0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1695

വയസു കഴിഞ്ഞ അവന്‍ കോളജ് വിദ്യാര്‍ഥി ആണ്. കുറെ ഏറെ നാളായി അവന്‍ ദിവ്യയുടെ പിന്നാലെ കൂടിയിട്ട്. രതീഷുമായി അവള്‍ അടുപ്പത്തില്‍ ആയിരിക്കുന്ന സമയത്തും അനുരാഗ് വാട്ട്സ് അപ്പിലൂടെയും ഫെയിസ് ബുക്കിലൂടെയും നേരിലും തന്റെ ഇംഗിതം അവളെ അറിയിച്ചിരുന്നു. അവള്‍ അവനോട് എതിര്‍ത്തോ അനുകൂലമായോ യാതൊരു മറുപടിയും കൊടുത്തില്ല. പക്ഷെ വാസുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ അവള്‍ അവനെ താക്കീത് ചെയ്തു. ഇനി മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്നവള്‍ അവനു സന്ദേശം അയച്ചതോടെ അവന്‍ ആകെ ദുഖിതനായി. പിന്നീട് അവനവളെ കാണാനോ സന്ദേശം അയയ്ക്കാനോ ശ്രമിച്ചിട്ടില്ല. വാസു തന്നെ ചതിച്ചു എന്ന തോന്നല്‍ ഉണ്ടായതോടെ അവനോടു പകരം ചെയ്യാന്‍ അവനെക്കാള്‍ കരുത്തനും സുന്ദരനും പണക്കാരനുമായ ഒരുത്തനെ താന്‍ പ്രേമിക്കണം എന്നവള്‍ മനസ്സില്‍ നിശ്ചയിച്ചു. രതീഷിനെപ്പോലെ ദുര്‍ബലനായ ഒരുവനെ ഇനി മേലാല്‍ താന്‍ ഇഷ്ടപ്പെടില്ല എന്നവള്‍ അവന്‍ വാസുവിന്റെ കൈയില്‍ നിന്നും അടി വാങ്ങിയ സമയത്ത് തന്നെ നിശ്ചയിച്ചതായിരുന്നു. അനുരാഗ് തന്നെ കാണാന്‍ കാറിലും ബൈക്കിലും സൈക്കിളിലും ഒക്കെ വന്നിട്ടുള്ളത് അവള്‍ ഓര്‍ത്തു. ജിമ്മാണ് അവന്‍. നല്ല ഉറച്ച ശരീരം. നല്ല ഉയരവും സൗന്ദര്യവും. ഏതു പെണ്ണിനെ വേണമെങ്കിലും അവനു കിട്ടും; പക്ഷെ അവന് തന്നെയാണ് വേണ്ടത്. വേണ്ടി വന്നാല്‍ അവന്റെയൊപ്പം ബൈക്കില്‍ കൊച്ചിക്ക് പോയി അവനെയും അവളെയും ഒന്ന് കാണിച്ചു കൊടുക്കണം. അങ്ങനെ പലവുരു മനസില്‍ കണക്ക് കൂട്ടിയ ശേഷമാണ്‌ ദിവ്യ ആദ്യമായി അവനൊരു മെസേജ് അയച്ചത്. അനുരാഗ് അതോടെ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയ സന്തോഷത്തിലായിരുന്നു. അടുത്ത ദിവസം ദിവ്യ അല്പം നേരത്തെ തന്നെ സ്കൂളിലേക്ക് പോകാനിറങ്ങി. അവള്‍ പറഞ്ഞ സ്ഥലത്ത് തന്റെ പോളോയില്‍ അനുരാഗ് കാത്തു നില്‍പ്പുണ്ടായിരുന്നു. ദൂരെ നിന്നും ദിവ്യയുടെ സൈക്കിള്‍ കണ്ടതോടെ അവന്റെ ശരീരവും മനസും തുടികൊട്ടി. ഒന്നൊന്നര വര്‍ഷമായി താന്‍ പിന്നാലെ നടന്ന പെണ്ണ്! സ്ത്രീ സൌന്ദര്യത്തിന്റെ ഉദാത്തഭാവം. മാദകത്വം അതിന്റെ പരകോടിയില്‍ ഈശ്വരന്‍ വാരിക്കോരി നല്‍കിയിരിക്കുന്ന അപ്സരസ്സ്. അവള്‍ ചവിട്ടുന്ന മണ്‍തരികളോട് പോലും അസൂയയാണ് തനിക്ക്. ഒരിക്കലും അവളുടെ ഒരു നോട്ടംപോലും ലഭിക്കില്ല എന്ന നിരാശയോടെ ദിനങ്ങള്‍ തള്ളി നീക്കിയിരുന്ന തന്നെ ഇതാ

💬 Comments

View all comments