയുടെ പുറകിലായി തന്നെ നിൽപ്പുണ്ട്...

ചേച്ചിയെ കണ്ട മാത്രയിൽ ആ പുള്ളിയുടെ കാര്യം എല്ലാവരും മറന്നിരുന്നു എന്നതാണ് സത്യം...

"""മമ്മി... ഇത്....!

അല്ലെങ്കിൽ അപ്പുറെ വാ,, വെളിയിലേക്ക് ഇറങ്ങിയിട്ട് പരിചയപ്പെടുത്തി തരാം...!!""

ചേച്ചി ആന്റിയോടു പറഞ്ഞ ശേഷം ഒരു ചിരിയോടെ നടന്നു പുള്ളിക്കാരന്റെ അരികിലേക്ക് എത്തി ആ ട്രോളിയും തള്ളി പുള്ളിയോടൊപ്പം ബാരികേട് തീരുന്ന ഭാഗം ലക്ഷ്യം ആക്കി നടന്നു…

അവർക്ക് പുറകിലായി ഞങ്ങളും അവിടേക്ക് നടന്നു...

ഈ ചെറിയ നേരത്തിൽ തന്നെ എന്റെ മൈൻഡിലേക്ക് ഒരുപാട് കാര്യങ്ങൾ ഇരച്ചെത്തി...

എന്റെ അതേ മാനസികാവസ്ഥയിൽ തന്നെയാവും ആന്റിയും അമ്മയും എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു....

കാരണം അവരുടെ സംസാരവും ശരീര ഭാഷയും തന്നെയായിരുന്നു...

കല്യാണം കഴിഞ്ഞ പുതുമോടികൾ സംസാരിക്കുന്നതു പോലെയുള്ള സംസാരവും ചിരിയും കളിയും ഒക്കെയായി...

എങ്കിലും കാണുന്നതൊന്നും സത്യമായിരിക്കരുതേ എന്നും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങളും അവർക്കൊപ്പം നടന്നു ആ ബാരിക്കേട് കഴിയുന്ന ഭാഗത്തേക്ക് എത്തിയിരുന്നു...

അവിടുന്ന് ഇറങ്ങി പുറത്തേക്കു വന്ന ചേച്ചിയുടെ കൈയിൽ നിന്നും ട്രോളി ബാഗ് വാങ്ങാനായി മുന്നോട്ട്

💬 Comments

View all comments