0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1697

ഇഷ്ടമുള്ളത് കൊണ്ടാണോ ഇത്ര നാളും എനിക്ക് വേണ്ടി കാത്തത്?” അവന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവള്‍ ചോദിച്ചു. “ഇങ്ങനെ ചോദിക്കല്ലേ..ദിവ്യയെ അല്ലാതെ ഒരു പെണ്ണിനേയും ഞാന്‍ മോഹിച്ചിട്ടില്ല..ആഗ്രഹിച്ചിട്ടുമില്ല” “കള്ളം” “അല്ല..സത്യം സത്യം സത്യം..” കിതച്ചുകൊണ്ട് അനുരാഗ് ആണയിട്ടു. “എന്തിനാ എന്നെ ഇത്രയേറെ ഇഷ്ടപ്പെട്ടത്?” തല ചെരിച്ച് അവന്റെ കണ്ണുകളിലേക്ക് കുസൃതിച്ചിരിയോടെ നോക്കി അവള്‍ ചോദിച്ചു. “ദിവ്യയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക..ഇപ്പോള്‍ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണ്‌..ഞാന്‍” ആവേശത്തോടെ അത്രയും പറഞ്ഞ അവന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത് നിരാശ ബാധിച്ച ഭാവത്തോടെ ഊര്‍ജ്ജം നഷ്ടപ്പെട്ടു തുടര്‍ന്നു: “സോറി..ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ് എന്നിതുവരെ പറഞ്ഞിട്ടില്ല..അയാം റിയലി സോറി..ഞാന്‍..ഞാന്‍ വെറുതെ ഓരോന്നൂഹിച്ച് മോഹങ്ങള്‍ നെയ്തുകൂട്ടിപ്പോയി..സോറി” ദിവ്യ തുടുത്ത മുഖത്തോടെ, നിറഞ്ഞ മനസ്സോടെ അവന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളിലെ പ്രണയം അനുരാഗ് തിരിച്ചറിഞ്ഞു. “ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കാണണം എന്ന് പറയുമായിരുന്നോ..” അവള്‍ ചോദിച്ചു. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ അനുരാഗ് അവളുടെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ നോക്കി. “ദിവ്യ, ദിവ്യ എന്നെ ഇഷ്ടപ്പെടുന്നോ? പ്ലീസ്..ഒന്ന് പറയൂ..പ്ലീസ്” ഉന്മാദം പിടിപെട്ടവനെപ്പോലെ അവന്‍ പുലമ്പി. “യ്യോ എന്തായിത്. റോഡാണ്..മറക്കരുത്” ദിവ്യ ചിരിച്ചു. “പറ ദിവ്യാ..എനിക്കത് ഈ അധരങ്ങളില്‍ നിന്നും കേള്‍ക്കണം. എന്നെ, എന്നെ നീ സ്നേഹിക്കുന്നോ? പ്ലീസ്?” ദിവ്യ മധുസ്മിതം തൂകിക്കൊണ്ട് തലയാട്ടി. അനുരാഗ് ഒരു ചാട്ടമായിരുന്നു മേലേക്ക്; നിതാന്ത നിരന്തര പരീക്ഷണങ്ങള്‍ അവസാനം വിജയം കൈവരിക്കുമ്പോള്‍ സ്വയം മറന്നു സന്തോഷിക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ. “ഹൂയ്..എനിക്ക് കൂവി വിളിക്കാന്‍ തോന്നുന്നു..എന്റെ ദിവ്യ എന്നെ സ്നേഹിക്കുന്നു..എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യേ..” ഭ്രാന്തനെപ്പോലെ അവന്‍ വിളിച്ചുകൂവി. അവന്റെ ശബ്ദം പാടത്തിന്റെ മറുതലയ്ക്കല്‍ പ്രതിധ്വനിച്ചു മാറ്റൊലിക്കൊണ്ടു. “യ്യോ ഇത് റോഡ്‌ ആണ്..വികാരം കൊണ്ട് ചളമാക്കല്ലേ” ദിവ്യ കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു. “സത്യമാണ് മോളെ..എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല..സത്യം..” “പക്ഷെ എനിക്കത്ര വിശ്വാസം ഒന്നുമില്ല” അവന്റെ ഭാവം നിരീക്ഷിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അനുരാഗിന്റെ മുഖം പെട്ടെന്ന് വാടി. “എന്റെ ചങ്ക് പറിച്ച് കാണിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാനത് ചെയ്തേനെ; പ്ലീസ്, എന്റെ സ്നേഹത്തെ നീ സംശയിക്കല്ലേ മോളെ പ്ലീസ്.” ഒരു യാചകന്റെ ഭാവത്തോടെ അവന്‍ പറഞ്ഞു. തന്റെ സൌന്ദര്യത്തിന്റെ

💬 Comments

View all comments