0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1696

അവള്‍ സ്വയം തേടിവരുന്നു! മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്ന് താക്കീത് തന്നവള്‍! അനുരാഗിനു സത്യത്തില്‍ ആ നിമിഷം വരെ അതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ ദിവ്യ വരുന്നത് കണ്ടപ്പോള്‍, അവളുടെ മുഖത്തെ നാണവും തുടുപ്പും കണ്ടപ്പോള്‍ ശരീരം അടിമുടി പ്രകമ്പനം കൊള്ളുന്നതുപോലെ അവനുതോന്നി.. ദിവ്യ അവന്റെ അരികിലെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി. അനുരാഗ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ സ്ഥിതിയിലായിരുന്നു. താന്‍ ഭ്രാന്തമായി മോഹിച്ച പെണ്ണാണ്‌ ഇപ്പോള്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്. ശ്വാസം നിലച്ചുപോയമട്ടില്‍ അവനവളെ നോക്കിനിന്നുപോയി. എന്തൊരു സൌന്ദര്യം! ആ മുഖത്തിന്റെ ഇനിപ്പും ശരീരത്തിന്റെ വടിവും എത്ര കണ്ടാലാണ്‌ മതിവരുക? വ്രീളാവതിയായ ഈ ദേവി ഇനി തന്റെ മാത്രം സ്വന്തം. അവന്റെ ഹൃദയം അനുരാഗലോലമായി. പ്രേമഭിക്ഷുവിനെപ്പോലെ നില്‍ക്കുന്ന അവനെ നോക്കി ദിവ്യ മധുരമായി പുഞ്ചിരിച്ചു; ആ പാല്‍പ്പുഞ്ചിരിയില്‍ മയങ്ങിപ്പോയ അനുരാഗിന്റെ അധരങ്ങള്‍ വിറപൂണ്ടു. കുളിര്‍മ്മയുള്ള നിലാവില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് താനെന്ന് അവന് തോന്നി. പൂര്‍ണ്ണ ചന്ദ്രികയാണ് തന്റെ കണ്മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നത്. “കുറെ നേരമായോ വന്നിട്ട്?” ദിവ്യ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. “ഇ..ഇല്ല...അഞ്ചു മിനിറ്റ്” അവളുടെ മാസ്മരിക ശബ്ദത്തില്‍ മയങ്ങിപ്പോയ അനുരാഗ് വിക്കിവിക്കി പറഞ്ഞു. അവന്റെ പരിഭ്രമവും സന്തോഷവും വീര്‍പ്പുമുട്ടലും പരവേശവും കണ്ടപ്പോള്‍ ദിവ്യയ്ക്ക് ചിരിപൊട്ടി. “ഞാന്‍ ഇതുവരെ വിശ്വസിച്ചിരുന്നില്ല ദിവ്യ തന്നെയാണ് എനിക്ക് മെസേജ് അയച്ചതെന്ന്..” അല്പം പണിപ്പെട്ടു മനസ്സിന്റെ തുലനത വീണ്ടെടുത്ത അനുരാഗ് പറഞ്ഞു. ദിവ്യ പുഞ്ചിരിച്ചു. ഇറുകിയ ടീ ഷര്‍ട്ട് ധരിച്ചിരുന്ന അവന്റെ ഉരുണ്ട വലിയ മസിലുകള്‍ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു. ഹും..വാസുവിനെക്കാള്‍ കരുത്തനാണ് ഇവന്‍; അവനെക്കാള്‍ ഏറെ സുന്ദരനും. അവള്‍ മനസ്സില്‍ പറഞ്ഞു. “ഇപ്പം വിശ്വാസമായോ..” ദിവ്യ ചോദിച്ചു. “ഉം” “എന്താ ആദ്യം വിശ്വസിക്കാഞ്ഞത്?” “ശല്യപ്പെടുത്തരുത് എന്ന് താക്കീത് നല്‍കി എന്നെ ഒഴിവാക്കിയ ആളല്ലേ? പിന്നെങ്ങനെ? ദിവ്യയെ മോഹിക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് മനസിലാക്കി ജീവിക്കാന്‍ പോലും മോഹമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഞാന്‍” അവന്റെ വാക്കുകള്‍ ദിവ്യയുടെ ആത്മാവിനെ സ്പര്‍ശിച്ചു. കാതരമായ മിഴികളോടെ അവളവനെ നോക്കി. നോക്കുന്തോറും അവനോടുള്ള പ്രേമം തന്റെയുള്ളില്‍ തിരയടിച്ചുയരുന്നത് അവളറിഞ്ഞു. “എന്നോട് ഒരുപാട്

💬 Comments

View all comments