0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1699

അവളുടെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ നോക്കി. “ദിവ്യ, ദിവ്യ എന്നെ ഇഷ്ടപ്പെടുന്നോ? പ്ലീസ്..ഒന്ന് പറയൂ..പ്ലീസ്” ഉന്മാദം പിടിപെട്ടവനെപ്പോലെ അവന്‍ പുലമ്പി. “യ്യോ എന്തായിത്. റോഡാണ്..മറക്കരുത്” ദിവ്യ ചിരിച്ചു. “പറ ദിവ്യാ..എനിക്കത് ഈ അധരങ്ങളില്‍ നിന്നും കേള്‍ക്കണം. എന്നെ, എന്നെ നീ സ്നേഹിക്കുന്നോ? പ്ലീസ്?” ദിവ്യ മധുസ്മിതം തൂകിക്കൊണ്ട് തലയാട്ടി. അനുരാഗ് ഒരു ചാട്ടമായിരുന്നു മേലേക്ക്; നിതാന്ത നിരന്തര പരീക്ഷണങ്ങള്‍ അവസാനം വിജയം കൈവരിക്കുമ്പോള്‍ സ്വയം മറന്നു സന്തോഷിക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ. “ഹൂയ്..എനിക്ക് കൂവി വിളിക്കാന്‍ തോന്നുന്നു..എന്റെ ദിവ്യ എന്നെ സ്നേഹിക്കുന്നു..എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യേ..” ഭ്രാന്തനെപ്പോലെ അവന്‍ വിളിച്ചുകൂവി. അവന്റെ ശബ്ദം പാടത്തിന്റെ മറുതലയ്ക്കല്‍ പ്രതിധ്വനിച്ചു മാറ്റൊലിക്കൊണ്ടു. “യ്യോ ഇത് റോഡ്‌ ആണ്..വികാരം കൊണ്ട് ചളമാക്കല്ലേ” ദിവ്യ കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു. “സത്യമാണ് മോളെ..എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല..സത്യം..” “പക്ഷെ എനിക്കത്ര വിശ്വാസം ഒന്നുമില്ല” അവന്റെ ഭാവം നിരീക്ഷിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അനുരാഗിന്റെ മുഖം പെട്ടെന്ന് വാടി. “എന്റെ ചങ്ക് പറിച്ച് കാണിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാനത് ചെയ്തേനെ; പ്ലീസ്, എന്റെ സ്നേഹത്തെ നീ സംശയിക്കല്ലേ മോളെ പ്ലീസ്.” ഒരു യാചകന്റെ ഭാവത്തോടെ അവന്‍ പറഞ്ഞു. തന്റെ സൌന്ദര്യത്തിന്റെ പൂര്‍ണ്ണ അടിമയായി അവന്‍ മാറിയിരിക്കുകയാണ് എന്ന് ആത്മഹര്‍ഷത്തോടെ മനസിലാക്കിയ ദിവ്യ സൈക്കിളില്‍ നിന്നുമിറങ്ങി അതില്‍ ചാരി നിന്നുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി. “അങ്ങനെയാണെങ്കില്‍ എന്നോടുള്ള അനുരാഗിന്റെ സ്നേഹം തെളിയിക്കാന്‍ ഒരു ചാന്‍സ് വരുന്നുണ്ട്..” അവള്‍ പറഞ്ഞു. “നിനക്ക് വേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കാന്‍ പോലും ഞാന്‍ തയാറാണ് ദേവീ.....” വികാരവിവശാനായി, ഭ്രാന്തമായ ആവേശത്തോടെ അവന്‍ പറഞ്ഞു. “അതൊന്നും വേണ്ട..എന്റെ മാനം സംരക്ഷിക്കാനുള്ള കരുത്തുമാത്രം ഉണ്ടായാല്‍ മതി. അനുരാഗിനറിയുമോ..ഈ അടുത്തിടെ ഞങ്ങളുടെ വീട്ടില്‍ കയറി ചിലര്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു..” ദുഖഭാവത്തോടെ അവള്‍ പറഞ്ഞു. അനുരാഗ് ഞെട്ടലോടെ അവളെ നോക്കി. “ങേ? സത്യമാണോ? ആര്? ആരാണവര്‍? അവന്റെയൊക്കെ കുടല്‍ ഞാനെടുക്കും..പറ

💬 Comments

View all comments