0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

നോക്കി പറഞ്ഞു…

അപ്പോളേക്കും എയർപോർട്ട് ആണെന്ന് പോലും നോക്കാണ്ട് ചേച്ചിയുടെ വക ഒരു പൊട്ടിച്ചിരിയും അവിടെ വീണിരുന്നു....

മുറുക്കമുള്ള ആ അന്തരീക്ഷം ഒന്നു തണുത്തു എന്ന തിരിച്ചറിവിൽ എല്ലാവരുടെയും മുഖത്തേക്ക് ഷോക്ക് മാറി ആ മാഞ്ഞ പുഞ്ചിരി തിരികെ വന്നു…

"""ഞാൻ എബ്രഹാം മാത്യു...

കമ്പിനി CEO ആണ്..."""

പുള്ളി ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി…

"""ഹോ എന്നാലും ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ കരുതിയില്ല കേട്ടോ,,,

മൂന്നിന്റെയും മുഖത്ത് ചോര ലവലേശമില്ല..."""

ചേച്ചി പറഞ്ഞു കൊണ്ട് ചിരിയോടെ ചിരി…

"""അതുപിന്നെ നീ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ആരായാലും ഷോക്ക് ആവില്ലേ...."""

അമ്മ ആ സിറ്റുവേഷൻ ഒന്നു ലഘൂകരിക്കാനായി പറഞ്ഞു...

ഞങ്ങളുടെ ചിരിയും വർത്തമാനവും ഒക്കെ കണ്ടു വരുന്നവരും പോകുന്നവരും എല്ലാം നമ്മളെ തന്നെ നോക്കുന്നുണ്ട്...

ഒന്നിനൊന്നു അടിപൊളി ലുക്കായ മൂന്നു പെണ്ണുങ്ങൾക്കൊപ്പം ചിരിച്ചു കളിച്ചു നിൽക്കണ കണ്ടാൽ ആരായാലും നോക്കി പോവില്ലേ…

"""പിന്നെ, ഇതെന്റെ മമ്മ,,, ഇതെന്റെ രേശു...!!""”

ചേച്ചി എന്നെ വിട്ടിട്ട് അവരുടെ രണ്ടാളുടെയും നടുവിലേക്ക് കയറി നിന്നുകൊണ്ട് തോളിൽ കൂടി കൈയിട്ടു ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു…

"""എല്ലാരേയും ആദ്യമായിട്ടാ നേരിട്ട് കാണുന്നതന്നേ ഉള്ളു... എല്ലാവരെ പറ്റിയും ഷെറി പറഞ്ഞിട്ടുണ്ട്..."""

പുള്ളിക്കാരൻ അമ്മയുടെയും, ആന്റിയുടെയും നേരെ കൈ നീട്ടി രണ്ടാൾക്കും ഓരോ ഷേക്ഹാൻഡ് നൽകി കൊണ്ട് പറഞ്ഞു നിർത്തി…

'""അപ്പോൾ സ്ഥലം എവിടെയാ..?? """

"""ബേസിക്കലി കോട്ടയംകാരാണ്...

ഞാൻ പിന്നെ ജോലിയും കാര്യവും ഒക്കെ അവിടെ ആയോണ്ട് അക്കരെ സെറ്റിൽഡ് ആയി...""”

ആന്റിയുടെ ചോദ്യത്തിന് പുള്ളിക്കാരൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു...

അപ്പോഴേക്കും

💬 Comments

View all comments