Chapter Title : മൃഗം 15 [Master]
തരളിതമായി. താന്‍ ഏറെക്കാലമായി പിന്നാലെ നടന്നു മോഹിച്ച പെണ്ണ് ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അവള്‍ വലിയ ഒരു അപകടത്തിലാണ്. അവളെ അതില്‍ നിന്നും താന്‍ രക്ഷിച്ചാല്‍, പിന്നെ അവളെ തന്നില്‍ നിന്നും അകറ്റാന്‍ ഒരാള്‍ക്കും സാധിക്കില്ല; ഒരാള്‍ക്കും. അവള്‍ നേരിടുന്ന ഭീഷണി തന്നെക്കൊണ്ട് തടയാന്‍ സാധിക്കില്ല എന്നറിയാമായിരുന്നെങ്കിലും അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ അവന്‍ സ്വന്തം മനസ്സിനെ സജ്ജമാക്കി. എങ്ങനെയും തന്റെ മോഹം സാധിക്കണം! വലിയ വലിയ മോഹങ്ങള്‍ക്ക് വിലയും കൂടും. അവനത് അറിയാമായിരുന്നു. “നീ പേടിക്കണ്ട ദിവ്യെ..നീ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാനും നിന്റെ കൂടെക്കാണും..ഒരുത്തനും നിന്നെ തൊടില്ല..പക്ഷെ അവര്‍ നിന്റെ വീട്ടില്‍ വീണ്ടും വന്നാല്‍?” അവന്‍ ചോദിച്ചു. “ഇനി അവര്‍ വീട്ടില്‍ വന്നേക്കില്ല എന്നാണ് എസ് ഐ പറഞ്ഞത്..അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ടുണ്ട്..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍” “ഹും..ഈ പോലീസിനെ കൊണ്ട് ഒരു ഗുണവുമില്ല. അന്ന് നിന്റെ വീട്ടില്‍ അവര്‍ കയറിയിട്ട് അയാള്‍ എന്ത് ചെയ്തു? ഒരു മൊബൈല്‍ നമ്പര്‍..നിനക്ക് ഞാനുണ്ട് ദിവ്യെ..നിന്നെ പിടിക്കാന്‍ വരുന്നവരെ എനിക്കൊന്നു കാണണം” അവന്‍ തന്റെ മസിലുകള്‍ ഉരുട്ടി. ദിവ്യ കണ്ണുകള്‍ തുടച്ചു. “സമയമായി...ഞാന്‍ പോട്ടെ..” “ഉം..നിനക്ക് വിരോധമില്ലെങ്കില്‍ എന്നും എന്റെ ബൈക്കില്‍ ഞാന്‍ നിന്നെ കൊണ്ടുവിടാമായിരുന്നു..” അവന്‍ പറഞ്ഞു. “യ്യോ ഇപ്പോള്‍ അതൊന്നും വേണ്ട. നാട്ടുകാര്‍ ആരെങ്കിലും അച്ഛനോട് പറഞ്ഞാല്‍ എന്നെ കൊല്ലും..” “സാരമില്ല മോളെ..ഉച്ചയ്ക്ക് സ്കൂള്‍ വിടുമ്പോള്‍ ഞാനവിടെ കാണും..എന്റെ സൈക്കിളില്‍..” ദിവ്യ പുഞ്ചിരിയോടെ തലയാട്ടി. പിന്നെ സൈക്കിളില്‍ കയറി അവള്‍ മുന്‍പോട്ടു ചവിട്ടി നീങ്ങി. അവള്‍ പോകുന്നത് നോക്കി നിന്ന അവന്‍ വേഗം മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തു. “അളിയാ..അങ്ങനെ അവളും ഫ്ലാറ്റ് ആയി..ഞാന്‍ പറഞ്ഞിട്ടില്ലേടാ...അനുരാഗ് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍, അവള്‍ക്ക് തിരിച്ച് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ല..ഇനി അവളെ എന്റെ ഏതിഷ്ടത്തിനും ഉപയോഗിക്കാന്‍ തക്ക നല്ലൊരു കാരണവും
💬 Comments
View all comments