Chapter Title : മൃഗം 15 [Master]
മുത്തെ..ആരാണത് ചെയ്തത്?” അവന്റെ ആവേശം അണപൊട്ടി. “എനിക്കറിയില്ല..പക്ഷെ അവര്‍ വളരെ അപകടകാരികള്‍ ആണ്..ഭാഗ്യം കൊണ്ടാണ് അന്ന് ഞാന്‍ രക്ഷപെട്ടത്..പക്ഷെ പോലീസ് പറയുന്നു ഇനിയും എന്നെത്തേടി അവരെത്തുമെന്ന്....എന്നെ തട്ടിക്കൊണ്ട് പോകാനാണത്രേ അവരുടെ പദ്ധതി. ഭയന്നുഭയന്നാണ് ഞങ്ങളിപ്പോള്‍ ജീവിക്കുന്നത്. ഏതു സമയത്തും അവരില്‍ നിന്നും ഒരു ആക്രമണം എന്റെ നേര്‍ക്ക് ഉണ്ടായേക്കാം. എനിക്ക് അവരില്‍ നിന്നും രക്ഷവേണം. വെറുമൊരു പെണ്ണായ എനിക്ക് കൊടും ക്രിമിനലുകളെ എങ്ങനെ നേരിടാന്‍ സാധിക്കും? എന്നെ അവരില്‍ നിന്നും രക്ഷിക്കാന്‍ അനുരഗിനു പറ്റുമോ?” അവന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു. അനുരാഗിന്റെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകി; ഉറച്ച ശബ്ദത്തില്‍ അവന്‍ പറഞ്ഞു: “എന്റെ മുത്തെ..എന്റെ ജീവന്‍ കളഞ്ഞും നിന്നെ ഞാന്‍ സംരക്ഷിക്കും. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല. പറ, ആരാണവര്‍? അവരുടെ പേര് നീ പറ. അവന്മാര്‍ ആരായാലും ഇനി അങ്ങനെയൊരു കാര്യത്തിന് അവന്മാര്‍ ധൈര്യപ്പെടില്ല.” അവന്‍ തന്റെ കൈകളിലെ മസില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മുടി ഇളക്കി. “അറേബ്യന്‍ ഡെവിള്‍സ് എന്ന് കേട്ടിട്ടുണ്ടോ?” ദിവ്യ ചോദിച്ചു. അനുരാഗ് ഞെട്ടി. ഹൃദയം പെരുമ്പറ കൊട്ടാനാരംഭിച്ചത് അവനറിഞ്ഞു; അറേബ്യന്‍ ഡെവിള്‍സ്! അവരാണോ ഇവളെ നോട്ടമിട്ടിരിക്കുന്നത്? “ഉണ്ട്..അവരാണോ ഇതിനു പിന്നില്‍?” ഉള്ളിലെ ഭീതി വിദഗ്ധമായി മറച്ചുകൊണ്ട് അവന്‍ ചോദിച്ചു. “അതെ..അങ്ങനെയാണ് പോലീസ് പറഞ്ഞത്” “പക്ഷെ അവര്‍ കൊച്ചിയിലുള്ള ഒരു ഗാംഗ് അല്ലെ? അവരെങ്ങനെ ഇവിടെ?” “എന്റെ അച്ഛനുമായി ഉള്ള എന്തോ പ്രശ്നമാണ്..അങ്ങനെ അതിനായി വന്നപ്പോള്‍ ആണ് അവരെന്നെ കണ്ടത്..അതോടെ എന്നെ കിട്ടാനായി അവരുടെ ശ്രമം..അന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് ഓടിയാണ് രക്ഷപെട്ടത്. അച്ഛന്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയതുകൊണ്ട് അന്നവര്‍ പോയി..പക്ഷെ ഏതു സമയത്തും അവര്‍ എന്നെ തേടി വരും..എസ് ഐ പറഞ്ഞത് ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് സൂക്ഷിക്കണം എന്നാണ്..എനിക്ക് നല്ല പേടിയുണ്ട് അനുരാഗ്..ഞങ്ങള്‍ക്ക് ആരുമില്ല സഹായത്തിന്...” ദിവ്യ വിതുമ്പി. അനുരാഗിന്റെ മനസ്
💬 Comments
View all comments