Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
ആഞ്ഞ എന്റെ കൈയ്യിൽ പിടിച്ചു വലിച്ചു തോളിൽ കൂടി കൈയിട്ടു ചേർത്തു നിർത്തിയ ശേഷം പുള്ളിയോടായി ചോദിച്ചു....
"""എബിച്ചന് ഇതാരാണെന്ന് മനസ്സിലായോ..??"""
ചേച്ചിയുടെ ആ ചോദ്യത്തിൽ ഞാൻ ഒന്നു പതറി,,
എബിച്ചനോ ഇതേതാണാവോ പുതിയ അവരാതം എന്ന ഭാവത്തിൽ എന്റെ കൂടെ വന്ന രണ്ടു കക്ഷികളെ നോക്കിയപ്പോൾ അവിടെയും ഭാവം മറ്റൊന്നായിരുന്നില്ല...
"""അത് പിന്നെ മനസ്സിലാവാതെ,,, അമലല്ലേ..?"""
അതെ എന്ന ഭാവത്തിൽ യന്ത്രികമായി തല കുലുക്കുവാൻ മാത്രമേ എനിക്കപ്പോൾ ആയുള്ളൂ…
"""നമുക്കറിയാടോ...""”
എന്റെ തലകുലുക്കലിന് മറുപടിയായി പുള്ളി ഒരു പുഞ്ചിരിയോടെ പറഞ്ഞു...
ശേഷം എനിക്കു നേരെ ഒരു ഷേക്ഹാൻഡിനെന്നപോലെ കൈ നീട്ടി...
ഞാനാ കൈയിലേക്ക് കൈ വെച്ചതും പുള്ളി എന്റെ കൈയിൽ അധികം ബലം കൊടുക്കാതെ ജസ്റ്റ് ഒന്നു അമർത്തികൊണ്ട് പറഞ്ഞു…
"""ഹയ്,,ഞാൻ എബ്രഹാം......"""
"""ദേണ്ടേ ഇനി മരുമകനെ തന്നില്ലാന്നും,, എന്റെ കെട്ട് കഴിഞ്ഞില്ലാന്നും പറഞ്ഞു വിഷമിക്കണ്ട കേട്ടോ,,,
ഞങ്ങളുടെ കെട്ട് കഴിഞ്ഞു...!!!!""”
പുള്ളി പേര് പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് ചേച്ചി പുള്ളിയെ ഓവർടേക് ചെയ്തു കേറി പറഞ്ഞത് കേട്ട് ഒരു വിറയൽ ഞങ്ങളുടെ ഉള്ളിലൂടെ പാഞ്ഞു....
എങ്ങനെ നോക്കിയാലും സൂസൻ ആന്റിയേക്കാൾ കുറഞ്ഞത് ഒരു പത്തു വയസെങ്കിലും കൂടുതൽ ഇങ്ങേർക്ക് കാണും,,, ഇങ്ങേരെ എങ്ങനെ ചേച്ചി കെട്ടി എന്നാലോചിച്ചു ആന്റിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ചോരമയമില്ല…
അമ്മയുടെ മുഖത്തും അതെ ഞെട്ടൽ തന്നെ…
"""ഇതിനു വട്ടാ,,,അതൊന്നും വിശ്വസിക്കല്ലേ...നിങ്ങളെ ഒക്കെ ഒന്നു പറ്റിക്കാൻ വേണ്ടി ഇവൾ തള്ളി വിടുന്നതാ..."""
അത്രയും നേരം അവിടെ ഉണ്ടായിരുന്ന അന്തരീക്ഷം ഒന്നു തണുപ്പിക്കാൻ വേണ്ടി പുള്ളി ഒരു ചെറിയ പുഞ്ചിരിയോടെ ആന്റിയെ
💬 Comments
View all comments