0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ഞാൻ മനോജേട്ടനെ വിളിച്ചു വണ്ടിയുമായി പിക്കപ്പ് ഏരിയയിലേക്ക് വരാനായി പറഞ്ഞിരുന്നു…

"""എങ്കിൽ പിന്നെ നമ്മുക്ക് അങ്ങോട്ടേക്ക് നടന്നാലോ..?"""

എന്റെ ഫോൺ വിളി ശ്രദ്ധിച്ച ആന്റി അവരോടായി ചോദിച്ചു…

"""ഷുവർ.."""

പുള്ളി അങ്ങേരുടെ ട്രോളിയും തള്ളി പിക്കപ്പ് ഏരിയയിലേക്ക് നടന്നു...

അതിനൊപ്പം ഞങ്ങളും നടന്നു...

ചേച്ചിയും ആന്റിയും അമ്മയുമൊക്കെയായി അത്യാവിശ്യം നല്ല കത്തി വെയ്ക്കുന്നുണ്ട്...

അതും കേട്ടോണ്ട് നടന്നപ്പോളും എന്റെ മൈൻഡിൽ ഇനി ഇങ്ങേരും നമ്മുടെ കൂടെ തന്നെ ആണോ വരുന്നത് എന്ന ടെൻഷനിൽ ആയിരുന്നു ഞാൻ...

പിക്കപ്പ് ഏരിയയിൽ എത്താറായപ്പോഴേക്കും പുള്ളി ആരെയോ ഫോൺ വിളിക്കുന്നത് കണ്ടു...

ഞാൻ അപ്പോഴേക്കും മനോജേട്ടനെയും കണ്ടെത്തിയിരുന്നു...

ഞങ്ങളെ കണ്ട ഉടനെ പുള്ളി ഒരു ചിരിയോടെ ചേച്ചിയെ കൈ പൊക്കി കാണിച്ച ശേഷം ചേച്ചിക്ക് മുന്നോട്ട് വന്നു കൈ കൊടുത്തു...

"""എന്തൊക്കെയുണ്ട് മനോജേട്ടാ..??

സുഖായിട്ട് ഇരിക്കുന്നോ നിങ്ങള്..??"""

"""പിന്നെ,,, വല്യ തട്ടുകേടുകൾ ഒന്നും ഇല്ലാണ്ട് ഇങ്ങനെ പോണു..."""

ചേച്ചിയുടെ ആ കുശലാന്വേഷണത്തിന് പുള്ളി ദേഹത്താകമാനം കണ്ണോടിച്ചുകൊണ്ട് മറുപടിയും കൊടുത്തു....

പുള്ളിയുടെ കണ്ണോട്ടം ദേഹത്താകമാനം ആണെന്ന് മനസിലാക്കിയിട്ടും ചേച്ചിയും ഒരു ചിരിയോടെ നിന്നു എന്നല്ലാതെ വേറെയൊന്നും പറഞ്ഞില്ല....

അപ്പോഴേക്കും പിക്കപ്പ് ഏരിയയിൽ വന്ന് നിന്ന കറുത്ത റേഞ്ച് റോവറിന്റെ എൻജിൻ മുരൾച്ച ചെവിയിലെത്തിയതോടെ ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. ആ ശബ്ദം, ചിന്തകളുടെ ഏതോ ലോകത്ത് അലഞ്ഞുനിന്ന ഞങ്ങളെ ഒരു നിമിഷം കൊണ്ട് യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നു വേണമെങ്കിൽ പറയാം...

വന്നു നിന്ന വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി ഞങ്ങളെ ലക്ഷ്യമാക്കി നടന്നു…

അയാൾ അടുത്തേക്ക് എത്തുംതോറും എന്തോ

💬 Comments

View all comments