Chapter Title : മൃഗം 15 [Master]
സന്തോഷവും വീര്‍പ്പുമുട്ടലും പരവേശവും കണ്ടപ്പോള്‍ ദിവ്യയ്ക്ക് ചിരിപൊട്ടി. “ഞാന്‍ ഇതുവരെ വിശ്വസിച്ചിരുന്നില്ല ദിവ്യ തന്നെയാണ് എനിക്ക് മെസേജ് അയച്ചതെന്ന്..” അല്പം പണിപ്പെട്ടു മനസ്സിന്റെ തുലനത വീണ്ടെടുത്ത അനുരാഗ് പറഞ്ഞു. ദിവ്യ പുഞ്ചിരിച്ചു. ഇറുകിയ ടീ ഷര്‍ട്ട് ധരിച്ചിരുന്ന അവന്റെ ഉരുണ്ട വലിയ മസിലുകള്‍ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു. ഹും..വാസുവിനെക്കാള്‍ കരുത്തനാണ് ഇവന്‍; അവനെക്കാള്‍ ഏറെ സുന്ദരനും. അവള്‍ മനസ്സില്‍ പറഞ്ഞു. “ഇപ്പം വിശ്വാസമായോ..” ദിവ്യ ചോദിച്ചു. “ഉം” “എന്താ ആദ്യം വിശ്വസിക്കാഞ്ഞത്?” “ശല്യപ്പെടുത്തരുത് എന്ന് താക്കീത് നല്‍കി എന്നെ ഒഴിവാക്കിയ ആളല്ലേ? പിന്നെങ്ങനെ? ദിവ്യയെ മോഹിക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് മനസിലാക്കി ജീവിക്കാന്‍ പോലും മോഹമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഞാന്‍” അവന്റെ വാക്കുകള്‍ ദിവ്യയുടെ ആത്മാവിനെ സ്പര്‍ശിച്ചു. കാതരമായ മിഴികളോടെ അവളവനെ നോക്കി. നോക്കുന്തോറും അവനോടുള്ള പ്രേമം തന്റെയുള്ളില്‍ തിരയടിച്ചുയരുന്നത് അവളറിഞ്ഞു. “എന്നോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണോ ഇത്ര നാളും എനിക്ക് വേണ്ടി കാത്തത്?” അവന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവള്‍ ചോദിച്ചു. “ഇങ്ങനെ ചോദിക്കല്ലേ..ദിവ്യയെ അല്ലാതെ ഒരു പെണ്ണിനേയും ഞാന്‍ മോഹിച്ചിട്ടില്ല..ആഗ്രഹിച്ചിട്ടുമില്ല” “കള്ളം” “അല്ല..സത്യം സത്യം സത്യം..” കിതച്ചുകൊണ്ട് അനുരാഗ് ആണയിട്ടു. “എന്തിനാ എന്നെ ഇത്രയേറെ ഇഷ്ടപ്പെട്ടത്?” തല ചെരിച്ച് അവന്റെ കണ്ണുകളിലേക്ക് കുസൃതിച്ചിരിയോടെ നോക്കി അവള്‍ ചോദിച്ചു. “ദിവ്യയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക..ഇപ്പോള്‍ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണ്..ഞാന്‍” ആവേശത്തോടെ അത്രയും പറഞ്ഞ അവന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത് നിരാശ ബാധിച്ച ഭാവത്തോടെ ഊര്‍ജ്ജം നഷ്ടപ്പെട്ടു തുടര്‍ന്നു: “സോറി..ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ് എന്നിതുവരെ പറഞ്ഞിട്ടില്ല..അയാം റിയലി സോറി..ഞാന്‍..ഞാന്‍ വെറുതെ ഓരോന്നൂഹിച്ച് മോഹങ്ങള്‍ നെയ്തുകൂട്ടിപ്പോയി..സോറി” ദിവ്യ തുടുത്ത മുഖത്തോടെ, നിറഞ്ഞ മനസ്സോടെ അവന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളിലെ പ്രണയം അനുരാഗ് തിരിച്ചറിഞ്ഞു. “ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കാണണം എന്ന് പറയുമായിരുന്നോ..” അവള്‍ ചോദിച്ചു. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ അനുരാഗ്
💬 Comments
View all comments