0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1694

ആശങ്കപ്പെട്ടു. ഇപ്പോഴവള്‍ തുളസിത്തറയില്‍ ദീപം കൊളുത്തുകയോ സന്ധ്യാനാമം ചൊല്ലുകയോ ചെയ്യാറില്ല. എങ്കിലും പഴയ അത്ര മോശമായിട്ടില്ല. വീട്ടുപണികള്‍ ഒക്കെ ചെയ്യും. തന്നെ നന്നായി അനുസരിക്കും. ഈശ്വരാ എന്റെ മോള്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് കൂടെക്കൂടെ രുക്മിണി പ്രാര്‍ഥിക്കും. ദിവ്യ മനസ്സില്‍ പലതും കണക്കുകൂട്ടിയിരുന്നു. തന്നെ കാണിക്കാനാണ് അവന്‍ അന്ന് ആ ഭൂലോക രംഭയെയും കൊണ്ട് വന്നത്. എന്തിനും പോന്നവള്‍ ആണ് അവളെന്ന് കണ്ടാല്‍ അറിയാം. ഒരു ടിവിക്കാരി..ഹും. ദിവ്യ തനിച്ച് മുറിയിലായിരുന്നു. രാവിലെ എസ് ഐ വിളിപ്പിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒന്നും അവളെ അത്ര ഭയപ്പെടുത്തിയില്ല. അവന്മാര്‍ വരുന്നെങ്കില്‍ വരട്ടെ. എങ്ങനെയെങ്കിലും താന്‍ രക്ഷപെടും. അവള്‍ക്ക് ഒരുതരം നിസംഗത അനുഭവപ്പെട്ടു. പക്ഷെ വാസുവിനോടുള്ള പക അവളുടെ ഉള്ളില്‍ ഉമിത്തീ പോലെ നീറുന്നുണ്ടായിരുന്നു. അവന്റെ മനസ് തകര്‍ക്കണം. തന്നെ നോവിച്ച അവന്റെ മനസും നോവണം. അവള്‍ മനസ്സില്‍ കണക്കുകൂട്ടി. അവള്‍ മൊബൈല്‍ എടുത്ത് വാട്ട്സ് അപ്പില്‍ ഏതോ നമ്പര്‍ പരതി. കിട്ടിയപ്പോള്‍ അവള്‍ അതിലേക്ക് ഹായ് എന്നൊരു മെസേജ് അയച്ചു. അയച്ച ശേഷം അയച്ച ആളിന്റെ ഫോട്ടോ അവള്‍ നോക്കി. നല്ല ഉറച്ച ശരീരമുള്ള സുമുഖനായ യുവാവ്. അവള്‍ അതിലേക്ക് നോക്കി കുറേനേരം ഇരുന്നു. അവളുടെ മുഖം തുടുത്തിരുന്നു. “ഹായ് ദിവ്യ..എനിക്കിത് വിശ്വസിക്കാമോ” അവന്റെ മറുപടി സ്ക്രീനില്‍ കണ്ടപ്പോള്‍ ദിവ്യ പുഞ്ചിരിച്ചു. അവള്‍ മറുപടി നല്‍കാതെ അതിലേക്ക് തന്നെ നോക്കിക്കൊണ്ട് കിടന്നു. “ദിവ്യ..ആര്‍ യു ദെയര്‍..” അവന്റെ മെസേജുകള്‍ തുടരെ വരാന്‍ തുടങ്ങി. ദിവ്യ അത് ആസ്വദിച്ച് അല്‍പ്പനേരം അങ്ങനെ കിടന്നു. “നാളെ രാവിലെ കാണാം..ചിലത് സംസാരിക്കാനുണ്ട്..സ്കൂളിലേക്ക് ഉള്ള വഴി പാടത്തിനു സമീപം കാത്ത് നില്‍ക്കണം” ദിവ്യ സന്ദേശം അയച്ചു. “ഉറപ്പായും ഡാര്‍ലിംഗ്..ഓ..ഞാന്‍ ഭയങ്കര ഹാപ്പിയാണ്..അവസാനം ദേവി എന്നില്‍ പ്രസാദിച്ചല്ലോ..” അവന്‍ വര്‍ധിച്ച ആഹ്ലാദത്തോടെ മറുപടി നല്‍കി. ദിവ്യ ഫോണ്‍ മാറ്റി വച്ചിട്ട് കട്ടിലില്‍ മലര്‍ന്നുകിടന്നു. അവളുടെ മനസ്സില്‍ പകയും അനുരാഗവും തുല്യ അളവില്‍ ഏറ്റുമുട്ടി. വാസുവിനോടുള്ള പക തീര്‍ക്കാന്‍ അവള്‍ കണ്ട വഴി ആയിരുന്നു ആ യുവാവ്. സ്ഥലത്തെ ഒരു പണച്ചാക്കിന്റെ ഏകപുത്രന്‍. പേര് അനുരാഗ്. ഇരുപതു

💬 Comments

View all comments